ആദ്യത്തെ ചന്തയിൽ പോക്ക് .....
അന്നൊക്കെ ഓർക്കാട്ടേരി ചന്തയായിരുന്നു . ചന്ത സീസണായാൽ പിന്നെ ചന്തയിൽ പോയി വന്ന കുട്ടികൾ ക്ലാസിൽ വന്ന് ചന്തയിലെ അത്ർപ്പങ്ങൾ പറയാൻ തുടങ്ങും . ചെറിയ ചെറിയ കളിപ്പാട്ടങ്ങൾ ഉമ്മമാരുടെ വിലക്ക് വകവെക്കാതെ സ്കൂളിൽ കൊണ്ട് വന്ന് ഞങ്ങളെ കാണിച്ച് തുടങ്ങും . തോട്ടിലും , മരണ കിണറും , മൃഗ ശാലയും , ചിരിപ്പിക്കുന്ന കണ്ണാടിയുടെ യും തുടങ്ങി ചന്തയിലെ അതിശയങ്ങൾ . കടുക് മണി നിറച്ച ബലൂണും , ചെറിയ ചെണ്ടയും , ഓടിക്കുമ്പോൾ മുകളിൽ കറങ്ങുന്ന ഫാനുള്ള വണ്ടിയും , തുടങ്ങി ഒരു പാട് തരം കളിപ്പാടങ്ങൾ . എല്ലാം കാണുംപോയും , കേൾക്കുംപോയും മനസ്സ് കൊതിക്കും ഒന്ന് ചന്തയിൽ പോവാൻ . വീട്ടിൽ ഉമ്മാനോട് പറഞ്ഞാൽ ഉമ്മ പറയും . " ഇവിടെ ചിലവിന് ന്നെ പൈസയില്ല , അന്നേരം ഓൻറെ ഒരു ചന്തേ പോക്ക് " ഇനി പൈസ ഉണ്ടേൽ തന്നെ ഇഞ്ഞ് ആരോടിയാ പോഉഅ " "ഇവിടെ ചന്തേ പോഉആനൊന്നും ആരൂല്ല്യ". "ഇന്നോടാ മിണ്ടാണ്ട് നിക്കാൻ പറേന്നെ .". ഉമ്മാക്ക് പറഞ്ഞയക്കാൻ ആഗ്രഹിമില്ലാഞ്ഞിട്ടല്ല . മാസാം മാസം ഉപ്പ അയക്കുന്ന എണ്ണി ചുട്ട പൈസ ചിലവിന് തന്നെ തികയൂല . എനി പൈസ എവിടന്നെങ്കിലും ഒപ്പിച്ചാൽ തന്നെ കുട്ടികളായ ഞങ്ങളെ തനിച്ച് പറഞ്ഞയക്കാനുള്ള പേടിയും .
നോമ്പിന് (റംസാൻ ) അയൽക്കാരും , ബന്ധുക്കളും , തരുന്ന നോമ്പിൻറെ പൈസ കൊണ്ട് പെരുന്നാൾക്ക് വസ്ത്രം വാങ്ങും . ബാക്കി വല്ലതും വന്നാൽ പൊട്ടാസും , കമ്പിത്തിരിയും വാങ്ങും . ചന്ത സീസണായാൽ പിന്നെ ആഗ്രഹങ്ങൾ മനസ്സിലൊതുക്കി ചന്ത സ്വപ്നത്തിൽ കണ്ട് സായൂജ്യമടയും . ആയിടകാണ് അങ്ങാടിയിലെ കലന്തനിക്കാൻറെ ഇറച്ചി കടയിൽ ഉപ്പില ചപ്പ് പറിച്ച് കൊണ്ട് കൊടുത്താൽ പൈസ കിട്ടുമെന്ന് പറഞ്ഞ് കേട്ടത് . ഇന്നത്തെ പോലെ പ്ലാസ്റ്റിക്ക് കവറുകൾ ഇല്ലാത്തത് കൊണ്ട് ഇലയിലായിരുന്നു ഇറച്ചി പൊതിഞ്ഞ് കൊടുത്തിരുന്നത് . അതിൽ പിന്നെ സ്കൂൾ വിട്ട് വന്നാൽ ആരാൻറെ പറമ്പിലൊക്കെ വലിഞ്ഞ് കേറി ഉപ്പില ചപ്പ് പറിച്ച് കൊണ്ട് വന്ന് കടയിൽ കൊടുക്കും . അഞ്ചും പത്തും ഉറുപ്പിക സൂക്ഷിച്ച് വെക്കും . വീട്ടിലും , പറമ്പിലും , വഴിയിലും ലഭിക്കുന്ന പഴയ തകര പാട്ടകളും , ഇരുമ്പും , പ്ലാസ്റ്റിക്കും , പേപ്പറും ഒക്കെ പെറുക്കി മൊയ്തു വിൻറെ പാട്ടക്കടയിൽ കൊണ്ട് പോയി കൊടുത്ത് കാശ് വാങ്ങിച്ച് സൂക്ഷിച്ച് വെക്കും .
