Pages

Friday, December 31, 2010

എല്ലാ സന്ദര്‍ശകര്‍ക്കും പുതുവത്സരാശംസകള്‍ ...


സ്നേഹവും, നന്മയും, സന്തോഷവും, നിറഞ്ഞ ഒരു നല്ല വര്‍ഷമാകട്ടെ നമുക്ക്  2011 ... കൂട്ടായ്മയുടെ പുതിയ നല്ല പുലരികള്‍ക്കായി നമുക്ക് ഒന്ന് ചേരാം ... നാളെകള്‍ നമ്മളുടെതാകട്ടെ .......എല്ലാവര്ക്കും പുതുവത്സരാശംസകള്‍ ....

Tuesday, December 28, 2010

"ക് യേട്ടില്‍ അബു" വിലസുന്നു ....


പാറക്കടവ് : എന്ത് ചോദിച്ചാലും ഒരേ ഒരു മറുപടി  "ക് യേട്ടില്‍ അബു".. ഓനാരാ  മോന്‍  എന്നല്ലേ ....???  ങ്ഹാ....ആര്‍ക്കും അറിയില്ല ....എന്നാല്‍ എല്ലാര്‍ക്കും അറിയാം .....അതാണ്‌  "ക് യേട്ടില്‍ അബു "..   എന്ത് ചോദിച്ചാലും അബു. ഇത് പറക്കടവില്‍ ,കടവുകാരില്‍ ,  കുറച്ചു  കാലമായുള്ള ഒരു ട്രെണ്ടാ..   ടൌണില്‍ ഇറങ്ങി എന്തേലും കാര്യം  ആരേലും  തിരക്കിയാല്‍  ഒരു  കൂസലും കൂടാതെ  അതാ  വരുന്നു  മറുപടി  അത് അബുവിന്റെതാണെന്ന്..    ഏത് അബുവിന്റെതാണാവോ.....????    എന്ന്‍ തിരക്കിയാല്‍  അതാ  വരുന്നു മറുപടി അത്     "ക് യേട്ടില്‍ അബു"   വിന്റെതാ എന്ന്‍.   അപ്പയാ  പിടികിട്ടുക  ഇത്  തമാശയാ  എന്ന്‍ . ഈ ബില്‍ഡിംഗ്‌ ആരതാ...???  , അവന്‍ ആരുടെ മകനാ....????,   എന്നീ  വക  ചോദ്യങ്ങള്‍   ഏതേലും പിള്ളേരോട്  ചോദിച്ചാല്‍  ഉത്തരം  അറിയാമെങ്കിലും  അറിയില്ലെങ്കിലും  ആദ്യം  വരുന്ന  ഉത്തരം   "ക് യേട്ടില്‍ അബു "....      ഈ   തമാശ  ഒരു  ഒന്നൊന്നര  തമാശ  തന്നെ  എന്ന്‍ ചിലര്‍. എന്നാല്‍ കാര്യത്തിന്റെ സീരിയസ് നോക്കാതെ എവിടയും  കേറി വിലസുന്ന ഈ തമാശ ഒരു ഒടുക്കത്തെ  തമാശ എന്ന് മറ്റു ചിലര്‍ .      കാര്യങ്ങള്‍ അങ്ങിനെയൊക്കെയാണേലും  അബു  ഇപ്പം  കടല്‍  കടന്നു  ദുഫായിലും, ഖത്തരിലും,കൂടി  എത്തി എന്നാണ് പുതിയ അറിവ് ....  ഏതായാലും  അബു  ഒരു ഒന്നൊന്നര  അബു  തന്നെ .... അബുവിന്റെ പുതിയ വേര്‍ഷനായ "സര്‍പൂ" എന്ന ഒരു പുതിയ താരം കൂടി ദുഫായ് അങ്ങാടിയില്‍ വിലസുന്നതായും  ഡോട്ട്കോമിന് വിവരം ലഭിച്ചിട്ടുണ്ട് ..

