"ക് യേട്ടില്‍ അബു" വിലസുന്നു ....

പാറക്കടവ് : എന്ത് ചോദിച്ചാലും ഒരേ ഒരു മറുപടി "ക് യേട്ടില്‍ അബു".. ഓനാരാ മോന്‍ എന്നല്ലേ ....??? ങ്ഹാ....ആര്‍ക്കും അറിയില്ല ....എന്നാല്‍ എല്ലാര്‍ക്കും അറിയാം .....അതാണ് "ക് യേട്ടില്‍ അബു ".. എന്ത് ചോദിച്ചാലും അബു. ഇത് പറക്കടവില്‍ ,കടവുകാരില്‍ , കുറച്ചു കാലമായുള്ള ഒരു ട്രെണ്ടാ.. ടൌണില്‍ ഇറങ്ങി എന്തേലും കാര്യം ആരേലും തിരക്കിയാല്‍ ഒരു കൂസലും കൂടാതെ അതാ വരുന്നു മറുപടി അത് അബുവിന്റെതാണെന്ന്.. ഏത് അബുവിന്റെതാണാവോ.....???? എന്ന്‍ തിരക്കിയാല്‍ അതാ വരുന്നു മറുപടി അത് "ക് യേട്ടില്‍ അബു" വിന്റെതാ എന്ന്‍. അപ്പയാ പിടികിട്ടുക ഇത് തമാശയാ എന്ന്‍ . ഈ ബില്‍ഡിംഗ് ആരതാ...??? , അവന്‍ ആരുടെ മകനാ....????, എന്നീ വക ചോദ്യങ്ങള്‍ ഏതേലും പിള്ളേരോട് ചോദിച്ചാല്‍ ഉത്തരം അറിയാമെങ്കിലും അറിയില്ലെങ്കിലും ആദ്യം വരുന്ന ഉത്തരം "ക് യേട്ടില്‍ അബു ".... ഈ തമാശ ഒരു ഒന്നൊന്നര തമാശ തന്നെ എന്ന്‍ ചിലര്‍. എന്നാല്‍ കാര്യത്തിന്റെ സീരിയസ് നോക്കാതെ എവിടയും കേറി വിലസുന്ന ഈ തമാശ ഒരു ഒടുക്കത്തെ തമാശ എന്ന് മറ്റു ചിലര്‍ . കാര്യങ്ങള്‍ അങ്ങിനെയൊക്കെയാണേലും അബു ഇപ്പം കടല്‍ കടന്നു ദുഫായിലും, ഖത്തരിലും,കൂടി എത്തി എന്നാണ് പുതിയ അറിവ് .... ഏതായാലും അബു ഒരു ഒന്നൊന്നര അബു തന്നെ .... അബുവിന്റെ പുതിയ വേര്‍ഷനായ "സര്‍പൂ" എന്ന ഒരു പുതിയ താരം കൂടി ദുഫായ് അങ്ങാടിയില്‍ വിലസുന്നതായും ഡോട്ട്കോമിന് വിവരം ലഭിച്ചിട്ടുണ്ട് ..
No comments:
Post a Comment