കഴിഞ്ഞ വർഷം റംസാൻ പത്തിന് എനിക്ക് ഉണ്ടായ ഒരു അനുഭവം ഞാൻ നിങ്ങളുടെ സമക്ഷം സമർപ്പിക്കട്ടെ ..
ഉച്ചക്ക് ഒരു പന്ത്രണ്ട് മണി ആയിക്കാണും . ഞാൻ അങ്ങാടിയിൽ നിന്നും വീട്ടിലേക്കുള്ള ചില്ലറ സാദനങ്ങൾ വാങ്ങിക്കൊണ്ടിരിക്കുകയാണ് .പെട്ടന്ന് വീട്ടില് നിന്നും ഒരു കാൾ . ഉപ്പാക്ക് സുഖമില്ല !! പെട്ടന്ന് വരണം !!.വിളിച്ചത് ഉമ്മയാണ് . ഞാൻ പെട്ടന്ന് വണ്ടിയുമായി വീട്ടിലേക്ക് തരിച്ചു . വീട്ടിലേക്കു പോവുന്ന വഴിക്ക് പലരുടെയും കാളുകൾ തുരുതുരാ വരുന്നുണ്ട് . എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട് എന്ന് എനിക്ക് തോന്നി . വീട്ടിൽ എത്തി നോക്കിയപ്പോൾ ഉപ്പ വേദനകൊണ്ട് പുളയുകയാണ് . ഹൃദയ സംബന്ധമായ വേദനയാണ് എന്ന് മനസ്സിലാക്കിയ ഞങ്ങൾ പെട്ടന്ന് തന്നെ കല്ലാച്ചിയിലേക്ക് കൊണ്ട്പോയി .അവിടെ ഡോക്ടർ ഇല്ലാത്തതിനാൽ ഉടനത്തനെ വടകരയിലേക്ക് . എത്ത്രയും പെട്ടന്ന് ഒരു മേജർ ആശുപത്ത്രിയിലേക്കു കൊണ്ടുപോകുന്നതാണ് നല്ലത് എന്ന് അവിടുത്തെ ഡോക്ടറുടെ അപിപ്രയം വന്നു . നേരെ പരിയാരം മെഡിക്കൽ കോളേജിലേക്ക് ..
ആംബുലൻസ് ലാണ് യാത്ര . നേരെ മെഡിക്കൽ കോളേജിലെ ഐ ടി യു വിലേക്ക് .ഡോക്ടർമാർ പരിശോദിച്ചു. ഒരു മണിക്കൂർ കഴിഞ്ഞേ വല്ലതും പറയാൻ പറ്റൂ എന്ന് അവർ ഞങ്ങളെ അറിയിച്ചു . ഞങ്ങൾ ആകെ പരിഭ്രാന്തരാണ് . ഇനി എന്തൊക്കെയാണാവോ ഡോക്ടർമാർ പറയുക .ആകെ ക്കൂടെ ഒരു ഭയം . ഉമ്മയും ഉണ്ട് കൂടെ . നല്ല ക്ഷീണമുണ്ട്. നോമ്പ് തുറക്കാൻ സമയം ആയിക്കാണും . പക്ഷെ അത് അറിയാനുള്ള സംവിധാനം അവിടെ ഇല്ല . ബാങ്ക് വിളി അവിടെ കേൾക്കാൻ സാധ്യത ഇല്ല . വെള്ളവും അവിടെയെങ്ങും കിട്ടുമെന്ന് തോനുന്നില്ല . ഐ ടി യു വിനു മുന്നിലായതു കൊണ്ട് മൊബൈൽ ഫോണിനു റേൻജും ഇല്ല . ഉമ്മക്കും എനിക്കും നോമ്പുണ്ട് .ഞങ്ങളെ പോലെ കുറച്ചു പേർ കൂടെയുണ്ടവിടെ . അവരിൽ പലരും നോമ്പ് തുറക്കാനുള്ള വള്ളം അന്വേഷിക്കുന്നുണ്ട്. പക്ഷെ അടുത്തൊന്നും കിട്ടാനില്ല .