Saturday, December 25, 2010

കല്യാണ റാഗിങ്ങ്




പാറക്കടവ് :  കാമ്പസുകളില്‍ മാത്രം കേട്ടിരുന്ന റാഗിങ്ങ് എന്ന ഹോബി ഇന്ന്‍ പറക്കടവിലെ കല്യാണവീടുകളിലും ഒരു ഫാഷനായി മാറിയിരിക്കുകയാണ് .കാംബസുകളിലെ റാഗിങ്ങില്‍ സീനിയര്‍ ,ജൂനിയറിനെയാണ് റാഗ് ചെയ്യുന്നതെങ്കില്‍ കല്യാണവീട്ടിലെ റാഗിങ്ങില്‍ ജൂനിയര്‍ ,സീനിയര്‍ വ്യത്യാസമൊന്നുമില്ല .കല്യാണം കഴിക്കുന്ന വരനെയാണ് സുഹ്രത്തുക്കള്‍ റാഗ് ചെയ്യുന്നത് . കല്യാണം നിശ്ചയിക്കുന്നതോടെ വരന്റെ സുഹ്രത്തുക്കള്‍ ,വരന്റെ ഇരട്ടപ്പേര്‍ ഉള്‍പെടുത്തിക്കൊണ്ട് ആശംസാ കാര്‍ഡുകളും ,ആശംസാ ഫ്ലക്സുകളും ,തയ്യാറാക്കും .ഇരട്ടപ്പെരില്‍ ഉള്‍പെട്ടിരിക്കുന്ന വസ്തുവിന്റെ ചിഹ്ന്നവും ഇതില്‍ ഉള്‍കൊള്ളിച്ചിരിക്കും. "ചേനത്തണ്ടന്‍ " എന്ന്‍ ഇരട്ടപ്പേരുള്ള ഒരു സുഹ്രത്തിന്റെ കല്യാണത്തിനു ,വരന്റെ മുഖവും ,ചേനത്തണ്ടന്റെ ഉടലും ,ഉള്‍പെടുത്തി അടിച്ച ആശംസാകാര്‍ഡും ,സോമാലി എന്ന് ഇരട്ടപ്പേരുള്ള ഒരു സുഹ്രത്തിന്റെ കല്യാണത്തിനു ,വരന്‍ സോമാലി പൌരന്മാരുടെ കൂടെ നില്‍ക്കുന്ന പടത്തോട്‌ കൂടിയ ആശംസാകാര്‍ഡും, ഈ അടുത്തായി "മുട്ടിക്കുളങ്ങര" എന്ന് ഇരട്ടപ്പെരുള്ള ഒരുവന്റെ കല്യാണത്തിന് മുട്ടിയുടെ പടമുള്ള ഫ്ലാക്സും ,ജങ്ങളില്‍ കൌതുകമുണര്‍ത്തി .എന്നാല്‍ ശരിയായ റാഗിങ്ങ് ആരംഭിക്കുന്നത് മണവാളന്‍ നിക്കാഹിനു ശേഷം ,പുതുവസ്ത്രം അണിയാന്‍ തുടങ്ങുംബോയാണ്. പൌഡര്‍ അഭിഷേകം , ചെരിപ്പ് , ധരിക്കാന്‍ കരുതി വെക്കുന്ന വസ്ത്രം മുതലായവ ,ഒളിപ്പിച്ചുവെക്കല്‍ തുടങ്ങിയ പല  തരത്തിലുള്ള റാഗിങ്ങിനും വരന്‍ വിധയമാകണം .പിന്നെ പാട്ട് , പടക്കമെറിയല്‍, എന്നീ റാഗിങ്ങുകളുടെ അകമ്പടിയോടുകൂടി വരനെ വധുവിന്റെ വീട്ടിലേക്കു ആനയിക്കലായി .വധുവിന്റെ വീട്ടില്‍ എത്തിയാലും ഇത് തുടര്‍ന്ന് കൊണ്ടേയിരിക്കും .എന്നാല്‍ ഇതിന്റെ മറവില്‍ വരന്നു വേണ്ടി വധുവിന്റെ വീട്ടില്‍ ഒരുക്കിയ മുറിയില്‍ ഉള്ള അലങ്കാര വസ്തുക്കളും മറ്റും ചിലര്‍ നശിപ്പിക്കുന്നതായും കാണുന്നുണ്ട് .ഇതൊക്കെ കാണുമ്പോള്‍ നാട്ടിലെ മുതിര്‍ന്ന ആളുകളില്‍ അസൂയമൂത്ത ചിലര്‍ ഇതിനെ വിമര്‍ശിക്കുന്നുണ്ടെങ്കിലും .മറ്റുചിലര്‍ ഇതില്‍ പങ്കെടുക്കുന്നുമുണ്ട് .എന്നാല്‍ മറ്റു ചിലര്‍ ദൂരെ മാറിനിന്നു ഇതൊക്കെ ആസ്വദിക്കുന്നതും കാണാം  .കൂട്ടത്തില്‍ വരന്റെ ശത്രുക്കള്‍ ഇത് മുതലെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ,ഇത് ഒരു സങ്കര്‍ഷത്തിലേക്ക് വഴിമാറുമോ എന്ന ആശങ്ക ചിലര്‍ ഡോട്ട് കോമിനോട്  പങ്കുവെക്കുകയുമുണ്ടായി .റാഗിംഗ് വീരന്മാരായി വിലസിയിരുന്ന ചിലര്‍ സ്വന്തം കാര്യം വന്നപ്പോള്‍ , നീരസം പ്രകടിപ്പിച്ച  സംഭവവും പാറക്കടവില്‍ ഉണ്ടായിട്ടുണ്ട് ..