അങ്ങിനെ ആ കൊല്ലം പൈസ റെഡി . കൂടെ പോരാൻ ആള് വേണം . അഞ്ചാറു വീട് അകലയുള്ള ശിഹാബ് ഒന്ന് രണ്ട് കൊല്ലമായി ചന്തയിൽ പോകുന്നു . ചന്തയിൽ മാത്രമല്ല വടകരയും തലശ്ശേരി യുമെല്ലാം ഓൻ പണ്ടേ പേടി കൂടാതെ ഒറ്റക്ക് പോകും . ഞാൻ പറഞ്ഞു.. "ഉമ്മാ ഞാൻ ഇക്കൊലം എന്തായാലും ചന്തേൽ പോകും" . "ശിഹാബ് പോന്നുണ്ട് ". "ഓൻറെ കൂടെ ഞാനും പോകും" . പൈസ യൊക്കെ എണ്ണി കണക്കാക്കി . ഉമ്മ മനസ്സില്ലാ മനസ്സോടെ സമ്മതം മൂളി . വൈകുന്നേരം ഞങ്ങൾ ചന്തയിലേക്ക് പുറപ്പെട്ടു . "മോന്തി (രാത്രി ) ആവുംപോയത്തെക്കും ഇങ്ങ് എത്തണം" എന്ന് ഉമ്മ ഒരു പാട് തവണ ഒർമ്മിപ്പിച്ചു .ബസ്സിൽ ഓരം ചേര്ന്ന ഇരിപ്പിടം തരപ്പെടുത്തി . റോഡരികിലെ കാഴ്ചകൾ കണ്ട് കണ്ട് നദാപുരവും , പുറമേരിയും പിന്നിട്ട് ഞങ്ങൾ ചന്തയിലെത്തി . മനം മയക്കുന്ന കാഴ്ചകൾ . ആകാശം മുട്ടെ ഉയർന്ന് കറങ്ങുന്ന ഊഞ്ഞാലുകൾ ,ആർപ്പ് വിളി , വർണ്ണ വിളക്കുകൾ . മരണ കിണറും , മൃഗ ശാലയും , ഒരു മാജിക്ക് ശാലയും കണ്ട് , വള ചന്തയിൽ കേറി പെങ്ങൾക്ക് ഒരു ചൊറ വളയും വാങ്ങി പുറത്തിറങ്ങി . അതിശയങ്ങളെല്ലാം കണ്ട് നിന്ന് നേരം പോയതറിഞ്ഞില്ല . നേരം ഇരുട്ടുന്നതിന് മുമ്പേ ഇങ്ങ് എത്തണം എന്ന് ഉമ്മ പറഞ്ഞ വാക്ക് എൻറെ മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു ." അല്ല ശിഹാബേ ".. "ഞമ്മക്ക് പോണ്ടേ"..?? എന്ന് ഞാൻ ഇടക്കിടക്ക് ശിഹാബിനോട് ചോതിക്കും . "ഇഞ്ഞൊന്ന് അനങ്ങാണ്ട് നിക്ക്" ."ആ ഞമ്മക്ക് പോകാം" . എന്ന് ശിഹാബ് പറയും . നേരം വൈകി . തിരിച്ച് പോരാൻ വേണ്ടി റോഡിലേക്കിറങ്ങി ബസ് നിർത്തുന്ന സ്ഥലത്തെത്തി . ഓരോ പതിനഞ്ച് മിനുട്ടിലും ബസ് വരുന്നുണ്ട് . എല്ലാം നിറയെ ആളുകൾ ഒരൊറ്റ ബസ്സും സ്റ്റോപ്പിൽ നിറുത്തുന്നില്ല . മനസ്സിൽ ബേജാറ് കൂടി വന്നു . നേരം വൈകുന്നു . ആ ഇടക്ക് തിരക്കിനിടയിലൂടെ ഒരു ജീപ്പ് കടന്ന് വന്നതും ശിഹാബ് അതിൻറെ പിന്നിലെ കമ്പിയിൽ തൂങ്ങി യാത്രയാവുന്നതും ആശ്ചര്യത്തോടെ ഞാൻ കണ്ടു . നെഞ്ചിടിപ്പ് വർദ്ധിച്ചു .