അവരും വൈകി ഓടുന്ന ട്രെയിനിന് വേണ്ടി കാത്തിരിക്കുന്നതാണെന്ന് തോന്നുന്നു . ഒരു അച്ഛനും , അമ്മയും , ഒരു കുട്ടിയും , ഏതോ നല്ല ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരാണെന്ന് തോന്നുന്നു . കെട്ടും മട്ടും കണ്ടാലറിയാം ഇവർ അത്തരക്കാരാണെന്ന് . സ്ത്രീയുടെ തോളിൽ വിദേശ നിർമ്മിതമായ നല്ല ഒരു ഹാൻഡ് ബാഗുണ്ട് .അത് ഇരിപ്പിടത്തിന് പിന്നിലേക്ക് തൂങ്ങി കിടക്കുന്നു . കുട്ടി അച്ഛൻറെ മടിയിൽ നല്ല ഉറക്കത്തിലാണ് . ഒന്ന് രണ്ട് ബാഗുകളിൽ നിറയേ സാദനങ്ങളുണ്ട് . എല്ലാം ഇരിപ്പിടത്തിന് മമ്പിലായി നിരത്തിയിട്ടിരിക്കുന്നു . അയാളെ പോലെ തന്നെ കാത്തിരിപ്പിൻറെ മുഷിപ്പ് അവരെയും പിടികൂടിയെന്ന് തോന്നുന്നു . ഉറക്ക ചടവ് അവരുടെ കണ്ണുകളിൽ തെളിഞ്ഞ് കാണുന്നുണ്ട് .
കുറെ നേരമായി ഏകദേശം പതിനാറ് വയസ്സ് തോന്നിക്കുന്ന ഒരു കുട്ടി പ്ലാറ്റ്ഫോമിലൂടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നു . എന്തോ ഒരു ഇരിപ്പുറക്കാത്ത
പോലെ . പ്ലാറ്റ്ഫോർമിലൂടെ നടന്ന് പോകുന്നവരെയും , ചിലപ്പോയോക്കെ അയാളെയും , തൊട്ടപ്പുറത്ത് ഇരിക്കുന്നവരെയുമൊക്കെ മാറി മാറി കുട്ടി നിരീക്ഷിക്കുന്നത് പോലെ തോന്നി . ഇടക്കിടക്ക് "ഭോജന ശാല" യുടെ ബോർഡിലേക്ക് നോക്കുന്നുണ്ട് . "ഭോജനശാല ".. അതെന്താ അവർക്ക് ഭക്ഷണ ശാല എന്നോ ഹോട്ടൽ എന്നോ എഴുതിയാല് അയാൾ ചിന്തിച്ചു . അല്ലേലും അത് അങ്ങനെയാണല്ലോ .?? പൊതുജനങ്ങൾക്ക് മനസ്സിലാവുന്ന ഭാഷയിൽ റെയിൽവേ പണ്ടേ എഴുതാറില്ലെല്ലോ . മുഷിഞ്ഞ വസ്ത്രമാണ് കുട്ടി ധരിച്ചിരിക്കുന്നത് . മുടിയൊക്കെ ജട പിടിച്ച് തുടങ്ങിയിട്ടുണ്ട് . കുളിക്കാറില്ലെന്നു തോന്നുന്നു . കൈയില് പ്ലാസറ്റിക്ക് സഞ്ചിയിൽ എന്തോ സാദനങ്ങളുണ്ട് . ആ സഞ്ചി കുട്ടി വളരെ കാര്യമായി തന്നെ സൂക്ഷിക്കുന്നുണ്ട് . കുട്ടിയുടെ മാറി മാറിയുള്ള നോട്ടം ഒരു കള്ള ലക്ഷണം പോലെ അയാൾക്ക് അനുഭവപ്പെട്ടു .