Thursday, December 23, 2010

കെ.കരുണാകരന്‍ അന്തരിച്ചു

പാറക്കടവ് :മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.കരുണാകരന്‍ (92) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ വൈകീട്ട് 5.30 ഓടെയായിരുന്നു അന്ത്യം കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഈ മാസം 10നാണ് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടയ്ക്ക് ആരോഗ്യനില വഷളാകുകയും ചെയ്‌തെങ്കിലും പതിവുപോലെ കരുണാകരന്‍ ആരോഗ്യനില വീണ്ടെടുത്തു. എന്നാല്‍ ബുധനാഴ്ചയോടെ സ്ഥിതി വീണ്ടും ഗുരുതരമായി. വ്യാഴാഴ്ച രാവിലെ അദ്ദേഹത്തെ സി.ടി സ്‌കാനിന് വിധേയനാക്കി. ബ്രെയിന്‍ സ്‌റ്റെമ്മിന് തകരാറുള്ളതായും തലച്ചോറില്‍ രക്തം കട്ടം പിടിച്ചതായും സ്‌കാനിങ്ങില്‍ കണ്ടെത്തിയിരുന്നു. മക്കളായ കെ.മുരളീധരനോടും പത്മജ വേണുഗോപാലിനോടും യഥാര്‍ഥ സ്ഥിതി ഡോക്ടര്‍മാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. വൈകിട്ട് അഞ്ചരയോടെ ഡോക്ടര്‍മാര്‍ മരണവിവരം സ്ഥിരീകരിച്ചു  . മരണ വിവരം അറിഞ്ഞതോടെ പറക്കടവിലെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരില്‍ മാത്രമല്ല ,മുഴുവാനാളുകളിലും,മൂകത കാണാമായിരുന്നു .മറ്റു  നേതാക്കളില്‍ നിന്നും വിഭിന്നമായി പറക്കടവിലെ സാധാരണ പ്രവര്‍ത്തകരോടുള്ള കരുണാകരന്റെ അടുപ്പം വളരെ വലുതായിരുന്നു .അത് കൊണ്ട് തന്നെ നിരവധി ആളുകള്‍ കരുണാകരനെ ഒരു നോക്ക് കാണാന്‍ അദ്ദേഹത്തിന്റെ വസതിയിലേക്ക് തിരിച്ചിട്ടുണ്ട് ....പാറക്കടവ് ഡോട്ട് കോമിന്റെ ആദരാഞ്ജലികള്‍ ...

ഉള്ളി വില കുതിക്കുന്നു . ജനം ആശങ്കയില്‍ ....... (തമാശയിലൂടെ കാര്യം)

പാറക്കടവ് : രാജ്യത്ത് ഉള്ളിവില എണ്‍പത് രൂപക്ക് മുകളിലേക്ക് കുതിക്കുമ്പോള്‍ നാട്ടിലെ പാവപ്പെട്ടവന്റെ മാത്രമല്ല ,പണക്കാരന്റെയും , നെഞ്ചിടിപ്പ്‌ കൂടുകയാണ് .പൊന്നിന്റെ വിലയില്‍ ശങ്കിച്ച് നില്‍ക്കുന്ന കല്യാണം നിശ്ചയിച്ച വീട്ടുകാര്‍ ഉള്ളിവില കൂടി ഉയര്‍ന്നപ്പോള്‍ കല്യാണം എങ്ങിനെ നടത്തുമെന്നറിയാതെ നെട്ടോട്ടമോടുകയാണ് .പറക്കടവില്‍ പച്ചക്കറി കടകള്‍ക്ക് കാവലെര്‍പ്പെടുത്തനമെന്നു വ്യാപാരികള്‍ പോലീസിനോട് ആവശ്യപ്പെട്ടതായി ഒരു തമാശ പരക്കുന്നുണ്ട് . കൂടാതെ ഉള്ളിവില ഇങ്ങിനെ  തുടരുകയാണെങ്കില്‍ ഉള്ളി ഉപയോഗിക്കാത്ത പാചക കലയെ പറ്റി പഠിക്കാന്‍ പാചക വിദഗ്ദ്ധരെ ഉള്‍പെടുത്തി ഒരു ഗവേഷണ  സംഗത്തെ നിയോഗിക്കണമെന്നും തമാശ രൂപേനെ  ആവശ്യം ഉയര്‍ന്നിട്ടുണ്ട് ....