പെടിയാവാൻ തുടങ്ങി . വരേണ്ടതില്ലായിരുന്നു . ഉമ്മ എന്ത് പറയും . കുറേ സമയം കഴിഞ്ഞതോടെ നിറയെ ആളുമായി ഒരു ബസ് വീണ്ടും വന്നു . അവസാനത്തെ ബസ്സാണ് . ഭാഗ്യത്തിന് ഒരാൾ ഇറങ്ങാനുള്ളത് കൊണ്ട് ബസ്സ് അവിടെ നിരത്തി . എനി ആളെ കെറ്റാൻ പറ്റൂല ആരും കേറരുത് എന്ന് ബസ് ക്ലീനർ വിളിച്ച് പറയുന്നുണ്ട് .ജീവൻ മരണ പോരാട്ടത്തിനൊടുവിൽ എങ്ങനെയോ ബസ്സിനകത്ത് കേറിക്കൂടി . നാദാപുരം വരെയുള്ള ബസ്സ് . നല്ല തിരക്കുള്ളത് കാരണം ടിക്കറ്റുമായി കണ്ടക്ടർ വന്നിരുന്നില്ല . ബസ്സിന് വേഗത വളരെ കുറവുള്ളത് പോലെ തോന്നി . നെഞ്ചിടിപ്പ് കൂടി വരുന്നു . ചിന്തകളൊക്കെയും വീട്ടിലേക്കും , ഉമ്മയിലേക്കുമായിരുന്നു .ബസ് നാദാപുരത്തെത്തി . കടകളൊക്കെ പൂട്ടി ആളുകളൊക്കെ പോയി നാദാപുരം വിജനമായിരിക്കുന്നു . അവിടെ ഇവിടെയായി അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പട്ടികൾ മാത്രം .സമയം വൈകിയത് കൊണ്ട് വരുന്ന ആളുകളുടെ കഴുത്തറുക്കാൻ വേണ്ടി തക്കം പാർത്തിരിക്കുന്ന ഒന്ന് രണ്ട് ഓട്ടോരിക്ഷക്കാരുണ്ട് . എല്ലാം കഴിച്ച് ആകെക്കൂടെ കൈയിൽ പത്ത് ഉറുപ്പിക ഉണ്ട് . അതുമായി റിക്ഷകാരുടെ അടുത്ത് ചെന്ന് ചോതിച്ച് നോക്കി . അൻപതും അറുപതും ഒക്കെയാണ് അവർക്ക് വേണ്ടത് രക്ഷയില്ല . വലിച്ച് നടക്കുക തന്നെ . പേടി കൊണ്ട് കാലിലിന് നടക്കാനുള്ള ഭലത്തിൽ നല്ല കുറവ് അനുഭവപ്പെടുന്നുണ്ട് . നടത്തം തുടങ്ങി . കുറച്ചകലെ മോതാക്കര പള്ളിക്കാട് ഓർക്കുമ്പോൾ പേടിച്ച് വിറക്കാൻ തുടങ്ങി . ധൈര്യം സമാഹരിച്ച് നടത്തം തുടങ്ങി . കൂടുതൽ നടക്കേണ്ടി വന്നില്ല . അന്വേഷിച്ച് അയൽവാസിയും , ബന്ധുവം ഗർജ്ജിക്കുന്ന സിംഹങ്ങളെ പോലെ ശകാര വാക്കുകളുമായി അവിടെ എത്തി ക്കഴിഞ്ഞിരുന്നു . പിന്നെ അവരുടെ കൂടെ വീട്ടിലേക്ക് . ചുറ വളയും , രണ്ട് കളിപ്പാട്ടവും ,ഒരു അരിപൊരിയുമായി വീട്ടിലേക്ക് കേറി ചെല്ലുമ്പോൾ ഞാനാകെ പേടിച്ച് വിരക്കുനുണ്ടായിരുന്നു .
No comments:
Post a Comment