Pages

Thursday, December 23, 2010

കെ.കരുണാകരന്‍ അന്തരിച്ചു

പാറക്കടവ് :മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.കരുണാകരന്‍ (92) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ വൈകീട്ട് 5.30 ഓടെയായിരുന്നു അന്ത്യം കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഈ മാസം 10നാണ് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടയ്ക്ക് ആരോഗ്യനില വഷളാകുകയും ചെയ്‌തെങ്കിലും പതിവുപോലെ കരുണാകരന്‍ ആരോഗ്യനില വീണ്ടെടുത്തു. എന്നാല്‍ ബുധനാഴ്ചയോടെ സ്ഥിതി വീണ്ടും ഗുരുതരമായി. വ്യാഴാഴ്ച രാവിലെ അദ്ദേഹത്തെ സി.ടി സ്‌കാനിന് വിധേയനാക്കി. ബ്രെയിന്‍ സ്‌റ്റെമ്മിന് തകരാറുള്ളതായും തലച്ചോറില്‍ രക്തം കട്ടം പിടിച്ചതായും സ്‌കാനിങ്ങില്‍ കണ്ടെത്തിയിരുന്നു. മക്കളായ കെ.മുരളീധരനോടും പത്മജ വേണുഗോപാലിനോടും യഥാര്‍ഥ സ്ഥിതി ഡോക്ടര്‍മാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. വൈകിട്ട് അഞ്ചരയോടെ ഡോക്ടര്‍മാര്‍ മരണവിവരം സ്ഥിരീകരിച്ചു  . മരണ വിവരം അറിഞ്ഞതോടെ പറക്കടവിലെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരില്‍ മാത്രമല്ല ,മുഴുവാനാളുകളിലും,മൂകത കാണാമായിരുന്നു .മറ്റു  നേതാക്കളില്‍ നിന്നും വിഭിന്നമായി പറക്കടവിലെ സാധാരണ പ്രവര്‍ത്തകരോടുള്ള കരുണാകരന്റെ അടുപ്പം വളരെ വലുതായിരുന്നു .അത് കൊണ്ട് തന്നെ നിരവധി ആളുകള്‍ കരുണാകരനെ ഒരു നോക്ക് കാണാന്‍ അദ്ദേഹത്തിന്റെ വസതിയിലേക്ക് തിരിച്ചിട്ടുണ്ട് ....പാറക്കടവ് ഡോട്ട് കോമിന്റെ ആദരാഞ്ജലികള്‍ ...

No comments:

Post a Comment