Pages

Friday, December 27, 2013

അനുഭവം .നന്ദി നന്ദി

അനുഭവം .നന്ദി നന്ദി 

രണ്ട് മാസം ഏറിയാൽ ഒരു മൂന്ന് മാസം നിന്നിട്ട് ഇങ്ങോട്ടേക്ക് തന്നെ  തിരിച്ച്പോരണമെന്ന് മനസ്സിൽ കരുതിയാണ് ഞാൻ ഖസബിൽ നിന്നും ലീവിന് നാട്ടിലേക്ക് പോയത് . നാട്ടിലെത്തി ഒരു പത്ത് ദിവസം കഴിഞ്ഞതേ ഉള്ളൂ . ഉപ്പാക്ക്കടുപ്പത്തിൽ തന്നെ ഒരു  നെഞ്ച് വേദന . പിന്നെ അതിന്റെ പിന്നാലെയായി .പിന്നീടങ്ങോട്ട്   ആശുപത്രിയിൽ പോക്കും വരലും തന്നെ. സ്കാനിംഗ്‌ , എൻജിയോ ഗ്രാം , എൻജിയോ പ്ലാസ്റ്റി , തുടങ്ങി പലതും . ആറ് മാസം പോയതറിഞ്ഞില്ല . അഞ്ചു മാസവും ഇരുപത്തി എട്ട് ദിവസവും തീർത്തും  നാട്ടിൽ നിന്നിട്ടാണ്‌ വീണ്ടും പ്രവാസത്തിലേക്ക് തിരികെ വന്നത് .

കാലങ്ങൾക്ക് ശേഷം ഇത് ആദ്യമായി ആറ് മാസം ഒന്നിച്ച് നിന്നത് കൊണ്ടാവാം ഉപ്പയുമായുള്ള സ്നേഹ ബന്ധത്തിന് ഒരു മാറ്റ് വർധിച്ചത് പോലെ . പിരിയാൻ നേരം വല്ലാത്തൊരു അനുഭവം .എന്ത് തന്നെ അയാലും  പോയല്ലേ പറ്റൂ . വിഷമങ്ങളൊക്കെ ഉള്ളിലോതുക്കിയാണ് തിരികെ പോന്നത്.

ഖസബിൽ എത്തി എട്ടാം ദിവസം വൈകുന്നേരം നാല് മണി . റൂമിൽ ടി വി കണ്ടിരിക്കുന്ന എന്റെ ഫോണിലേക്ക് അനിയന്റെ കാൾ വന്നു  . ഞാൻ നാട്ടിലേക്ക് വിളിച്ചതായിരുന്നു ..ഫോണ്‍ എടുത്ത ഉമ്മ കരയുകയാണ്!! .ഉപ്പാക്ക് എന്തോ സംഭവിച്ചിട്ടുണ്ട് !!.  നീ ഉടനെ ഒന്ന് നാട്ടിലേക്ക് വിളിച്ച് കാര്യം അന്വേഷിക്കണം . കരഞ്ഞ് കൊണ്ട് അവൻ പറഞ്ഞു .ഞാൻ ഉടനെ നാട്ടിലേക്ക് ഫോണ്‍ ചെയ്തു . ഉപ്പാക്ക് ഒരു ബോധക്ഷയം . ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട് .അതും പറഞ്ഞ് ഉമ്മ ഫോണ്‍ കട്ട് ചെയ്തു . അൽപ്പ സമയത്തിനു ശേഷം നാട്ടിൽ നിന്ന് പലരുടെയൊക്കെ ഫോണ്‍ തുരു തുരെ വരാൻ തുടങ്ങി . പറ്റുമെങ്കിൽ ഇപ്പം തന്നെ കയറണം !! എല്ലാവരും പറയുന്നത് ഇത് തന്നെ . എത്രയും പെട്ടന്ന് നാട്ടിലെത്തണം ...!! ഇത് കേട്ട ഞാൻ തളർന്ന് പോയി . പടച്ചോനെ ഇനി എന്തൊക്കെയാണ് കേൾക്കാൻ പോവുക . ഉപ്പ എനിക്ക് സൈക്കിൾ വാങ്ങി തന്നതും , ഗൾഫിൽ നിന്ന് വന്നതും , സ്നേഹത്തോടെ പല സ്ഥലങ്ങളിലും കൊണ്ട് പോയതും , എല്ലാം ഒരു  നിമിഷം കൊണ്ട് എൻറെ  മനസ്സിൽ മിന്നി മറഞ്ഞു .എല്ലാം ദൈവത്തിന്റെ വിധി . പടച്ചവനെ നീ കാക്കണേ ... കൈവിട്ട് പോയ മനോധൈര്യം വീണ്ടെടുത്ത  ഞാൻ .ഒന്ന് തീരുമാനിച്ചു എന്ത് തന്നെ ആയാലും ഉടനെ നാട്ടിലെത്തണം .

പക്ഷെ എങ്ങിനെ എത്രയും പെട്ടന്ന് നാട്ടിലെത്തും .

ഖസബ് ഒരു ദ്വീപിന് സമാനമായ സ്ഥലമാണ് . ഒമാൻ തലസ്ഥാനമായ മസ്കറ്റിൽ നിന്നും പത്ത് മണിക്കൂർ യാത്ര ചെയ്യണം ഖസബിൽ എത്താൻ . അതും യു എ ഇ വഴി മാത്രമേ റോഡ്‌ ഉള്ളൂ .വിദേശികൾക്ക് അത് വഴി പോകണമെങ്കിൽ യു എ ഇ വിസ വേണം .അല്ലെങ്കിൽ ഉയർന്ന വല്ല തസ്തികയിലും ജോലി ചെയ്യുന്ന ആൾ ആയിരിക്കണം . ഈ രണ്ട് യോഗ്യതയും  എനിക്കില്ല .അത് കൊണ്ട് ആ വഴി നോക്കേണ്ട .

പിന്നെ മസ്കറ്റിലെത്താൻ ഉള്ള ഏക മാർഗ്ഗം ആഴ്ച്ചയിൽ നാല് ദിവസം ഉള്ള ഒമാൻ എയറിന്റെ വിമാനമാണ് . അത് രാവിലെ പത്ത് മണിക്കാണ് ഖസബിൽ നിന്നും പുറപ്പെടുന്നത് . ഇന്നത്തേത് പോയി കഴിഞ്ഞു . നാളെ ഉണ്ടാവും . പക്ഷെ അതിന് ടിക്കറ്റ് ഫുൾ ആയി കാണുകയും ചെയ്യും .

അള്ളാ ഇനി എന്താ ചെയ്യുക .....

പരിച്ചയക്കാരനായി ചെക്ക് പോസ്റ്റിൽ ജോലി ചെയ്യുന്ന ഒരു പോലീസ് കാരനുണ്ട്. അയാളുമായി ഒന്ന് ബന്ധപ്പെട്ട് നോക്കാം . അയാളുടെ കനിവിൽ വല്ല വിധേനയും ദുബായിൽ എത്തിക്കിട്ടിയാൽ രക്ഷപ്പെട്ടു .പണ്ട് ഇയാളുടെ കനിവിൽ ഒരാളെ ഞാൻ ദുബൈ വഴി  നാട്ടിലെത്തിച്ചിട്ടുണ്ട് . ദുബായില നിന്ന് എല്ലാ സമയത്തും നാട്ടിലേക്ക് വിമാനം കാണുമല്ലോ ..അയാളെ ഫോണ്‍ ചെയ്ത് കാര്യം പറഞ്ഞു .

 യാ സദീക്ക് ..അവ്വൽ കാനൂൻ ഖൈർ . അൽഹിൻ കുല്ലും കമ്പിയൂട്ടർ , അന മാ ഇക്ദർ ശൈ .സോറി . ( പണ്ടത്തെ നിയമം അല്ല ഇപ്പം നിലവിലുള്ളത്.ഇന്ന് എല്ലാം കമ്പിയൂട്ടർ ആയതിനാൽ എന്നെ കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല സഹോദരാ ) എന്നും പറഞ്ഞ് അയാൾ ഫോണ്‍ വെച്ചു .

എന്റെ നെഞ്ചിടിപ്പ് വർധിച്ചു . അള്ളാ ഇനി എന്താ ഒരു വഴി .

സ്വന്തം അർബാബിന്റെ കൂടെ ചെക്ക് പോസ്റ്റിൽ പോയി കാര്യം പറഞ്ഞാൽ ചിലപ്പം ദുബായിലേക്ക് കടത്തി വിടുമെന്ന് ചിലർ പറഞ്ഞു . പക്ഷെ അറബാബ് സ്ഥലത്തില്ല .അത് കൊണ്ട്  ആ വഴിയും അടഞ്ഞു .

അർബാബിന്റെ ഒരു അനുജനുണ്ട് . പരോപകാരിയാണ് . അയാളെ കൊണ്ട് സാധിക്കുമെങ്കിൽ ദുബായിലേക്ക് കടക്കാൻ വല്ല വഴിയും കാണിച്ചു തരും .തീർച്ചയാണ് . തലാൽ എന്നാണു പേര് .ഞാൻ തലാലിനെ ഫോണ്‍ വിളിച്ചു കാര്യം പറഞ്ഞു .

കേഫ് റൂഹ് അൽഹിൻ , കാനൂൻ കുല്ലും മുഷ്കിൽ, അന ശുഫ് , അന ഈജി മിന്നാക്ക് .( എങ്ങിനെ പോകും , നിയമങ്ങളൊക്കെ കർശനമാണ് , എങ്കിലും ഞാൻ നോക്കട്ടെ , ഞാൻ അങ്ങോട്ട്‌ വരാം ) എന്ന് പറഞ്ഞുകൊണ്ട് തലാൽ ഫോണ്‍ വെച്ചു .

എന്റെ ഫോണ്‍ തുരു തുരെ ശബ്ദിക്കുന്നുണ്ടായിരുന്നു  . എല്ലാം നാട്ടിൽ നിന്നുള്ള വിളികളാണ് . പറ്റുമെങ്കിൽ ഇന്ന് തന്നെ കയറണം . എല്ലാവരുടെയും ആവശ്യം ഒന്ന് തന്നെ . ഫോണ്‍ വിളിക്കിടിയിൽ പുറത്ത് നിന്നും വണ്ടിയുടെ ശബ്ദം കേട്ട് ഞാൻ പുറത്തേക്ക് നോക്കി . അതാ നിൽക്കുന്നു തലാൽ . ജി എം സി യുടെ പുതിയ ഒരു ഫോർ വീൽ വണ്ടിയിലാണ് വന്നത് ..

