Wednesday, December 22, 2010
വധുവിനെ ആവശ്യമുണ്ട് ......
മുട്ടി കുളങ്ങരക്കും കല്യാണമായി ... ഇനി ആര്‍ക്കാണാവോ ഈ ആലോചന എന്ന്‍ ന്യായമായും നിങ്ങള്‍ ആലോചിക്കുന്നുണ്ടാവാം ...ഇനിയുമുണ്ട് ഒരു പാട് ചെറുപ്പക്കാര്‍ മൂത്ത് നരച്ചു കിടക്കുന്നു ...എസ് എസ് എല്‍ സി ക്ക് ഗ്രേഡിംഗ് ആക്കിയത് കൊണ്ട് ഇപ്പം വധുവിനെ അന്വേഷിച്ചു നടന്നാല്‍ കിട്ടാന്‍ വളരെ പാടാ...ഏത് താണ ഗ്രേഡ് കിട്ടിയാലും ഞാനും ജൈച്ചിക്ക് എന്നും പറഞ്ഞു ഏതെങ്കിലും തങ്ങളെ കോളേജിലെങ്കിലും ഒരു സീറ്റും ഒപ്പിച്ചു പഠിക്കാനെന്നും പറഞ്ഞു തെണ്ടാനിരങ്ങുകയാ പെണ്‍പിള്ളാരൊക്കെ ....പിന്നെ ഞങ്ങളുടെ തൊഴില്‍ എന്താണെന്ന് ചോദിക്കെണ്ടതില്ലെല്ലോ...???? കാരണം ഗള്‍ഫില്‍ ഏത് ചായക്കട നോക്കിയാലും ഞങ്ങളെ കാണാം ...അന്വേഷിച്ചു വരുമ്പോള്‍ വരന്റെ തലയിലെ മുടി കണ്ടു മയങ്ങി പോകണ്ട കേട്ടോ ...ഗള്‍ഫ് ഗേറ്റ് ആണോ എന്ന്‍ ഒന്ന് അന്വേഷിച്ചാല്‍ നിങ്ങള്‍ക്ക് നല്ലത് ....കാരണം നിങ്ങളുടെ മകള്‍ ആദ്യ രാത്രിയില്‍ തന്നെ പേടിച്ചോടുന്നത് നിങ്ങള്‍ക്ക് ഒഴിവാക്കാം ...പിന്നെ പാര ...തേങ്ങ ഉരിക്കുന്ന പാരയല്ല ...അതേത് പാരയാണെന്ന് നിങ്ങള്ക്ക് ഊഹിക്കാവുന്നതല്ലേ ഉള്ളൂ ....പാരയെ തരണം ചെയ്യാനുള്ള കഴിവില്ലെങ്കില്‍ വെറുതെ വന്ന്‍ ബുദ്ധിമുട്ടേണ്ട കേട്ടോ ..പിന്നെ സ്ത്രീധനത്തിന്റെ കാര്യം ..അത് നിങ്ങള്‍ മാന്യമായി കൊടുത്താല്‍ മതി ..പക്ഷെ അത് മാന്യമല്ലെങ്കില്‍ കല്യാണത്തിനു ശേഷം ഞങ്ങള്‍ മാന്യത കൈവിടും കേട്ടോ ...??.
Subscribe to:
Post Comments (Atom)
No comments:
Post a Comment