പെട്ടന്നാണ് ഒരാൾ ഒരു പെട്ടിയിൽ എന്തോ സാദനങ്ങളുമായി ഞങ്ങളുടെ അടുക്കലേക്കു വന്നത് . നോമ്പ് തുറക്കാൻ സമയമായി . ബാങ്ക് കൊടുത്തിരിക്കുന്നു നോമ്പുള്ളവർ നോമ്പ് തുറക്കണം . എന്ന് പറഞ്ഞു കൊണ്ട് രണ്ടു കാരക്കയും , ഒരു കുപ്പി വെള്ളവുംഅവിടെയുള്ള എല്ലാവർക്കും അയാൾ നൽകി .അന്യ മതസ്ഥർക്ക് നേരെയും ഇദ്ദേഹം ഇതൊക്കെ വെച്ചു നീട്ടുന്നുണ്ട് .ചിലരൊക്കെ വാങ്ങിക്കുന്നുണ്ട് ,മറ്റു ചിലർ സ്നേഹപൂർവ്വം നിരസിക്കുന്നുമുണ്ട് . ഞങ്ങൾ എല്ലാവരും നോമ്പ് തുറന്നു .അങ്ങിനെ എല്ലാ ഐ സി യു വിനു മുമ്പിലും ഇയാൾ വെള്ളവും കാരക്കയും വിതരണം ചെയ്യുന്നുണ്ട് എന്ന് പിന്നീടു എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു . ദൈവത്തിനു സ്തുതി . അയാൾ നൽകിയ ഒരു കുപ്പി വെള്ളത്തിനു ആ സമയത്ത് അവിടെ ഒരായിരം കുപ്പി വെള്ളത്തിന്റെ വിലയും ഒരു കാരക്കക്ക് ഒരായിരം കാരക്കയുടെ വിലയുണ്ടായിരുന്നു .പ്രശസ്ത്തി അയാൾ അല്പ്പം പോലും ആഗ്രഹിക്കുന്നില്ല എന്ന് അയാളുടെ പെരുമാറ്റത്തിൽ നിന്നും എനിക്ക് വായിച്ചെടുകാമായിരുന്നു .ഏതു സമ്പന്നനും ഫക്കീർ (ഒന്നുമില്ലാത്തവൻ ) ആവുന്ന നിമിഷം അയാൾ നൽകിയ വെള്ളത്തിനും , കാരക്കക്കും ദൈവം (അള്ളാഹു) അയാൾക്ക് തക്കതായ പ്രതിഫലം കൊടുക്കട്ടെ .
എന്റെ ഈ അനുഭവം ഞാൻ ഇവിടെ വിവരിച്ചത് നമ്മുടെ നോമ്പ് തുറയിലെ ആർഭാടങ്ങളെ കുറിച്ചു പറയാനാണ് .
പുണ്യങ്ങളുടെ മാസമായ റംസാൻ ദാന ധർമ്മങ്ങുളുടെ കൂടെ മാസമാണ് . നമ്മുടെ നാട്ടിൽ പലതരത്തിലുള്ള നോമ്പ് തുറയും സജീവമാകും . ധൂർത്തിന്റെ ഒരു കൂത്തരങ്ങാണ് പല നോമ്പ് തുറകളും .ആവശ്യത്തിലേറെ ഭക്ഷണം , ആവശ്യമില്ലാത്ത സ്ഥലങ്ങളിൽ വിളമ്പുന്ന ആഭാസ നോമ്പ് തുറ . ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാതെ കോടിക്കണക്കിനു ആളുകൾ നമ്മുടെ നാട്ടിലും മറുനാട്ടിലുമായി ഉള്ളപ്പോൾ ഈ ഭക്ഷണ ധൂർത്ത് ദൈവം പൊറുക്കുമെന്നു തോന്നുന്നില്ല . നമ്മുടെ നാട്ടിൽ നിരവധി ആശുപത്രികൾ ഉണ്ട് . അവിടെ ഒക്കെ നിരവധി പാവപ്പെട്ട രോഗികളും. ഏതു പണക്കാരനും നിസ്സഹായനാവുന്ന അവസ്ഥയാണ് രോഗം . ആർഭാട ,ധൂർത്ത് നോമ്പ് തുറകൾക്ക് പകരം ആവശ്യക്കാരെ തിരഞ്ഞ് പിടിച്ച് നോമ്പ് തുറപ്പിക്കാൻ നമുക്ക് കഴിയണം .ആ നോമ്പ് തുറപ്പിക്കലിൽ മാത്രമേ പുണ്ണ്യമുള്ളൂഎന്ന് ഞാനും നിങ്ങളും മനസ്സിലാക്കണം .കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തു സി എച്ച് സെൻറർ നടത്തുന്ന നോമ്പ് തുറകൾ പ്രശംസനീയമാണ് . എനിയും ഒരു പാട് പേർക്ക് അവിടെ തന്നെ നോമ്പ് തുറപ്പിക്കാൻ നമുക്ക് കഴിയണം . അത് പോലെ മറ്റു നിരവധി ആശുപത്രി പരിസരങ്ങളും നമ്മുടെ നാട്ടിലുണ്ട് . അവിടങ്ങളിലാവട്ടെ ഈ വർഷത്തെ നമ്മുടെ നോമ്പ് തുറപ്പിക്കൾ .ധൂർത്തും ,ആർഭാടവും ,കഴിയുന്നതും നമുക്ക് ഒയിവാക്കാം ...

സുഹ്രത്തെ...ഇപ്പൊ നോമ്പെന്നു പറഞ്ഞാല് പകല് മുഴുവനും ഒന്നും കഴിക്കാതെ അത്രയ്ക്ക് സമയത്തേക്ക് ഉള്ളതും അതില് കൂടുതലും ഒരു നേരം തിന്നലാണ്....:)
ReplyDelete