Pages

Saturday, December 25, 2010

കല്യാണ റാഗിങ്ങ്




പാറക്കടവ് :  കാമ്പസുകളില്‍ മാത്രം കേട്ടിരുന്ന റാഗിങ്ങ് എന്ന ഹോബി ഇന്ന്‍ പറക്കടവിലെ കല്യാണവീടുകളിലും ഒരു ഫാഷനായി മാറിയിരിക്കുകയാണ് .കാംബസുകളിലെ റാഗിങ്ങില്‍ സീനിയര്‍ ,ജൂനിയറിനെയാണ് റാഗ് ചെയ്യുന്നതെങ്കില്‍ കല്യാണവീട്ടിലെ റാഗിങ്ങില്‍ ജൂനിയര്‍ ,സീനിയര്‍ വ്യത്യാസമൊന്നുമില്ല .കല്യാണം കഴിക്കുന്ന വരനെയാണ് സുഹ്രത്തുക്കള്‍ റാഗ് ചെയ്യുന്നത് . കല്യാണം നിശ്ചയിക്കുന്നതോടെ വരന്റെ സുഹ്രത്തുക്കള്‍ ,വരന്റെ ഇരട്ടപ്പേര്‍ ഉള്‍പെടുത്തിക്കൊണ്ട് ആശംസാ കാര്‍ഡുകളും ,ആശംസാ ഫ്ലക്സുകളും ,തയ്യാറാക്കും .ഇരട്ടപ്പെരില്‍ ഉള്‍പെട്ടിരിക്കുന്ന വസ്തുവിന്റെ ചിഹ്ന്നവും ഇതില്‍ ഉള്‍കൊള്ളിച്ചിരിക്കും. "ചേനത്തണ്ടന്‍ " എന്ന്‍ ഇരട്ടപ്പേരുള്ള ഒരു സുഹ്രത്തിന്റെ കല്യാണത്തിനു ,വരന്റെ മുഖവും ,ചേനത്തണ്ടന്റെ ഉടലും ,ഉള്‍പെടുത്തി അടിച്ച ആശംസാകാര്‍ഡും ,സോമാലി എന്ന് ഇരട്ടപ്പേരുള്ള ഒരു സുഹ്രത്തിന്റെ കല്യാണത്തിനു ,വരന്‍ സോമാലി പൌരന്മാരുടെ കൂടെ നില്‍ക്കുന്ന പടത്തോട്‌ കൂടിയ ആശംസാകാര്‍ഡും, ഈ അടുത്തായി "മുട്ടിക്കുളങ്ങര" എന്ന് ഇരട്ടപ്പെരുള്ള ഒരുവന്റെ കല്യാണത്തിന് മുട്ടിയുടെ പടമുള്ള ഫ്ലാക്സും ,ജങ്ങളില്‍ കൌതുകമുണര്‍ത്തി .എന്നാല്‍ ശരിയായ റാഗിങ്ങ് ആരംഭിക്കുന്നത് മണവാളന്‍ നിക്കാഹിനു ശേഷം ,പുതുവസ്ത്രം അണിയാന്‍ തുടങ്ങുംബോയാണ്. പൌഡര്‍ അഭിഷേകം , ചെരിപ്പ് , ധരിക്കാന്‍ കരുതി വെക്കുന്ന വസ്ത്രം മുതലായവ ,ഒളിപ്പിച്ചുവെക്കല്‍ തുടങ്ങിയ പല  തരത്തിലുള്ള റാഗിങ്ങിനും വരന്‍ വിധയമാകണം .പിന്നെ പാട്ട് , പടക്കമെറിയല്‍, എന്നീ റാഗിങ്ങുകളുടെ അകമ്പടിയോടുകൂടി വരനെ വധുവിന്റെ വീട്ടിലേക്കു ആനയിക്കലായി .വധുവിന്റെ വീട്ടില്‍ എത്തിയാലും ഇത് തുടര്‍ന്ന് കൊണ്ടേയിരിക്കും .എന്നാല്‍ ഇതിന്റെ മറവില്‍ വരന്നു വേണ്ടി വധുവിന്റെ വീട്ടില്‍ ഒരുക്കിയ മുറിയില്‍ ഉള്ള അലങ്കാര വസ്തുക്കളും മറ്റും ചിലര്‍ നശിപ്പിക്കുന്നതായും കാണുന്നുണ്ട് .ഇതൊക്കെ കാണുമ്പോള്‍ നാട്ടിലെ മുതിര്‍ന്ന ആളുകളില്‍ അസൂയമൂത്ത ചിലര്‍ ഇതിനെ വിമര്‍ശിക്കുന്നുണ്ടെങ്കിലും .മറ്റുചിലര്‍ ഇതില്‍ പങ്കെടുക്കുന്നുമുണ്ട് .എന്നാല്‍ മറ്റു ചിലര്‍ ദൂരെ മാറിനിന്നു ഇതൊക്കെ ആസ്വദിക്കുന്നതും കാണാം  .കൂട്ടത്തില്‍ വരന്റെ ശത്രുക്കള്‍ ഇത് മുതലെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ,ഇത് ഒരു സങ്കര്‍ഷത്തിലേക്ക് വഴിമാറുമോ എന്ന ആശങ്ക ചിലര്‍ ഡോട്ട് കോമിനോട്  പങ്കുവെക്കുകയുമുണ്ടായി .റാഗിംഗ് വീരന്മാരായി വിലസിയിരുന്ന ചിലര്‍ സ്വന്തം കാര്യം വന്നപ്പോള്‍ , നീരസം പ്രകടിപ്പിച്ച  സംഭവവും പാറക്കടവില്‍ ഉണ്ടായിട്ടുണ്ട് ..

2 comments:

  1. ഈ പോസ്റ്റ്‌ ആസ്വദിക്കാന്‍ കഴിയാത്ത ഒരു അവശ നിരാശ വിവാഹിതന്‍റെ പിറുപിറുക്കല്‍

    ReplyDelete
  2. മുകളിലത്തെ കമന്റ്‌ ഒന്ന് കൂടി തെളിച്ചു തന്നാല്‍ വല്യ ഉപകാരം ...............

    ReplyDelete