യാ അല്ലാഹ് ...
തഹാൽ 
ഇർകബ് സയ്യാറ  ..ഫീ തരീക്ക് ..( വരൂ പെട്ടെന്ന് വണ്ടിയിൽ കയറൂ , വഴി  ഞാൻ കണ്ടിട്ടുണ്ട് ) തലാൽ പറഞ്ഞു . 

ഇത് കേട്ടപാടെ  പാസ്പോർട്ടും കീശയിലിട്ട്‌ ഞാൻ വണ്ടിയിൽ ഓടി കയറി . ഏതായാലും ഈ നാട്ട് കരനല്ലേ .. എന്തെങ്കിലും ഒരു വഴി കാണാതിരിക്കില്ല . കൂടുതലൊന്നും ഞാൻ അന്വേഷിച്ചില്ല .  രണ്ടും കൽപ്പിച്ച് ഞാൻ വണ്ടിയിലിരുന്നു . രാത്രി പത്ത് മണിക്ക് ദുബൈ എയർപോർട്ടിൽ നിന്ന് നാട്ടിലേക്ക് വിമാനമുണ്ടെന്നു ഞാൻ തലാലിനെ ഓർമിപ്പിച്ചു . 

മാഫി മുഷ്കിൽ , അതിനു മുമ്പായി നിന്നെ ഞാൻ ദുബായിൽ എത്തിക്കുമെന്നു പറഞ്ഞ് കൊണ്ട് തലാൽ വണ്ടിയുടെ വേഗത കൂട്ടി . സാധാരണ ദുബായിലേക്ക് പോകുന്ന വഴിയിൽ നിന്ന് മാറി മറ്റൊരു വഴിക്കാണ് പോയത് . അത് വഴി പലപ്പോയൊക്കെ ഞാനും സ്നേഹിതന്മാരും ഉല്ലാസ യാത്രക്ക് പോയിട്ടുണ്ട് . കുറച്ച് ദൂരം പിന്നിട്ടാൽ ടാറിട്ട റോഡ്‌ അവസാനിക്കുന്നിടത്ത് വെച്ച് തിരിച്ച് പോരലാണ് പതിവ്. ഇത് വഴി മലമുകളിലൂടെ സഞ്ചരിച്ചാൽ ഒമാനിലെ തന്നെ ദിബ്ബ എന്ന സ്ഥലത്തെത്താൻ കഴിയുമെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട് . ആ വഴിക്കാണ് തലാൽ വണ്ടി പായിച്ചത് .

പടച്ചോനെ ....
ദുബായിലെത്തിക്കാമെന്നും പറഞ്ഞ് ഇതെങ്ങോട്ടെക്കാണ് പടച്ചോനെ ഇവനെന്നെ കൊണ്ടുപോകുന്നതെന്ന് ഒരു വേള ഞാൻ ചിന്തിച്ച് പോയി .
ഇന്ത മാഫി ഹൗഫ് ..
ഇന്ത ഇരീദ് മതാർ ദുബൈ . ( നീ ഭയപ്പെടേണ്ട , നിനക്ക് ദുബൈ എയർപോർട്ടിൽ എത്തിയാൽ പോരെ ..) എന്ന് തലാൽ ഇടക്കിടെക്ക് പറയുന്നുണ്ട് . സംശയങ്ങൾ മനസ്സിൽ ഒരുപാടുണ്ടെങ്കിലും എല്ലാം മനസ്സിലൊതുക്കി ഞാൻ യാത്ര തുടർന്നു .അൽപ്പ ദൂരം പിന്നിട്ടപ്പോൾ മൊബൈൽ റൈൻജ് ഇല്ലാതായി .മുന്നോട്ട് പോകുന്തോറും റോഡ്‌ അപകടം നിറഞ്ഞതായി അനുഭവപെട്ടു .ഇരു ഭാഗത്തും വലിയ തായ്ച്ചകളും, ആഗാതമായ ഗർത്തങ്ങളും എന്റെ ആത്മഭലത്തെ ദുർഭലപ്പെടുത്തിക്കൊണ്ടിരുന്നു .മുന്നോട്ട് പോകുന്തോറും വണ്ടി ഇടത്തോട്ടും വലത്തോട്ടും ആടി ഉലഞ്ഞ് കൊണ്ടിരുന്നു . എന്റെ ഉള്ളിലുള്ള ഭയം ഞാൻ തലാലിനെ അറിയിച്ചു . 
ഇന്ത ഫീ ഹൗഫ് .
അന കം മർറ റൂഹ് ..
വാഹിദ് മർറ സയ്യാറ ലൈറ്റ് മാഫി ശുഹുൽ . 
അന റൂഹ് സീദ .. ( നിനക്ക് പേടി ആവുന്നുണ്ടോ .? ഞാൻ എത്ര തവണ ഇത് വഴി പോയാതാണ് , ഒരിക്കൽ ലൈറ്റ് ഇല്ലാത്ത വണ്ടിയുമായി ഞാൻ ഇത് വഴി പോയിട്ടുണ്ട് .എന്ന മറുപടിയാണ് തലാൽ എനിക്ക് തന്നത് . രണ്ടും കൽപ്പിച്ച് ഞാനിരുന്നു .. ഏകദേശം രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ തെരുവ് വിളക്കിന്റെ വെട്ടം കണ്ടു തുടങ്ങി . ആ കാണുന്നതാണ് ഒമാൻ ദിബ്ബ , അതിനപ്പുറമുള്ളതാണ് ദുബൈ ദിബ്ബ എന്ന് തലാൽ പറഞ്ഞ് തന്നു . ദിബ്ബ അങ്ങാടിയിലെത്തിയ തലാൽ വണ്ടി കഴുകാനുള്ള സ്ഥലം തിരക്കി . പാക്കിസ്താനിയുടെ അടുത്ത് പോയി വണ്ടി കഴുകി . നേരമില്ലാത്ത ഈ നേരത്ത്  എന്തിനാണ് പടച്ചോനെ ഇവൻ വണ്ടി കഴുകാൻ കേറ്റിയതെന്നു എന്റെ മനസ്സ് എന്നോട് തന്നെ ചോദിച്ചുപോയി . ആ സംശയം ഞാൻ മനസ്സിൽ ഒളിപ്പിക്കാതെ തലാലിൻറെ മുന്നിലെക്കിട്ടു . പോലീസ് കണ്ടാൽ സംശയിക്കും  എന്ന മറുപടിയാണ്‌ തലാൽ തന്നത് . തലാൽ തന്ന ആ മറുപടിയും എന്റെ മനസ്സിൽ ഒരു പാട് സംശയങ്ങൾക്ക് തിരിതെളിച്ചു .എല്ലാം ഉള്ളിലൊതുക്കി ധൈര്യം സംഭരിച്ച് തലാലിന്റെ കൂടെ നിന്നു . അടുത്ത ഷോപ്പിൽ നിന്ന് ഒരു കടക്ക്  ചായയും കുടിച്ച് ഞങ്ങൾ വീണ്ടും യാത്ര തുടർന്നു .

വണ്ടി ഓടി തുടങ്ങിയപ്പോൾ തന്നെ തലാൽ സംസാരവും തുടങ്ങി .. അൽപ്പം മുന്നോട്ട്‌ പോയാൽ ഒരു ചെറിയ ചെക്ക് പോസ്റ്റ്‌ കാണും . അവിടെയുള്ളവർ എവിടെക്കാണ് നിങ്ങൾ പോകുന്നത് എന്ന് ചോദിച്ചാൽ മദ്ഹ യിലേക്കാണ് എന്ന് പറഞ്ഞാൽ മതി എന്ന് തലാൽ എന്നോട് പറഞ്ഞു തന്നു . മദ്ഹ എന്നത് ഒമാനിലെ തന്നെ മറ്റൊരു സ്ഥലമാണ് . നിയമ പരമായിട്ടല്ല ദുബായിലേക്ക് കടക്കാൻ പോകുന്നതെന്നു തലാലിൻറെ സംസരാങ്ങളിൽ നിന്നും ഞാൻ വായിച്ചെടുത്തു .ഇനി ഏതായാലും ഇറങ്ങിയില്ലേ കുളിച്ചിട്ടു തന്നെ കയറമാമെന്നു എന്റെ മനസ്സ് പറഞ്ഞു .

