Pages

Wednesday, December 22, 2010

ഇവിടെ സത്യം നിലവിളിക്കുന്നു

കര്‍മ്മ ഭൂമിയെ ശദ്വലമാക്കിയ ധര്‍മ്മ തേജസ്സുകളുടെ നാടാണ് നാദാപുരം . ഇവിടെ മനുഷ്യന്റെ പച്ചമാംസം തുളച്ചു കീറുന്ന ബോംബു രാഷ്ട്രിയം മനുഷ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കുത്തരങ്ങാക്കി തീര്‍ത്തിരിക്കുന്നു .
ബോംബ്‌ നിര്‍മിച്ചു ,പ്രയോഗിച്ച്‌ ജനാധിപത്യ വിശ്വാസികളുടെ സമാധാന പാത  രക്തപങ്കിലമാക്കി തീര്‍ക്കുകയാണ് പ്രാക്രത മനുഷ്യനെ പോലും ലജ്ജിപ്പിക്കുന വിപ്ലവ രാഷ്ട്രിയക്കാര്‍ . സമാധാന ജീവിഹം തകര്‍ക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ ഇവര്‍ക്കുള്ളൂ .അത് തകര്‍ന്നാല്‍ കൊള്ളയുടെ മാര്‍ഗ്ഗം സുഗമമാക്കാന്‍ കഴിയും .
മനുഷ്യ മക്കളോടുള്ള കൊടിയ ക്രൂരതയാണ് നാദാപുരത്ത് നടക്കുന്നത് . നാട്ടില്‍ ജീവിതവും മരണവും തമ്മിലുള്ള പോരാട്ടത്തെ കുറിച്ചോര്‍ത്ത്‌ പരിസരങ്ങളിലെ പ്രവാസികള്‍ കടലിന്നക്കരെ തീ തിന്നുകയാണ് . 
നാദാപുരത്തും പരിസരങ്ങളിലും സര്‍ക്കാര്‍ മെഷിനറി കാണിക്കുന്ന വീഴ്ചയെ നാളെ ചരിത്രം ചോദ്യം ചെയ്യാതിരിക്കില്ല . നിഷ്പക്ഷവും നിശിതവുമായ നടപടികള്‍ വഴി നാദാപുരത്ത് കാരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ടത് ജനങ്ങളോടുള്ള സര്‍ക്കാരിന്റെ ബാധ്യതയാണ് .
പ്രതീക്ഷയുടെ മുഴുവന്‍ കനാലുകളും ഇവിടെ അണഞ്ഞു പോകാന്‍ പാടില്ലെന്ന പ്രാത്ഥനയാണ് .പ്രവാസികള്‍ നടത്തുന്നത് .
നാദാപുരത്തെ സമാധാന ശ്രമങ്ങള്‍ അട്ടിമറിക്കപ്പെടരുത് . ബോംബ്‌ നിര്‍മാണത്തെ പൂര്‍ണമായും    പ്രതിരോധിക്കുന്ന ഒരു കൂട്ടായ്മ നാദാപുരത്ത് രൂപപ്പെട്ടു വരണം സൌഹ്രദത്തിന്റെ പച്ചപ്പുകള്‍ അവിടെ ഉണങ്ങിക്കരിയാന്‍ അനുവദിച്ചുകൂടാ .
ഭരണകൂടം കൈകളില്‍ വന്നുചെരുമ്പോയോക്കെ മനുഷ്യന്റെ തലക്കും ഉടലിനും ക്ഷതം വരുത്തുന്ന രീതി വല്യേട്ടന്‍ രാഷ്ട്രിയക്കാര്‍ ഉപേക്ഷിക്കണമെന്നാണ്  കാലിക സംഭവങ്ങള്‍ വിളിച്ചോതുന്നത് . ഓര്‍ക്കുമ്പോള്‍ നടുങ്ങിപ്പോവുന്ന ഭീകരമായ ദിനരാത്രങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നാണ് ഒഞ്ചിയം ബാലറ്റിലൂടെ നല്‍കിയ സന്ദേശവും .....

No comments:

Post a Comment