ചിന്തകൾ കാട് കയരിക്കൊണ്ടിരിക്കെ എപ്പോയോ അയാൾ മയങ്ങി പോയി . അൽപ്പ സമയത്തെ മയക്കത്തിനിടയിൽ പെട്ടന്നാണ് ആളുകളുടെ ബഹളം കേട്ട് അയാൾ ഞെട്ടിയുണർന്നത് . തൊട്ടപ്പുറത്തെ ബെഞ്ചിൽ വിശ്രമിക്കുകയായിരുന്ന കുടുംബത്തെ ആളുകൾ വളഞ്ഞിരിക്കുന്നു . ആകെ കൂടെ ബഹളം . " പത്ത് മിനുട്ട് മുമ്പ് ഞാൻ അതിൽ നിന്നും തൂവാല എടുത്തതാണ് " കുട്ടിയുടെ സ്വർണ്ണവും ആകെ കൂടെയുള്ള പൈസയും , വിലപിടിപ്പുള്ള ഫോണും അതിലാണുള്ളത്" . ആ സ്ത്രീ കരഞ്ഞ് കൊണ്ട് പറയുന്നു . "അല്ല ചേച്ചീ " "ഇവിടെയൊക്കെ മോഷണം ധാരാളം നടക്കുന്ന സ്ഥലമാണെന്ന് അറിഞ്ഞൂടെ " "സൂക്ഷിക്കേണ്ടേ" .കൂട്ടത്തിൽ ഒരാൾ സ്ത്രീയെ നോക്കി പറയുന്നു . ബഹളത്തിനിടയിൽ അയാളും അലിഞ്ഞ് ചേർന്നു . ആ ഇടക്കാണ് ഫ്ലാറ്റ്ഫോർമിൽ അലഞ്ഞ് തിരിഞ്ഞ് നടന്ന ആ മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച കുട്ടിയെ അയാൾ ഓർത്തത് . ആൾകൂട്ടത്തിൽ നിന്ന് രണ്ട് പേരെ അടുത്ത് വിളിച്ച് അയാൾ പറഞ്ഞു . " ഇത് അവൻ തന്നെ , തീർച്ചയാ" , "ആ മുഖത്തെ കള്ള ലക്ഷണം കണ്ടപ്പൊയേ തോന്നിയതാ അവൻ എന്തോ പണി ഒപ്പിക്കുമെന്ന് ". കേട്ടപാടെ മറ്റൊരാൾ പറഞ്ഞു "അത് ശരിയാ ഞാനും കണ്ടിരുന്നു ,ആ കുട്ടിയെ" . "ഇത് അവൻ തന്നെ ". ആളുകൾ തിരയാൻ തുടങ്ങി . നിമിഷ നേരം കൊണ്ട് കുറച്ചാളുകൾ കുട്ടിയെ എവിടെ നിന്നോ പിടിച്ച് കൊണ്ട് വന്നു . " "അസത്ത് കണ്ടാലറിയാം ഇവൻ പേരും കള്ളനാ ".."വിടരുത് അടിച്ച് കൈ ഓടിക്കണം " "എന്നാലേ പഠിക്കൂ " "തെണ്ടി തിരിയുന്ന ഇവനൊക്കെയാ ഈ നാടിൻറെ ശാപം". പലരും പലതും പറഞ്ഞു കൊണ്ടേയിരുന്നു .കൈയിലുള്ള സഞ്ചി മാറോടണച്ചു കൊണ്ട് കുട്ടി ഉച്ചത്തിൽ നിലവിളിച്ചു . നിലവിളി ആരും കേൾക്കുന്നില്ല . ഇടക്ക് ചിലരൊക്കെ ചവിട്ടുന്നുണ്ട് . ചിലരൊക്കെ അടിയും തുടങ്ങി . ഫ്ലാഷ് ലൈറ്റുകൾ മിന്നി മറിഞ്ഞു . പോലീസെത്തി അവനെ വണ്ടിയിലേക്ക് വലിച്ച് കേറ്റി . കുടുംബം ഒരു ടാക്സി വിളിച്ച് പോലീസ് ജീപ്പിന് പിന്നാലെ പോയി .