ഒരു പത്തു മിനിട്ട് ഓടിക്കാണും തലാൽ പറഞ്ഞ ചെക്ക് പോസ്റ്റ്‌ എത്തി . ചെക്ക് പോസ്റ്റ്‌ എന്ന് പറയാൻ തക്ക ഒന്നുമില്ല അവിടെ . രണ്ടു പോലീസ് കാർ നിൽക്കുന്നുണ്ട് . അത്രമാത്രം .. അവർ വണ്ടിക്ക് അടുത്തേക്ക്‌ വന്നു . പടച്ചോനെ ഇനി എന്തൊക്കെ പൊല്ലാപ്പാണ് ഇവിടെ ഉണ്ടാവുക .ഇവർ ഇനി എന്തൊക്കെയാണ് ചോദിക്കുക .   എൻറെ ചിന്തകൾ കാട് കയറുകയാണ് .
പക്ഷെ അവർ എന്നോട് ഒന്നും ചോദിച്ചില്ല ..!! ഞങ്ങൾ മദ്ഹവരെ പോയി പെട്ടന്ന് തിരിച്ചു വരും .. അവിടെ ഒരു ഹോട്ടൽ തുടങ്ങാനുള്ള പരിപാടിയുണ്ട് . ആ സ്ഥലം ഒന്ന് ഇവനിക്ക് കാണിച്ച് കൊടുക്കാൻ വേണ്ടി പോകുന്നതാണ് , എന്നൊക്കെ തലാൽ പോലീസ് കാരോട് പറയുന്നത് ഞാൻ കേട്ടു .ഒകെ പെട്ടന്ന് തിരിച്ചു വരണമെന്നു പോലീസ് കാർ തലാലിനോട് പറഞ്ഞു . തലാൽ വണ്ടി മുന്നോട്ടെക്കെടുത്തു .. അൽപ്പം മുന്നോട്ടു പോയപ്പോൾ തലാൽ പറഞ്ഞു .. "അൽഹംദുലില്ലാഹ് "  രക്ഷപ്പെട്ടു .. ഇവിടെ ആയിരുന്നു എനിക്ക് ആകെ ഉള്ള ഒരു ഭയം .അവിടെ കഴിഞ്ഞു .. ഇനി നമുക്ക് ഒരു മണിക്കൂർ കൊണ്ട് ദുബായിലെത്താം .
പിന്നെ ഞാൻ കണ്ടത് യു എ ഇ യിലെ റോഡിലൂടെ ഞങ്ങളുടെ കാർ ചീറിപ്പയുന്നതാണ് !!!
താലാൽ അദ്ദേഹത്തിന്റെ വാചകമടി വീണ്ടും തുടങ്ങി ...എൻറെ മനസ്സിൽ വീണ്ടും സംശയങ്ങൾ  തലപൊക്കി തുടങ്ങി ... സംശയങ്ങൾ ഞാൻ തലാലിൻറെ മുന്നിൽ നിരത്തി ..
യാ അർബാബ് ....
എൻറെ പാസ്സ്പോർട്ട് അവർ ആരും തന്നെ നോക്കിയിട്ടില്ലെല്ലോ..??
അതിൽ എക്സിറ്റ് സീൽ വെച്ചിട്ടുമില്ല ...??
പിന്നെ നമ്മളെങ്ങിനെ യു എ ഇ യിലേക്ക് കടന്നു ..??
ദുബൈ എയർപോർട്ടിൽ പ്രശ്ണമാവില്ലേ ..??

ഇന്ത ഫീ ഹൗഫ് .??
അന സലാസ മർറ വദ്ദി നഫർ  ഹാദ നമൂന ..
മാഫി മുഷ്കിൽ ..
(നിനക്ക് പേടി ആവുന്നുണ്ടോ ..?? മൂന്ന് തവണ ഇതുപോലെ ഞാൻ ആളുകളെ കൊണ്ടാക്കിയിട്ടുണ്ട് .. ഒരു പ്രശ്നവുമില്ല ..ധൈര്യമായിരുന്നോ ) എന്ന് പറഞ്ഞു തലാൽ വണ്ടിയുടെ സ്പീട് കൂട്ടി .
ഇനി ഞാനെന്ത് പറഞ്ഞാലും താലാൽ വിട്ട് തരില്ലെന്നറിയാവുന്നത് കൊണ്ട് ഞാൻ എൻറെ സംശയം ചോദിക്കലിന് ഫുൾ സ്റ്റോപ്പിട്ടു ...രണ്ടും കൽപ്പിച്ച് ഞാൻ യാത്ര തുടർന്നു .

യു എ ഇ യുടെ മനോഹരമായ റോഡുകളിലൂടെ കുതിച്ച വണ്ടിയിൽ ഞാനും ,തലാലും ദുബൈ എയർപോർട്ടിന്ൻറെ കാവാടത്തിലെത്തി . എന്നെ അവിടെ ഇറക്കിയിട്ട്‌ തലാൽ പറഞ്ഞു ..
യാ അല്ലാഹ് റൂഹ് ..
ഫീ ഷൈ മുഷ്കിൽ ..
സൊഇ ടെലിഫോണ്‍
അന മൗജൂദ് ബർറ .( വേഗം പോയിക്കോ .വല്ല ബുദ്ധിമുട്ടും ഉണ്ടെങ്കിൽ ഫോണ്‍ ചെയ്തോളൂ ..ഞാൻ പുറത്ത് തന്നെ ഉണ്ടാവും )

വിമാനം പുറപ്പെടാൻ ഇനി അമ്പതു മിനുട്ട് മാത്രമേ ബാക്കിയുള്ളൂ .രണ്ട് മണിക്കൂർ മുമ്പെങ്കിലും റിപ്പോർട്ട് ചെയ്യേണ്ടതാണ് . വെറും കയ്യോടെ അല്ലെ പോകുന്നത് എന്നത് കൊണ്ട് ബോഡിംഗ് പാസ്സ് തരാതിരിക്കില്ല . ഞാൻ നേരെ ബോഡിംഗ് പാസ്സ് കൊടുക്കുന്ന സ്ഥലെത്തെക്ക് ഓടി .അവിടെ നിരയായി നിന്നവരോടൊക്കെ എൻറെ അവസ്ഥ പറഞ്ഞു മനസ്സിലാക്കി വരിയിൽ നില്ക്കാതെ തന്നെ ബോഡിംഗ് പാസ്സ് കരസ്ഥമാക്കി ..നേരെ എമിഗ്രേഷൻകൗണ്ടറിലേക്ക് ..

അവിടെ വലിയ തിരക്കൊന്നുമില്ല . ധാരാളം കൗണ്ടറുകൾ കാലിയായി കിടപ്പുണ്ട് .  പെണ്ണും ആണും ഉണ്ട് ഉദ്യോഗസ്ഥന്മാരിൽ . പെണ്ണാവുമ്പോൾ ആണിനെ ക്കാളും അൽപ്പം ദയ കാണും . അത് കൊണ്ട് ആ ഇരിക്കുന്ന പെണ്ണിന്റെ അടുത്തേക്ക്‌ തന്നെ പോകാം . എൻറെ മനസ്സ് പറഞ്ഞു . ഞാൻ അവളുടെ അടുത്തെത്തി പാസ്പോർട്ട്‌ അവളുടെ നേർക്ക്‌ നീട്ടി . പാസ്സ്പോർട്ട് മറിച്ചു നോക്കി , കമ്പിയൂട്ടറിൽ ടൈപ്പു ചെയ്ത പെണ്ണ് രൂക്ഷ ഭാവത്തിൽ എന്നെ നോക്കി ചോദിച്ചു . നീ എങ്ങിനെ ഇവിടെയെത്തി .  നീ ഒമാനിൽ അല്ലെ ജോലി ചെയ്യുന്നത് .
ഞാൻ മറുപടി പറയാൻഒരുങ്ങുന്നതിനു മുമ്പ്  തൊട്ടടുത്തുള്ള ഒരു ചെറിയ ഓഫീസ് ചൂണ്ടി കാണിച്ചു കൊണ്ട്അവളെന്നോട്  പറഞ്ഞു .
യാ അല്ലാഹ് .. റൂ ഹാദ മക്തബ് . ദാ ആ കാണുന്ന ഓഫീസിലേക്ക് പോകൂ .

പാസ്സ്പോർട്ടും വാങ്ങി ഞാൻ തിരക്കിട്ട് അങ്ങോട്ടേക്ക് ഓടി . ഓരോ നിമിഷവും വിലപ്പെട്ടതാണ്‌ . അൽപ്പം കഴിഞ്ഞാൽ വിമാനം പുറപ്പെടും.അതിനു മുമ്പ് വല്ലതും ചെയ്തെ ഒക്കൂ . ആലോചിച്ച് നിൽക്കാൻ സമയമില്ല .ഓഫീസിൻറെ വാതിൽ തള്ളി തുറന്നു അകത്തേക്ക് കയറി .
അസ്സലാമു അലൈക്കും ..
മൂന്ന് നാല് പേർ കൂടി ഇരുന്ന് എന്തോ ചർച്ച ചെയ്യുകയാണ് . എല്ലാം നല്ല സുമുഖരായ ചെറുപ്പക്കാർ . അതിൽ ഒരാൾ വന്ന് എൻറെ പാസ്പോർട്ട് വാങ്ങിച്ചു . മുഖ ഭാവം കണ്ടപ്പോൾ അയാൾ കാര്യങ്ങൾ മനസ്സിലാക്കിയെന്ന് തോന്നുന്നു . ആ പെണ്ണ് ഫോണിലൂടെ കാര്യങ്ങൾ പറഞ്ഞ് കാണും . പിന്നെ അയാളുടെ വകയുള്ള ചോദ്യം ചെയ്യൽ .
നീ എങ്ങിനെ ഇവിടെയെത്തി ..??
നീ ഒമാനിൽ അല്ലെ ജോലി ചെയ്യുന്നത് , യു എ ഇ വിസ ഉണ്ടോ ..?? എൻട്രി സീൽ എവിടെ ..?? ഒന്നിനും എനിക്ക് ഉത്തരമില്ല . ദിബ്ബ വഴി വന്നതാണെന്നും , അവിടെയുള്ളവർ ഇങ്ങിനെ പോകാറുണ്ടെന്നുമൊക്കെ പറഞ്ഞു നോക്കി .
ഷൂ ഹാദ മസ്കര .കനൂണ്‍ ഇന്ത മാഫി മാലൂം ..ഇത് തമാശയാണെന്നാണോ നീ കരുതിയത് .നിയമം നിനക്ക് അറിയില്ലേ ..?? എന്നൊക്കെ ചോദിച്ച് കൊണ്ട് അയാൾ എന്നോട് ചൂടാവുകയാണ് . ഉപ്പാക്ക് സുഖമില്ലാത്തത്‌ കൊണ്ട് പെട്ടന്ന് പോവുകയാണ് .വിമാനം ഇപ്പം പുറപ്പെടും . പ്ലീസ്‌ പ്ലീസ്‌ ഞാൻ താണ് കേണ് അപേക്ഷിച്ചു നോക്കി .അയാൾക്ക്‌ ഒരു കുലുക്കവുമില്ല .  അയാളുടെ ദേഷ്യം കൂടിവരികയാണ് .
കലാം സ്യാദ മാ അരീദ് .അധികം സംസാരിക്കേണ്ട .. ഇതിനുള്ള ശിക്ഷ ജയിലാണ് . നീ ഈ രാജ്യത്തേക്ക് അനധികൃതമായി കടന്നതിനുള്ള ശിക്ഷ അനുഭവിച്ചതിനു ശേഷം ബാകിയെല്ലാം ..കനിവിൻറെ ഒരംശം പോലും അയാളുടെ മുഖത്തു എനിക്ക് ദർഷിക്കാനായില്ല. വിമാനം പുറപ്പെടാൻ ഇനി നിമിഷങ്ങൾ മാത്രമേ ഉള്ളൂ ..
എന്നെ ശ്രദ്ധിക്കാതെ ഫോണിൽ കളിച്ച് കൊണ്ടിരുന്ന അയാളോട് അവസാനമായി ഞാൻ ഒന്ന് കൂടി കേണ് അപേക്ഷിച്ചു നോക്കി .ഇല്ല വിടുന്ന മട്ടില്ല .