Wednesday, December 22, 2010

ഇവിടെ സത്യം നിലവിളിക്കുന്നു

കര്‍മ്മ ഭൂമിയെ ശദ്വലമാക്കിയ ധര്‍മ്മ തേജസ്സുകളുടെ നാടാണ് നാദാപുരം . ഇവിടെ മനുഷ്യന്റെ പച്ചമാംസം തുളച്ചു കീറുന്ന ബോംബു രാഷ്ട്രിയം മനുഷ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കുത്തരങ്ങാക്കി തീര്‍ത്തിരിക്കുന്നു .
ബോംബ്‌ നിര്‍മിച്ചു ,പ്രയോഗിച്ച്‌ ജനാധിപത്യ വിശ്വാസികളുടെ സമാധാന പാത  രക്തപങ്കിലമാക്കി തീര്‍ക്കുകയാണ് പ്രാക്രത മനുഷ്യനെ പോലും ലജ്ജിപ്പിക്കുന വിപ്ലവ രാഷ്ട്രിയക്കാര്‍ . സമാധാന ജീവിഹം തകര്‍ക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ ഇവര്‍ക്കുള്ളൂ .അത് തകര്‍ന്നാല്‍ കൊള്ളയുടെ മാര്‍ഗ്ഗം സുഗമമാക്കാന്‍ കഴിയും .
മനുഷ്യ മക്കളോടുള്ള കൊടിയ ക്രൂരതയാണ് നാദാപുരത്ത് നടക്കുന്നത് . നാട്ടില്‍ ജീവിതവും മരണവും തമ്മിലുള്ള പോരാട്ടത്തെ കുറിച്ചോര്‍ത്ത്‌ പരിസരങ്ങളിലെ പ്രവാസികള്‍ കടലിന്നക്കരെ തീ തിന്നുകയാണ് . 
നാദാപുരത്തും പരിസരങ്ങളിലും സര്‍ക്കാര്‍ മെഷിനറി കാണിക്കുന്ന വീഴ്ചയെ നാളെ ചരിത്രം ചോദ്യം ചെയ്യാതിരിക്കില്ല . നിഷ്പക്ഷവും നിശിതവുമായ നടപടികള്‍ വഴി നാദാപുരത്ത് കാരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ടത് ജനങ്ങളോടുള്ള സര്‍ക്കാരിന്റെ ബാധ്യതയാണ് .
പ്രതീക്ഷയുടെ മുഴുവന്‍ കനാലുകളും ഇവിടെ അണഞ്ഞു പോകാന്‍ പാടില്ലെന്ന പ്രാത്ഥനയാണ് .പ്രവാസികള്‍ നടത്തുന്നത് .
നാദാപുരത്തെ സമാധാന ശ്രമങ്ങള്‍ അട്ടിമറിക്കപ്പെടരുത് . ബോംബ്‌ നിര്‍മാണത്തെ പൂര്‍ണമായും    പ്രതിരോധിക്കുന്ന ഒരു കൂട്ടായ്മ നാദാപുരത്ത് രൂപപ്പെട്ടു വരണം സൌഹ്രദത്തിന്റെ പച്ചപ്പുകള്‍ അവിടെ ഉണങ്ങിക്കരിയാന്‍ അനുവദിച്ചുകൂടാ .
ഭരണകൂടം കൈകളില്‍ വന്നുചെരുമ്പോയോക്കെ മനുഷ്യന്റെ തലക്കും ഉടലിനും ക്ഷതം വരുത്തുന്ന രീതി വല്യേട്ടന്‍ രാഷ്ട്രിയക്കാര്‍ ഉപേക്ഷിക്കണമെന്നാണ്  കാലിക സംഭവങ്ങള്‍ വിളിച്ചോതുന്നത് . ഓര്‍ക്കുമ്പോള്‍ നടുങ്ങിപ്പോവുന്ന ഭീകരമായ ദിനരാത്രങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നാണ് ഒഞ്ചിയം ബാലറ്റിലൂടെ നല്‍കിയ സന്ദേശവും .....

പാറക്കടവ് ഡോട്ട്കോം ..