അവർ പോയതോടെ ഫ്ലാറ്റ്ഫോം വീണ്ടും നിശബ്ദമായി . ഇനിയും രണ്ട് മണിക്കൂർ കാത്തിരിക്കണം .വീണ്ടും അയാൾ ബെഞ്ചിൽ പോയിരുന്നു . മുന്നിൽ മതിൽ കെട്ടുകൾ തീർത്ത് ഒന്ന് രണ്ട് വണ്ടികൾ അന്തരീക്ഷത്തെ തുളച്ച് കീറി കടന്നു പോയി . മണിക്കൂർ ഒന്ന് കൂടി പിന്നിട്ടു . ഉറക്ക ചടവ് വല്ലാതെ അലട്ടുന്നുണ്ട് . ഉറങ്ങിയാൽ ശരിയാവൂല . അയാളുടെ ബാഗിലുമുണ്ട് വിലപിടിപ്പുള്ള ഒരു ഫോണും , പൈസയും . "ആ അസത്തിനെ പോലുള്ള തെണ്ടികൾ എനിയുമുണ്ടാകില്ലെന്ന് എന്താ ഇത്ര ഉറപ്പ് ". അയാൾ പിറുപിറുത്തു . ഉറക്ക ചടവ് കാനത്തപ്പോൾ അയാൾ തൊട്ടടുത്ത ചായ കടയിലേക്ക് ചായ കുടിക്കാനായി പോയി . അൽപ്പം മാറി നിന്ന് ചൂടുള്ള ചായ കുടിക്കവേ കുറ്റി ക്കാടുകൾക്കിടയിൽ നിന്നും അയാൾ കേട്ടു . തൊണ്ട ഇടറിയ ആ ശബ്ദം . ഭയന്ന് വിറച്ച കുട്ടി വിറയാർന്ന കൈകളിൽ പഴയകിയ ഫോണ്‍ ചെവിടിനോട് ചേർത്ത് വെച്ച് കരഞ്ഞ് പറയുന്നത് അയാൾ കേട്ടു . "അമ്മാ എന്നെ അവർ തല്ലി അമ്മാ " "എന്തിനാന്നറിയില്ല " "അവരുടെ ബാഗ് മോഷ്ട്ടിച്ചെന്ന് പറഞ്ഞാ തല്ലിയത്" "അമ്മാ എനിക്ക് വേദനിക്കുന്നമ്മാ " "ചോര
വരുന്നുണ്ടമ്മാ ". "ഞാനാരെയും മോഷ്ട്ടിച്ചിട്ടില്ലമ്മാ". "ആ വണ്ടി പോയമ്മാ " "ഇനി രാവിലെയേ വണ്ടിയുള്ളൂ അമ്മാ" "രാവിലെ ഡോക്ടർ വരുംപോയത്തെക്കും എനിക്ക് എത്താൻ പറ്റൂലമ്മാ " " ബാഗിലുള്ള പൈസയും അവർ കൊണ്ടുപോയമ്മാ "."സാരമില്ല മോനേ , നീയാരയും മോഷ്ട്ടിക്കില്ലെന്നെനിക്കറിയാം മോനെ " പൈസ പോയത് പോട്ടെ മോനേ , മോൻ വിഷമിക്കെണ്ടടാ , എൻറെ കുട്ടി ജീവനോടെയുണ്ടെല്ലോ , അവർക്ക് ദൈവം കൊടുത്തോളും മോനെ . അങ്ങകലെ ആർ സി സി യിൽ നിന്ന് ക്യാൻസരിനോട് പൊരുതി ജീവിക്കുന്ന ആ അമ്മയുടെ തൊണ്ടയിടറിയ മറു ശബ്ദവും അയാളുടെ കാതിൽ തുളച്ച് കേറി . അയാളുടെ കാലുകൾ വിറക്കാൻ തുടങ്ങി . അയാൾ വിയർത്തൊലിച്ചു . വിറയ്ക്കുന്ന കാലുകളിൽ യാന്ത്രികമായി ഓടി ചെന്ന് അയാൾ വണ്ടിയിൽ കേറി . ആ ഇടക്കെപ്പോയോ അയാൾ ഫേസ് ബുക്ക് തുറന്നു നോക്കി . "നിയമസഭാ ജീവനക്കാരിയുടെ ബാഗ് മോഷ്ട്ടിച്ച നാടോടി പയ്യനെ യാത്രക്കാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു " ഒപ്പം ദയനീയമായ കണ്ണുകൾ മുകളിലോട്ടുയർത്തി വാ വിട്ട് കരയുന്ന കുട്ടിയുടെ പടവും മാറി മാറി വന്നു കൊണ്ടേയിരിക്കുന്നു . അയാളുടെ കൈയും വിറക്കാൻ തുടങ്ങി ....