വായിൽ നിന്നും നാക്ക് ഇറങ്ങിപ്പോയത് പോലെ തോന്നി .എ സി യുടെ കൊടും തണുപ്പിലും ഞാൻ വിയർക്കുകയാണ്.ഞാനെന്തിനാണ് പടച്ചോനെ മുന്നും പിന്നും നോക്കാതെ എടുത്തു ചാടിയത്‌ .   ഉപ്പാനെ കാണാൻ പോയിട്ട് ഇതിപ്പം നാട് പോലും കാണാൻ പറ്റാത്ത അവസ്ഥയിലേക്കാണല്ലോ കാര്യങ്ങൾ നീങ്ങുന്നത്‌ . ശരീരത്തിൻറെ ഭലം നഷ്ടപ്പെടുന്നത് പോലെ തോന്നി . ഭാര്യയെ ചുരുങ്ങിയത് ദിവസം രണ്ട് തവണയെങ്കിലും ഫോണ്‍ ചെയ്യുന്നതാണ് . ഇവിടെ കുടുങ്ങിയാൽ ഫോണ്‍ വിളി ഇല്ലാതാവുമ്പോൾ ഉണ്ടാവുന്ന അവസ്ഥ മനസ്സിലൂടെ മിന്നി മറഞ്ഞു .ഉപ്പാനെ കാണാൻ പോകുന്ന ഒരു മകനാണ് ഞാൻ . രക്ഷിക്കണേ നാഥാ .. മനമുരുകി പ്രാർഥിച്ചു .

മുദീർ അൽഹിൻ ഈജി . ബഹിദൈണ്‍ ശൂഫ് .( മുദീർ ഇപ്പം വരും എന്നിട്ട് നോക്കാം ) എന്ന് പറഞ്ഞു . ലാസീം ഇന്ത ജലാലി ( തീർച്ചയായും ജയിലായിരിക്കും നിനക്ക് ) എന്നൊക്കെ ആ ഓഫീസർ എന്നോട് പറഞ്ഞു .
ഞാൻ നിമിഷങ്ങൾ എണ്ണി മുദീറിനു  കാത്ത് നിന്നു .

അതാ വരുന്നു ...
മുദീർ .
ഇയാളെ എവിടെയോ കണ്ട പരിചയമുണ്ട് . പക്ഷെ എവിടെയാണെന്ന് ഓര്മ്മയില്ല . ഞാൻ  ഓർത്ത്‌ നോക്കി , രക്ഷയില്ല .
അസ്സലാമു അലൈക്കും . ശൂഫി മുഷ്കിൽ . ( അസ്സലാമു അലൈക്കും , എന്താണ് പ്രശ്നം ) . ഞാൻ മറുപടി പറയാൻ ശ്രമിക്കുമ്പോയത്തെക്കും  നേരത്തെ അവിടെ ഉള്ള ഓഫീസർ കാര്യങ്ങൾ മുദീറിനെ ധരിപ്പിച്ചു .
കാര്യങ്ങൾ  കേട്ട അയാൾ എന്നെ നോക്കി ചോദിച്ചു .
ഇന്ത ശുഹുൽ ദാഹിൽ ഖസബ് ല ., മത്ഹം , ഇന്ത മാഫി ശൂഫ് അന , അന കം മർറ ഈജി മിന്നാക്ക് (  നീ ജോലി ചെയ്യുനത് ഖസബിൽ അല്ലെ ..?? ഞാൻ എത്ര തവണ അവിടെ വന്നിട്ടുണ്ട് . നിനക്ക് എന്നെ ഓർമ്മയില്ലേ ..??)
ശൂഫി മുഷ്കിൽ ബാബ , ഉപ്പാക്ക് അസുഖമാണോ ..??

അതെ .ഉപ്പാക്ക് സുഖമില്ല . പെട്ടന്ന് നാട്ടിലെത്തനം . അത് കൊണ്ടാണ് ഇത് വഴി വന്നത് .
യാ  അള്ളാ , ജിബ് ജവാസ് , മാഫി വക്ത് .( ഇവന്റെ പാസ്സ്പോർട്ട് ഇങ്ങ് താ ) അവിടെ ഉണ്ടായിരുന്ന പോലീസ് കാരനെ നോക്കി അയാൾ പറഞ്ഞു .
പിന്നെ ഞാൻ കണ്ട കാഴ്ച എൻറെ കണ്ണുകൾക്ക്‌ വിശ്വസിക്കാൻ കഴിയാത്തത് ആയിരുന്നു .
പാസ്പോർട്ട്‌ വാങ്ങിയ അയാൾ  പെട്ടന്ന് തന്നെ അതിൽ എക്സിറ്റ് സീൽ പതിച്ചു . പാസ്പോർട്ട്‌ എനിക്ക് നേരെ നീട്ടി എന്നോടായി പറഞ്ഞു .
യാ അള്ളാ രൂഹ് . ജൽദി രൂഹ് .രൂഹ് ശൂഫ് ബാബ. (  വേഗം പോയിട്ട് ഉപ്പാനെ കാണ് ).
മഷ്കൂർ ... യാ സദീക്ക് ... മഷ്കൂർ .. ഒരായിരം നന്ദി .. ഒരായിരം നന്ദി .
ഞാൻ പാസ്പോർട്ടും വാങ്ങി  നേരെ വിമാനത്തിലേക് . നേരം പുലരുംപോയത്തെക്കും ഉപ്പാന്റെ അടുത്തേക്കും .
ഇയാൾക്ക് ഞാൻ എത്ര ശുക്രൻ (നന്ദി ) പറഞ്ഞാലാണ് മതിയാവുക ..
ശുക്രൻ ശുക്രൻ .....







Saturday, August 31, 2013

പോലിസ് വിളയാട്ടം അവസാനിപ്പികണം


ജനസമ്പർക്ക പോലീസ് , ജനമൈത്രി പോലീസ് , കുട്ടിപോലീസ്, എന്നിങ്ങനെ നിരവധി പദ്ദതികൾ ആവിഷ്കരിച്ച് പോലീസും , ജനങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാൻ ,സർക്കാരും , അഭ്യന്തര വകുപ്പും കിണഞ്ഞ് പരിശ്രമിക്കുന്ന ഈ അവസരത്തിൽ നമ്മുടെ നാട്ടിൽ നിന്നും (നാദാപുരത്ത് ) വരുന്ന വാർത്തകൾ പോലീസ് സേനക്കും , ആഭ്യന്തര വകുപ്പിനും , കേരളത്തിന് തന്നെയും , അപമാനം പരത്തുന്നതാണ്.

കാലങ്ങൾക്ക് മുമ്പുള്ള ഒരു പരാതിയിലെ പ്രതിയെ തേടി അർദ്ധരാത്രി വീട്ടിലെത്തിയ പോലീസ് , പ്രതി അല്ലെന്ന് അറിഞ്ഞിട്ടും കിടന്നുറങ്ങുകയായിരുന്ന അനുജനെ കിടപ്പ് മുറിയിൽ നിന്നും വലിച്ചിറക്കി , കല്ലും കയ്യും തല്ലി ഒടിക്കുക .  അതും ഭാര്യയുടെയും , കുട്ടികളുടെയും മുന്നിലിട്ട് .താനല്ല നിങ്ങൾ തിരക്കുന്ന പ്രതി എന്ന് രേഖകൾ കാണിച്ച് കേണ് പറഞ്ഞിട്ടും വെറുതെ വിട്ടില്ല പോലും . ഉട് മുണ്ട് അഴിച്ച് വലിച്ചെറിഞ്ഞ്  നഗ്നനനാക്കി എല്ലാവരും നോക്കി നിൽക്കെ വണ്ടിയിലേക്ക് വലിച്ച് കൊണ്ടുപോവുകയായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത് .!!!

ഒരു ഹർത്താൽ ദിവസം വഴിയരികിൽ വാഹനം കാത്ത് നിൽകുകയായിരുന്ന ഒരു ഉമ്മാമ  അത് വഴി വന്ന ഒരു പോലീസ് ജീപ്പിന് നേരെ പോലീസ് വഹനമാണെന്നറിയാതെ കൈ കാണിച്ചു .  വണ്ടി നിർത്തി പോലീസുകാർ ചോദിച്ചു എന്താണ് വേണ്ടതെന്ന് . പോലിസ് കാരെ കണ്ടതോടെ അൽപം പിന്നോട്ടേക്ക് മാറി നിന്ന് കൊണ്ട് ഉമ്മാമ പറഞ്ഞ് പോലും .."അള്ള പടച്ചോനെ , ഞാൻ ബിജാരിച്ച് ഇങ്ങള് മനുഷ്യന്മാർ ആയിരിക്കൂന്ന് "
ഈ കഥ  യിലൂടെ നമുക്ക് വായിച്ചെടുക്കാൻ പറ്റുന്നത്  അന്ന് പോലീസും , പൊതു ജന്നങ്ങളും തമ്മിലുള്ള ഭന്ധമാണ്.
എന്നാൽ ഇന്ന് കാലം മാറി . പോലീസും പുരോഗമിച്ചു . പൊതു ജനങ്ങളും പുരോഗമിച്ചു . പണ്ട് നാം കണ്ട പോലീസ് അല്ല ഇന്നുള്ളത് .പെരുമാറ്റത്തിലും , സംസാരത്തിലും ഒരു പാട് മാറ്റങ്ങൾ വന്നിട്ടുണ്ട് . പല കേസുകളും പെട്ടന്ന് തെളിയിച്ചും , പ്രതികളെ പെട്ടന്ന് തന്നെ പിടി കൂടിയും കേരള പോലിസ് കഴിവ് തെളിയിച്ചിട്ടുമുണ്ട് .
പണ്ട് നമ്മുടെ നാട്ടില മുഴങ്ങി കേട്ടിരിന്ന ഒരു മുദ്രാവാക്യം ഓര്മ്മവരുന്നു .
പോലിസെല്ലാം ഡാശുകളല്ല ...
എന്നാലും ചില ഡാ ശുകളുണ്ട്...
അവരോടായി പറയുന്നു...
എന്ന മുദ്രാവാവാക്യത്തിൽ പറഞ്ഞത് പോലുള്ള ചില ഡാശന്മാരായ പോലിസ് കാരാണ് ഈ തെമ്മാടിത്തര ങ്ങളൊക്കെ കാട്ടി കൂട്ടി നമ്മുടെ നാടിനും , സേനക്കും അപമാനം സമ്മാനിക്കുന്നത്.
കട്ടവനെ കിട്ടിയില്ലെങ്കിൽ , കിട്ടിയവനെ തല്ലുക എന്ന പയഞ്ചൻ നയം നടപ്പിലാക്കാനാണ് ഇത്തരം പോലീസ് ക്രിമിനലുകൾ ശ്രമിക്കുന്നത് . കുറ്റവാളി ആയാൽ പോലും അയാളെ തല്ലുന്നത് നിയമം നിരോധിച്ച നാട്ടിലാണ് ഇതൊക്കെ നടക്കുന്നത് എന്നോർക്കണം .