ഓരോ വീട്ടില്‍ നിന്നും രണ്ടും മൂന്നും പേര്‍ വീട് പോറ്റാന്‍ വേണ്ടി നാട് വിട്ടവരുടെ നാടാണ് പാറക്കടവ് ....നാടുവിട്ടവരില്‍ പലരും പണക്കാരായി മാറിയിട്ടുണ്ടെങ്കിലും ,നരവധി പേര്‍ ഇന്നും രാ പകല്‍ മണലാരണ്യത്തില്‍ അധ്വാനിച്ചാണ് തന്റെ ഉറ്റവരെ പോറ്റുന്നത്.ഉമ്മാനെയും ,ഉപ്പാനയും , തന്റെ മറ്റു പ്രിയപ്പെട്ടവരയും ,പിരിഞ്ഞു ,ഗള്‍ഫില്‍ അധ്വാനിക്കുന്ന പറക്കടവിലെ പാവപ്പെട്ട പ്രവാസികള്‍ക്ക് , തന്റെ നാട്ടിലെ വാര്‍ത്തകള്‍ അറിയാനുള്ള ആഗ്രഹം നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ ...അത് കൊണ്ട് തന്നെ നമ്മുടെ ഈ സംരംഭം ഒരു വലിയ മഹത്തായ കാര്യം തന്നെ ആയിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല ...ഇതൊരു തുടക്കമാണ് ..നിങ്ങളുടെ പ്രോത്സാഹനമാണ് ഞങ്ങളുടെ കരുത്ത് ...എല്ലാവരുടെയും അനുഗ്രഹവും ,പ്രാര്‍ഥനയും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു ...നമുക്ക് മുന്നേറാം  കാലത്തിനൊത്ത് ...ദൈവം അനുഗ്രഹിക്കട്ടെ ....

വധുവിനെ ആവശ്യമുണ്ട് ......

മുട്ടി കുളങ്ങരക്കും കല്യാണമായി ... ഇനി ആര്‍ക്കാണാവോ ഈ ആലോചന എന്ന്‍ ന്യായമായും നിങ്ങള്‍ ആലോചിക്കുന്നുണ്ടാവാം ...ഇനിയുമുണ്ട് ഒരു പാട് ചെറുപ്പക്കാര്‍ മൂത്ത് നരച്ചു കിടക്കുന്നു ...എസ് എസ് എല്‍ സി ക്ക് ഗ്രേഡിംഗ് ആക്കിയത് കൊണ്ട് ഇപ്പം വധുവിനെ അന്വേഷിച്ചു നടന്നാല്‍ കിട്ടാന്‍ വളരെ പാടാ...ഏത് താണ ഗ്രേഡ് കിട്ടിയാലും ഞാനും ജൈച്ചിക്ക് എന്നും പറഞ്ഞു ഏതെങ്കിലും തങ്ങളെ കോളേജിലെങ്കിലും ഒരു സീറ്റും ഒപ്പിച്ചു പഠിക്കാനെന്നും പറഞ്ഞു തെണ്ടാനിരങ്ങുകയാ പെണ്‍പിള്ളാരൊക്കെ ....പിന്നെ ഞങ്ങളുടെ തൊഴില്‍ എന്താണെന്ന് ചോദിക്കെണ്ടതില്ലെല്ലോ...???? കാരണം ഗള്‍ഫില്‍ ഏത് ചായക്കട നോക്കിയാലും ഞങ്ങളെ കാണാം ...അന്വേഷിച്ചു വരുമ്പോള്‍ വരന്റെ തലയിലെ മുടി കണ്ടു മയങ്ങി പോകണ്ട കേട്ടോ ...ഗള്‍ഫ്‌ ഗേറ്റ് ആണോ എന്ന്‍ ഒന്ന് അന്വേഷിച്ചാല്‍ നിങ്ങള്‍ക്ക് നല്ലത് ....കാരണം നിങ്ങളുടെ മകള്‍ ആദ്യ രാത്രിയില്‍ തന്നെ പേടിച്ചോടുന്നത് നിങ്ങള്‍ക്ക് ഒഴിവാക്കാം ...പിന്നെ പാര ...തേങ്ങ ഉരിക്കുന്ന പാരയല്ല ...അതേത് പാരയാണെന്ന് നിങ്ങള്ക്ക് ഊഹിക്കാവുന്നതല്ലേ ഉള്ളൂ ....പാരയെ തരണം ചെയ്യാനുള്ള കഴിവില്ലെങ്കില്‍ വെറുതെ വന്ന്‍ ബുദ്ധിമുട്ടേണ്ട കേട്ടോ ..പിന്നെ സ്ത്രീധനത്തിന്റെ കാര്യം ..അത് നിങ്ങള്‍ മാന്യമായി കൊടുത്താല്‍ മതി ..പക്ഷെ അത് മാന്യമല്ലെങ്കില്‍ കല്യാണത്തിനു ശേഷം ഞങ്ങള്‍ മാന്യത കൈവിടും കേട്ടോ ...??.