ഇതിന് മുമ്പും ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ നാദാപുരത്ത് ഉണ്ടായിട്ടുണ്ട് .പ്രതിയെ പിടിക്കാനെന്നു പറഞ്ഞ് വീട്ടിലെത്തിയ പോലീസ് , സ്ത്രീകളെയും , കുട്ടികളെയും തല്ലി ചതച്ച സംഭവം ഒരു പാട് തവണ നാദാപുരം കണ്ടതാണ് . പ്രതിയെ തേടി വന്ന പോലീസുകാർ  , തിരിച്ച് പോകുമ്പോൾ വീട്ടിന് മുറ്റത്ത് നിർത്തിയിട്ട വാഹങ്ങങ്ങൾ തല്ലി തകർത്ത് കടന്ന് കളഞ്ഞതിനും നാദാപുരത്ത് കാര് സാക്ഷ്യം വഹിച്ചതാണ് .
ഇടത് ,വലത്  ഭരണ വ്യത്യാസമില്ലാതെ , എല്ലാ കാലത്തും നാദാപുരത്ത് കാര് ഇത്തരം മനുഷ്യാവകാശ  ലങ്ഖനങ്ങൾക്ക് വിധയരായിട്ടുണ്ട് എന്നതാണ് സത്യം .

ഇത് ഇങ്ങിനെ തുടരാൻ അനുവധിച്ചു കൂടാ. അധികാരികളും , രാഷ്ട്രിയക്കാരും , മനുഷ്യാവകാശ പ്രവർത്തകരും , കമ്മിഷനുകളും , അടിയന്തരമായി ഇടപെടണം . ഇത്തരം മനുഷ്യാവകാശ ലങ്ഖനങ്ങൾ നടത്തി നാടിനും , പോലീസ് സേനക്കും അപമാനം വരുത്തുന്ന ക്രിമിനൽ പോലീസ് കാരെ നിലക്ക് നിർത്തണം . ഇത്തരക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് തക്കതായ ശിക്ഷ വാങ്ങിച്ചു കൊടുക്കണം .
ജനങ്ങളെ കൊണ്ട് ആ പഴയ മുദ്രാ വാക്യം വീണ്ടും വിളിപ്പിക്കാതിരിക്കാൻ പരിശ്രമിക്കണം ..

പോലിസെല്ലാം ഡാശുകളല്ല ...
എന്നാലും ചില ഡാ ശുകളുണ്ട്...
അവരോടായി പറയുന്നു... .......................
..........................................................................

                                                                            അഷ്‌റഫ്‌ പാറക്കടവ്








Wednesday, July 31, 2013

എൻറെ മുത്ത്‌ തങ്ങൾ

കുറിപ്പ് .....
പ്രവാസ ചന്ദ്രികയോട്‌ കടപ്പാട് ഉണ്ട് എന്ന കാര്യം ആദ്യമേ പറയാം .. എൻറെ മുത്ത്‌ തങ്ങളെ കൊണ്ടുള്ള ഈ കവിത വായിച്ചപ്പോൾ ബാല്ലണ്ട് ഇഷ്ട്ടായി ..
...................................................................................................................................................................
ഞങ്ങളോർക്കുന്നു.
വാളുകൾക്കു പകരം                                                     

പൂക്കൾ കൈയിലേന്തി 
അങ്ങ്  നയിച്ച 
യുദ്ധങ്ങൾ .

മുള്ളുവെച്ച വാക്കിനു
പകരം
അങ്ങ്  നൽകിയ
തെന്മൊഴികൾ,
ഞങ്ങളോർക്കുന്നു.
ഇരുട്ടിൽ
അങ്ങ്തെളിച്ച
വെളിച്ചം
ഒരു തലോടൽ
ഒരു സ്പര്ശം
എത്ര മൗനമായിട്ടാണ്
അങ്ങ്  ഇത്ര ഉച്ചത്തിൽ സംസാരിച്ചത്
ആധരണീയനായ
സൂര്യതേജസ്സേ
തിരിച്ചു തരാൻ കൈയിൽ
പ്രാർത്ഥനകളും
നഷ്ടഭാരത്തിൻറെ
വേദനകളും മാത്രം ...


കടപ്പാട് ..പ്രവാസ ചന്ദ്രിക 








Monday, July 29, 2013

ഗതികേടിൻറെ പെരുന്നാൾ

മ്മാ ..
ഫാരിസിനെ പറഞ്ഞേച്ചാൽ പോരെ ...
ശരീഫാണ്ടാട്ത്തേക്ക് ..
പെരുന്നാൾ നിസ്ക്കാരത്തിന് പോകാനൊരുങ്ങുന്നതിനിടെ സമദ് ചോദിച്ചു.

"അള്ള പടച്ചോനെ ഇഞ്ഞെന്താ ഈ പറേന്നെ .!!
ഓളെ ബായിച്ചിട്ട്‌  ഇത് ആദ്യത്തെ പെരുന്നാളാ ..
മൂത്തോൽ ഉള്ളേരം ഓൽ തന്നെ പോണം .
അയിനൊക്കെ ഒരു കണക്കൊക്കെ ഉണ്ട് ..
മൂത്ത അളിയൻ പോയി പെരുന്നാളിന് ബിലിക്കണോന്നാ കണക്ക് ". ഉമ്മ പറഞ്ഞു .

ഉമ്മാ .......
"ആടെ പോയി ബെരും മ്പോയത്തേക്ക് പെരുന്നാൾ കയ്യും ...
അനക്ക് ആഊല ആടെ പോകാൻ" . സമദ് പറഞ്ഞു .

കേട്ടപാടെ അരിശത്തിൽ  മമ്മദ് ക്ക ഇടപെട്ടു ..
"ഇഞ്ഞെല്ലാണ്ട് പിന്നാരാ പോവ്വാ .??
ഇഞ്ഞ് തന്നെ പോണം" ..

മോനെ സമദെ...
"ഇഞ്ഞ് നേരത്തെ പോയിട്ട്‌ ഇങ്ങു പോരി ".ഉമ്മ പറഞ്ഞു .

ഒലക്ക ഇനി ഇതിപ്പം പോയെ പറ്റൂ...
കൂട്ടുകാർ നേരത്തെ തന്നെ അങ്ങാടിയിൽ എത്തുമെന്ന് പറഞ്ഞതാണ്.അവരുടെ  കൂടെ പോകണം , ചടക്കം പൊട്ടിക്കണം , വാടക സൈക്കിൾ എടുക്കണം ,കറങ്ങണം . ഷരീഫാണ്ടാടെ പോയി ബെരുംമ്പോയത്തെക്കും ഇതിൻറെ ഒക്കെ സമയം കഴിയും .
വൈകുന്നേരം തലശ്ശേരി ഗാനമേള ഉണ്ട് . എല്ലാരും അതിനു പോകുമെന്ന് പറഞ്ഞതാ .ഓളാടെ പോയി ബെരുമ്പൊയത്തെക്കും ഇനി അതിൻറെ സമയവും കഴിയുമോ ..??

സകല ദേഷ്യവും ഉള്ളിലൊതുക്കി സമദ് പള്ളിയിലേക്ക് പുറപ്പെട്ടു ..

അങ്ങാടിയിൽ എത്തിയപ്പോയത്തെക്കും നിസ്കാരം കഴിഞ്ഞ് ആളുകൾ എത്തി തുടങ്ങിയിരുന്നു . കൂട്ട് കാർക്കൊന്നും മുഖം കൊടുക്കാതെ സമദ് നേരെ ബസ്സിൽ കേറി നാദാപുരത്തേക്ക് . നാദാപുരത്ത് നിന്ന് ബസ്സ് മാറി കയറണം .
പെരുന്നാൾ ആയതിനാൽ ബസ്സുകൾ വളരെ കുറവാണ് . പോയിട്ട് ബേഗം ഇങ്ങ്  പോരണം .

"ഇഞ്ഞ് പോട് , ഞാൻ അങ്ങ് ബെരും "
എന്ന് ബലാല് പറയു ആയിരിക്കും . സമദിൻറെ മനസ്സ് കൊതിച്ചു .

മനസ്സിൽ ഒരു പാട് അരിശം തീർക്കലുമായി ബസ്സിനു കാത്തു നിന്നു . മണിക്കൂറുകൾക്കു ശേഷം വന്ന ബസ്സിൽ സമദ് , ഷരീഫാ ന്റെ വീട്ടിലെത്തി .

വരാ ന്തയിൽ ചാര് കസേരയിൽ ഉപ്പ ഇരിപ്പുണ്ട് .

"ഇഞ്ഞ് ജമാലിൻറെ അളിയനെല്ലെടോ" ..??
"ഇഞ്ഞ് ബെരായിട്ട്ഇന്നെക്കൊണ്ട് ഞാൻ ഇപ്പം പറഞ്ഞതെ ഉള്ളൂ" .
"ബസ്സ് കിട്ടാത്തത് കൊണ്ട് താമസിച്ച് പോയതാ" .
എന്നും പറഞ്ഞ് സമദ് നേരെ ഉള്ളിലേക്ക് പോയി .

ജമാൽ എവിടെ ..??
ഓനെ കണ്ട് ഒന്ന് ക്ഷണിച്ചാൽ എനിക്ക് പോകാമായിരുന്നു ..സമദ് ജമാലിനെ തിരക്കി .
ഷരീഫാ നോട് ചോദിച്ചു .
"പള്ളിയിൽ പോയതാ" ..
" ഇതുവരെ വന്നിട്ടില്ല "
"ഇഞ്ഞ് കൊറച്ചാടെ ഇരിക്കാനേ" .
ശരീഫ പറഞ്ഞു ....

സമയം ഒരു മണി ആയിക്കാണും .ജമാൽ ഇതുവരെ വന്നിട്ടില്ല .കൂട്ടിലകപ്പെട്ട എലിയെപ്പോലെയാണ്‌ സമദ് ഓരോ നിമിഷവും തള്ളി നീക്കിയത് .

ശരിഫാ.....
"ഇഞ്ഞ് ഉപ്പാനോട് ചോദിക്ക്" ..
"ഞാൻ പോട്ടെ" എന്ന് ..
സമദിന്റെ ആവശ്യത്തിനു വയങ്ങി ശരീഫ ഉപ്പയുടെ അടുത്തേക്ക്‌ പോയി ഭഹുമാനത്തോടെ ചോദിച്ചു ...
ഉപ്പാ ..
"സമദ് പോട്ടേന്നു ചോയിക്ക്ന്ന്"...
"ഓൻ എന്താ ചെയ്യേണ്ടത്"
"ജമാൽ ക്ക ബെരുന്നില്ലാലോ" ..??

"ആന്താ ജമാൽ ബെരാണ്ട് ഓൻ പോയാൽ ഏടുന്നാ ശരിയാവുക"  ?? .
"ഓനോട്‌ ഇരിക്കുആൻ പറ ".

ഇത് കേട്ട സമദ് ദേഷ്യം കടിച്ചമർത്തിനിന്നു.. പിന്നെയും നീണ്ട കാത്തിരിപ്പിന് ശേഷം ജമാൽ വന്നു .

ജമാൽ വന്നപാടെ സമദ് തിരക്കിട്ട് വിഷയം അവതരിപ്പിച്ചു ..
" ഇങ്ങളെ ക്ഷണിക്കാൻ വന്നതാ ഞാൻ" .
"ഉപ്പ പറഞ്ഞിക്ക് ഇങ്ങളോട് പോരേൽ ചെല്ലാൻ" .

"ആടോ ഞമ്മക്ക് പോകാം" .
"ചോറ് ഒക്കെ ബൈക്ക്" . ജമാൽ പറഞ്ഞു .

 മണിക്കൂറുകൾ പിന്നെയും മുന്നോട്ടേക്ക്നീങ്ങിക്കൊണ്ടിരുന്നു  .
സമദിന്റെ മനസ്സ്  ആളിക്കത്തുകയാണ് .ബൈകുന്നെരത്തെ ഗാനമേള !!!

ഭക്ഷണം വിളമ്പി .തിരക്കിട്ട് സമദ് തന്നെയാണ് എല്ലാം ടാബിളിൽ കൊണ്ട് വെച്ചത്  . ഈ പഹയന്മാർ ഇതൊക്കെ ഒന്ന് വേഗം കഴിച്ചിരുന്നെങ്കിൽ എനിക്ക് പോകാമായിരുന്നു ..
പള്ളിയിലെ കുട്ടനെ അറുത്ത കഥയൊക്കെ പറഞ്ഞ് കൊണ്ട് പതുക്കെ എല്ലാരും ഭക്ഷണം കഴിച്ചു .

എല്ലാം കഴിഞ്ഞ് ജമാൽ ഉപ്പയുടെ അടുത്തേക്ക്‌ നീങ്ങി .

ഉപ്പാ ..
"ഞാൾ എന്നാൽ പിന്നെ ഷരീഫാന്റാടെ പോയിട്ട് ബെരട്ടെ അല്ലെ" ..??
ജമാൽ ചോദിച്ചു

"ആന്തിനാ ഇങ്ങള് പോന്നത്"  ??
"ഓളെ ഉപ്പാനെ ഇങ്ങോട്ടോനും കണ്ട് ക്കില്ലെല്ലോ" ..??
"ചെറിയ കുഞ്ഞനെ അല്ലെ ഒൽ പറഞ്ഞേച്ചത്" ..??
"ഇങ്ങള് പോവോന്നും മാണ്ട" .
ഉപ്പ പറഞ്ഞു ..!!

ഇത് കേട്ട ജമാലും ശരീഫയും അകത്തു പോയി ചെറിയ ചില ചർച്ചക്ക് ശേഷം പുറത്ത് വന്ന്  സമദിനോടായി പറഞ്ഞു ..

സമദെ ..
"എന്നാ പിന്നെ ഇഞ്ഞ് പോട്" .
"ഞാൾ പിന്നെ ബെരൂന്ന് പറഞ്ഞേക്ക് "..

ഇത് കേട്ട സമദ് ..സങ്കടവും ദേഷ്യവും ഉള്ളിലൊതുക്കി പുറത്തേക്കിറങ്ങി . ബസ്സുകൾ മാറി കയറി അങ്ങാടിയിൽ എത്തിയപ്പോയത്തെക്കും  സമയം അഞ്ചു മണി .അപ്പോയെക്കും  വൈകുന്നേരത്തെ ഗാനമേളക്ക് പൊകാമെന്ന് പറഞ്ഞ കൂട്ട്കാരും പോയിക്കയിഞ്ഞിരുന്നു .
ഇനി ആരും എന്നെ കാണേണ്ട ..
അങ്ങാടിയിൽ മുഖം കൊടുക്കാതെ ഒരു മൂലയിലൂടെ സമദ് വീട്ടിലേക്കു പോയി നേരെ വീട്ടിനകത്തേക്ക്‌ പോയ സമദ് മൂടി പുതച്ചൊരു ഉറക്ക് പാസ്സാക്കി .. ഉണർന്നത് പിന്നെ പിറ്റേ ദിവസം വൈകുന്നേരം .








Sunday, June 23, 2013

കഴിഞ്ഞ വർഷം റംസാൻ പത്തിന് എനിക്ക് ഉണ്ടായ ഒരു അനുഭവം ഞാൻ നിങ്ങളുടെ സമക്ഷം സമർപ്പിക്കട്ടെ ..

ഉച്ചക്ക് ഒരു പന്ത്രണ്ട് മണി ആയിക്കാണും . ഞാൻ അങ്ങാടിയിൽ നിന്നും വീട്ടിലേക്കുള്ള ചില്ലറ സാദനങ്ങൾ വാങ്ങിക്കൊണ്ടിരിക്കുകയാണ് .പെട്ടന്ന് വീട്ടില് നിന്നും ഒരു കാൾ . ഉപ്പാക്ക് സുഖമില്ല !! പെട്ടന്ന് വരണം !!.വിളിച്ചത് ഉമ്മയാണ് .  ഞാൻ പെട്ടന്ന് വണ്ടിയുമായി വീട്ടിലേക്ക് തരിച്ചു . വീട്ടിലേക്കു പോവുന്ന വഴിക്ക് പലരുടെയും കാളുകൾ തുരുതുരാ വരുന്നുണ്ട് . എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട് എന്ന് എനിക്ക് തോന്നി . വീട്ടിൽ എത്തി നോക്കിയപ്പോൾ ഉപ്പ വേദനകൊണ്ട് പുളയുകയാണ് . ഹൃദയ സംബന്ധമായ വേദനയാണ് എന്ന് മനസ്സിലാക്കിയ ഞങ്ങൾ പെട്ടന്ന് തന്നെ കല്ലാച്ചിയിലേക്ക് കൊണ്ട്പോയി .അവിടെ ഡോക്ടർ ഇല്ലാത്തതിനാൽ ഉടനത്തനെ വടകരയിലേക്ക് . എത്ത്രയും പെട്ടന്ന് ഒരു മേജർ ആശുപത്ത്രിയിലേക്കു കൊണ്ടുപോകുന്നതാണ് നല്ലത് എന്ന് അവിടുത്തെ ഡോക്ടറുടെ അപിപ്രയം വന്നു . നേരെ പരിയാരം മെഡിക്കൽ കോളേജിലേക്ക് ..
ആംബുലൻസ് ലാണ് യാത്ര . നേരെ മെഡിക്കൽ കോളേജിലെ ഐ ടി യു വിലേക്ക് .ഡോക്ടർമാർ  പരിശോദിച്ചു. ഒരു മണിക്കൂർ കഴിഞ്ഞേ വല്ലതും പറയാൻ പറ്റൂ എന്ന് അവർ ഞങ്ങളെ അറിയിച്ചു . ഞങ്ങൾ ആകെ പരിഭ്രാന്തരാണ് . ഇനി എന്തൊക്കെയാണാവോ ഡോക്ടർമാർ പറയുക .ആകെ ക്കൂടെ ഒരു ഭയം . ഉമ്മയും ഉണ്ട് കൂടെ . നല്ല ക്ഷീണമുണ്ട്. നോമ്പ് തുറക്കാൻ സമയം ആയിക്കാണും . പക്ഷെ അത് അറിയാനുള്ള സംവിധാനം അവിടെ ഇല്ല . ബാങ്ക് വിളി അവിടെ കേൾക്കാൻ സാധ്യത  ഇല്ല . വെള്ളവും അവിടെയെങ്ങും  കിട്ടുമെന്ന് തോനുന്നില്ല . ഐ ടി യു വിനു മുന്നിലായതു കൊണ്ട് മൊബൈൽ ഫോണിനു റേൻജും ഇല്ല . ഉമ്മക്കും എനിക്കും നോമ്പുണ്ട്  .ഞങ്ങളെ പോലെ കുറച്ചു പേർ കൂടെയുണ്ടവിടെ   . അവരിൽ പലരും നോമ്പ് തുറക്കാനുള്ള വള്ളം അന്വേഷിക്കുന്നുണ്ട്. പക്ഷെ അടുത്തൊന്നും കിട്ടാനില്ല .

പെട്ടന്നാണ് ഒരാൾ ഒരു പെട്ടിയിൽ എന്തോ സാദനങ്ങളുമായി ഞങ്ങളുടെ അടുക്കലേക്കു വന്നത് . നോമ്പ് തുറക്കാൻ സമയമായി . ബാങ്ക് കൊടുത്തിരിക്കുന്നു നോമ്പുള്ളവർ  നോമ്പ് തുറക്കണം . എന്ന് പറഞ്ഞു കൊണ്ട് രണ്ടു കാരക്കയും , ഒരു കുപ്പി വെള്ളവുംഅവിടെയുള്ള എല്ലാവർക്കും അയാൾ നൽകി .അന്യ മതസ്ഥർക്ക് നേരെയും ഇദ്ദേഹം ഇതൊക്കെ വെച്ചു നീട്ടുന്നുണ്ട് .ചിലരൊക്കെ വാങ്ങിക്കുന്നുണ്ട് ,മറ്റു ചിലർ സ്നേഹപൂർവ്വം നിരസിക്കുന്നുമുണ്ട് .  ഞങ്ങൾ എല്ലാവരും നോമ്പ് തുറന്നു .അങ്ങിനെ എല്ലാ ഐ സി യു വിനു മുമ്പിലും ഇയാൾ വെള്ളവും കാരക്കയും വിതരണം ചെയ്യുന്നുണ്ട് എന്ന് പിന്നീടു എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു . ദൈവത്തിനു സ്തുതി  . അയാൾ നൽകിയ ഒരു കുപ്പി വെള്ളത്തിനു ആ സമയത്ത് അവിടെ ഒരായിരം കുപ്പി വെള്ളത്തിന്റെ വിലയും ഒരു കാരക്കക്ക് ഒരായിരം കാരക്കയുടെ വിലയുണ്ടായിരുന്നു .പ്രശസ്ത്തി അയാൾ അല്പ്പം പോലും ആഗ്രഹിക്കുന്നില്ല എന്ന് അയാളുടെ പെരുമാറ്റത്തിൽ നിന്നും എനിക്ക് വായിച്ചെടുകാമായിരുന്നു .ഏതു  സമ്പന്നനും ഫക്കീർ (ഒന്നുമില്ലാത്തവൻ ) ആവുന്ന നിമിഷം അയാൾ നൽകിയ  വെള്ളത്തിനും , കാരക്കക്കും ദൈവം (അള്ളാഹു) അയാൾക്ക്‌ തക്കതായ പ്രതിഫലം കൊടുക്കട്ടെ .

എന്റെ ഈ അനുഭവം ഞാൻ ഇവിടെ വിവരിച്ചത് നമ്മുടെ നോമ്പ് തുറയിലെ ആർഭാടങ്ങളെ  കുറിച്ചു പറയാനാണ് .

പുണ്യങ്ങളുടെ മാസമായ റംസാൻ ദാന ധർമ്മങ്ങുളുടെ കൂടെ മാസമാണ് . നമ്മുടെ നാട്ടിൽ പലതരത്തിലുള്ള നോമ്പ് തുറയും സജീവമാകും . ധൂർത്തിന്റെ ഒരു കൂത്തരങ്ങാണ് പല നോമ്പ് തുറകളും .ആവശ്യത്തിലേറെ ഭക്ഷണം , ആവശ്യമില്ലാത്ത സ്ഥലങ്ങളിൽ വിളമ്പുന്ന ആഭാസ നോമ്പ് തുറ . ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാതെ കോടിക്കണക്കിനു ആളുകൾ  നമ്മുടെ നാട്ടിലും മറുനാട്ടിലുമായി ഉള്ളപ്പോൾ ഈ ഭക്ഷണ ധൂർത്ത് ദൈവം പൊറുക്കുമെന്നു തോന്നുന്നില്ല . നമ്മുടെ നാട്ടിൽ നിരവധി ആശുപത്രികൾ ഉണ്ട് . അവിടെ ഒക്കെ നിരവധി പാവപ്പെട്ട രോഗികളും. ഏതു പണക്കാരനും നിസ്സഹായനാവുന്ന അവസ്ഥയാണ് രോഗം . ആർഭാട ,ധൂർത്ത് നോമ്പ് തുറകൾക്ക്  പകരം ആവശ്യക്കാരെ തിരഞ്ഞ് പിടിച്ച് നോമ്പ് തുറപ്പിക്കാൻ നമുക്ക് കഴിയണം .ആ നോമ്പ് തുറപ്പിക്കലിൽ മാത്രമേ  പുണ്ണ്യമുള്ളൂഎന്ന്  ഞാനും നിങ്ങളും മനസ്സിലാക്കണം .കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തു സി എച്ച് സെൻറർ നടത്തുന്ന നോമ്പ് തുറകൾ പ്രശംസനീയമാണ് . എനിയും ഒരു പാട് പേർക്ക് അവിടെ തന്നെ നോമ്പ് തുറപ്പിക്കാൻ നമുക്ക് കഴിയണം . അത് പോലെ മറ്റു നിരവധി ആശുപത്രി പരിസരങ്ങളും നമ്മുടെ നാട്ടിലുണ്ട് . അവിടങ്ങളിലാവട്ടെ ഈ വർഷത്തെ  നമ്മുടെ നോമ്പ് തുറപ്പിക്കൾ .ധൂർത്തും ,ആർഭാടവും ,കഴിയുന്നതും നമുക്ക് ഒയിവാക്കാം ...

Wednesday, June 12, 2013

കുട്ടിക്കാലത്തെ റംസാൻ ഓർമ്മകൾ


കുട്ടിക്കാലത്തെ റംസാൻ ഓർമ്മകൾ . കുട്ടിക്കാലത്തെ റംസാൻ നാളുകൾ  ഓർമ്മയിൽ  നിന്ന് ചികഞ്ഞെടുക്കുമ്പോൾ ഗ്രഹാദുരത്വം തുളുമ്പുന്ന ഒരുപാട് ഓർമ്മകളാണ് മനസ്സിൽ  വരുന്നത് .

ശഹബാൻ മാസം  ഇരുപത്തി എഴ്കഴിയുന്നതോടെ   തന്നെ റംസാൻ മാസത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾക്ക് മനസ്സിൽ തുടക്കം കുറിക്കും . പിന്നെ വീട്ടിൽ റംസാൻ മാസത്തെ ചിലവുകളെ കുറിച്ചും ,വേണ്ട തയ്യാറെടുപ്പുകളെ കകുറിച്ചും , ഒക്കെയുള്ള ചർച്ചകൾ തുടങ്ങുകയായി  .റംസാൻ മാസം അടുത്തെത്തിയ കാര്യം ഗൾഫിലുള്ള ഉപ്പയെ, ഉമ്മ കത്തിലൂടെ ഓർമ്മപ്പെടുത്തും . സാധാരണ മാസങ്ങളിൽ നിന്നും വിഭിന്നമായി റംസാൻ മാസത്തിലുള്ള നിത്യ ചിലവിൻറെ  വർധന  ഉപ്പയെ ഉണർത്തലാണ് ഈ ഓർമ്മപ്പെടുത്തലിന്റെ ലക്ഷ്യം .

ഒരുക്കങ്ങൾ  പ്ര വൃ ത്തി പഥത്തിൽ കൊണ്ടുവരുന്നത് ഒരു പത്തു ദിവസം മുമ്പാണ് . റംസാൻ മാസത്തേക്കുള്ള ചിലവ് കാശ് വീട്ടില് കിട്ടിയാൽ പിന്നെ അങ്ങാടിയിൽ പോയി ഒരു മാസത്തേക്കുള്ള  സാധനങ്ങളൊക്കെ  വാങ്ങിച്ച് കൊണ്ട് വരും . ഒരു മാസത്തെ ആവശ്യത്തിനുള്ള ധാന്യങ്ങളെല്ലാം  തൊട്ടടുത്ത ഫ്ലോർ മില്ലിൽ കൊടുത്ത് പൊടിപ്പിച്ച് കൊണ്ട് വന്ന് ഭദ്രമായി സൂക്ഷിച്ചു വെക്കും . വീട് മണ്ണാൻവല ( മാറാല ) ഒക്കെ കളഞ്ഞു കഴുകി വൃത്തിയാക്കും . ഇതിൽ മണ്ണാൻവല തൂത്തുവാരൽ  മിക്ക സമയത്തും എന്റെ ജോലിയാണ് .സ്ത്രീകൾ  മണ്ണാൻവല തൂത്ത് വാരിയാൽ   അത് പെട്ടന്ന് തന്നെ തിരിച്ചു വരുമെന്ന ഒരു വിശ്വാസം നിലനിൽക്കുന്നത്  കൊണ്ട് ആ ജോലി എല്ലായിപ്പോയും വീട്ടിലെ ആണുങ്ങൾക്കുള്ളതാണ്. വീട്ടുപകരനങ്ങളെല്ലാം കഴുകി വൃത്തിയാക്കും . ചെമ്പ് പാത്രങ്ങളെല്ലാം പൂശാൻ കൊടുക്കും .മണ്‍ പാത്രങ്ങളൊക്കെ മെഴുകി വൃത്തിയാക്കും . മുറം വെള്ളില എന്ന ഇല ഉപയോഗിച്ച് മെഴുകി എടുക്കും .ഇരിക്കാൻ ഉപയോഗിക്കുന്ന മരം കൊണ്ട് നിർമ്മിച്ച  പീഠം ,ബെഞ്ച്‌ ,എന്നിവയെല്ലാം പാറോത്തിന്റെ ഇല ഉപയോഗിച്ച് തേച്ച് വൃത്തിയാക്കി മിനുക്കി വെക്കും .

ഇന്നത്തേതിനെ അപേക്ഷിച്ച് ധൂർത്തും ,ധാരാളിത്തരവും വളരെ കുറവായിരുന്നു അന്ന് . ഗൾഫിൽ നിന്നും കൊടുത്തയച്ച TANG പൊടി ഉണ്ടെങ്കിൽ അത് ഉപയോഗിച്ചാണ് മിക്ക ദിവസവും  നോമ്പ് തുറക്കാനുള്ള പാനീയം തയ്യാറാക്കുന്നത് . അത് ഇല്ലെങ്കിൽ ചെറുനാരങ്ങ കൊണ്ടും . വളരെ ചുരുക്കം വീടുകളിൽ മാത്രമേ അന്ന് REFIGERATOR ഉണ്ടായിരുന്നുള്ളൂ .ഐസ് നു വേണ്ടി അവിടങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്യുമായിരുന്നു .ഫ്രഷ്‌ ജൂസ് അടിക്കാൻ മിക്സിയും നോക്കി പല വീടുകളും കേറിഇറങ്ങിയത് ഓർമ്മവരുന്നു  . കുഞ്ഞിപ്പത്തിൽ ആണ് നോമ്പ് കാലത്തെ പ്രധാന വിഭവം . രാത്രി തറാവീഹ് നമസ്ക്കാരം കഴിഞ്ഞു വന്നാൽ പോള എന്ന പ്രത്ത്യേക വിഭവവും കാണും .ചിലപ്പോയോക്കെ ജീരക കഞ്ഞിയും . പ്രത്ത്യേക നോമ്പ് തുറ ഉള്ള ദിവസം പ്രത്ത്യേകവിഭവങ്ങളും ഉണ്ടാവും . ഉള്ളി വട ,പരിപ്പ് വട ,കോഴി അട ,ഉന്നക്കാഴ,സമ്മൂസ ,ബ്രെഡ്‌ വാട്ടിയത് ,തുടങ്ങി പലതും .എന്നാൽ  ഇന്നത്തെ പോലെ ധാരാളിത്തം വളരെ കുറവായിരുന്നു .



ആദ്യത്തെ പത്ത് മിക്കവാറും വീട്ടിൽ തന്നെ ഉണ്ടാവും . എന്നാൽ രണ്ടാമത്തെ പത്ത് ദിവസം പ്രത്ത്യേക  നോമ്പ് തുറയുടെ പത്താണ്‌ . പുതിയാപ്പിള മാരെ നോമ്പ് തുറപ്പിക്കൽ രണ്ടാമത്തെ പത്തിലാണ് .ബന്ധു വീടുകളിൽ നോമ്പ് തുറക്കാൻ പോകുന്നതും രണ്ടാമത്തെ പത്തിലാണ് .നോമ്പ് തുറക്കാൻ പോയാൽ വീട്ടുകാർ സകാത്തിൻറെ  പൈസ തരും . അത് കൊണ്ട് തന്നെ ഏറ്റവും കൂടുതൽ നോമ്പിന്റെ പൈസ കിട്ടുന്ന വീട്ടിൽ നോമ്പ് തുറക്കാൻ പോകാനാണ്കുട്ടികളായ ഞങ്ങൾക്ക്  താൽപര്യം കൂടുതൽ . പൈസയുടെ മൂല്യത്തെക്കാളും ,എണ്ണത്തിൽ കൂടതൽ ഉണ്ടാവുക എന്നതിനോടായിരുന്നു  കുട്ടികളായ ഞങ്ങൾക്ക് താൽപര്യം  .

നോമ്പ് ഇരുപതു കഴിഞ്ഞാലാണ് സ്കൂളിലും മദ്രസയിലും നടന്ന  പരീക്ഷയുടെ ഫലം  വരുന്നത് . ആ ഒരു ടെൻഷൻ മനസ്സിലു ണ്ടാവുമെകിലും പെരുന്നാളിൻറെ വരവോർത്തുള്ള  സന്തോഷം എല്ലാ ടെൻഷൻ കളെയും  ഇല്ലാതാക്കും  .പെരുന്നാളിന്റെ പുതു വസ്ത്രം വാങ്ങുന്നതും തുന്നാൻ കൊടുക്കുന്നതും ഒരു സന്തോഷം തന്നെയാണ് . ഒരു മുണ്ട് ,ഒരു ഷർട്ട് ,ഒരു ഉറുമാൽ എന്നിവയാണ് പെരുന്നാൾ വസ്ത്രങ്ങൾ . കിട്ടിയ നോമ്പിൻറെ കാശിന്റെ കണക്കു നോക്കി ചില പെരുന്നളിനോക്കെ ഒരു ചെരുപ്പും . ചെറിയ പെരുന്നാളിന് വാങ്ങിയ വശ്ത്രങ്ങൾ തന്നെയാണ് ബലി പെരുന്നാളിനും പലപ്പോയും ഉപയോഗിച്ചു പോന്നത്  .ചെറിയ  പെരുന്നാൾ കഴിഞ്ഞാൽ അലക്കി തേച്ചു സൂക്ഷിച്ചു വെക്കുകയാണ് പതിവ് .

ഇരുപത്തി ഏഴിന്റെ നോമ്പ് പള്ളിയിൽ നിന്ന് തുറക്കണമെന്നാണ്കണക്ക് .അന്നേ ദിവസം വീട്ടിൽ നിന്നും പറിച്ച ഇളനീരുമായിട്ടാണ് പള്ളിയിൽ നോമ്പ് തുറക്കാൻ പോവുക .അന്നത്തെ ദിവസം വീട്ടിലെ ആവശ്യത്തിനും , പള്ളിയിൽ കൊണ്ടുപോകാൻ വേണ്ടിയുമുള്ള ഇളനീർ പറിച്ചു തരുന്ന കടമ പറമ്പിലെ തെങ്ങ് കഴറ്റക്കാരന്റെതാണ്. അത് അയാൾ  അന്ന് രാവിലെതന്നെ പറിച്ച് തരും .നോമ്പ് തുറക്കാൻ പള്ളിയിൽ  പോയാൽ  പിന്നെ മഗ് രിബ് നമസ്ക്കാരം കഴിഞ്ഞു  ഖബർ സിയാറത്ത് ചെയ്യും .വളരെ ദൂരങ്ങളിൽ നിന്ന് പോലും ഖബർ സിയാരത്തിനു ആളുകൾ ഇരുപത്തി ഏഴാം രാവിൽ  പള്ളിയിൽ എത്തുമായിരുന്നു .പള്ളിക്കാടുകൾ ഖബർ സിയാരത്തിനു എത്തുന്നവരെ കൊണ്ടും , യാസീൻ ഓതാൻ വേണ്ടി എത്തുന്ന മുസലിയാൻ മാരെ കൊണ്ടും നിറയും .പത്തു രൂപ വരെ കൊടുത്ത് യാസീൻ ഓതിച്ചത് എനിക്ക് ഒരമ്മയുണ്ട്.യാസീൻ ഓതിക്കൊടുത്ത് കാശുണ്ടാക്കാൻ പാടുപെടുന്ന മുസലിയാക്കന്മാരുടെ വലിയ കൂട്ടങ്ങൾ തന്നെ അന്ന് കാണാമായിരുന്നു .

റംസാൻ മാസമായാൽ പിന്നെ രാത്രി അങ്ങാടി സജീവമാകും . അങ്ങാടിയിൽ കച്ചവടത്തിനായി എത്തുന്ന ആളുകളുടെ തമാശകൾ കേട്ട് നിൽക്കൽ  നല്ല ഹരമാണ് .തറാവീഹ് നമസ്ക്കാരം ഒഴിവാക്കി കച്ചവടക്കാരുടെ തമാശകൾ ഒരുപാട് കേട്ട് നിൽക്കുമായിരുന്നു .വാഴു ഗുളിക , മുണ്ട് ,തോർത്ത് , പാൽക്കായം ,പാൽപ്പൊടി ,അങ്ങിനെ പലതും വിൽക്കുന്നവർ . പെരുന്നാൾ അടുത്തുവരുമ്പോൾ തെരുവ് കച്ചവടക്കാരും കൂടിവരും .

പെരുന്നാൾ ദിവസം തേങ്ങാ ചോർ ആണ് വീട്ടിൽ പാകം ചെയ്യുക .വർഷങ്ങൾ പിന്നിട്ടപ്പോൾ അത് നെയ്ച്ചോർ ആയി പരിണമിച്ചു. പിന്നീട് അത് ബിരിയാണിയിലേക്കും .  പെരുന്നാൾ ദിവസത്തേക്ക് അരക്കിലോ ഇറച്ചി വാങ്ങാൻ വേണ്ടി ഇറച്ചി കടക്കു മുന്നിൽ മണിക്കൂറുകളോളം തിക്കി തിരക്കിയത് ഓർമ്മയുണ്ട് .പെരുന്നാൾനിസ്ക്കാരം കഴിഞ്ഞാൽ പിന്നെ   എല്ലാ ബന്ധു വീടുകളിലും കേറി ഇറങ്ങും . പെരുന്നാൾ ദിവസം വീട്ടില് പുതിയാപ്പിള ഉണ്ടെങ്കിൽ അയാളെ ക്ഷണിക്കാൻ പോവുക എന്ന  ഒരു ചടങ്ങ് ഉണ്ടായിരുന്നു . വീട്ടിലെ ആണ്‍കുട്ടികളാണ്പുതിയാപ്പിളയെ ക്ഷണിക്കാൻ പോകേണ്ടത് . പുതിയാപ്പിളയെ ക്ഷണിക്കാൻ പോയി പെരുന്നാൾ ദിവസം മുഴുവനും അവിടെ കളഞ്ഞു കുളിക്കാൻ വിധിക്കെപെട്ട ഒരു പാട് അളിയന്മാരെ അന്ന് കാണാമായിരുന്നു  .വീടുകളിൽ നിന്ന് ഉള്ളി യും പഞ്ചസാര യും ഇട്ടു തയ്യാറാക്കിയ വെള്ളം കുടിച്ചത് ഓർക്കുന്നു  . ചില വീടുകളിൽ  നിന്നൊക്കെ തേങ്ങാ ചോറും .

പെരുന്നാൾ ദിവസം അന്യ മതക്കാർക്ക് പെരുന്നാൾ കാശ് കൊടുക്കുന്ന ഒരു പതിവ് ഉണ്ടായിരുന്നു .പെരുന്നാൾ കാശിനു വേണ്ടി അവർ വീടുകളില കേറി ഇറങ്ങുന്നത് അന്ന് കാണാമായിരുന്നു .



Thursday, June 6, 2013

ദുനിയാവ് കുല്ലും ഫിതിന

ദുനിയാവ് കുല്ലും ഫിതിന



നാട്ടിൽ  അത്യാവശ്യം മാന്യനായി നടന്നിരുന്ന ആളാണ് .  പ്രത്യേഗിച്ച് ജോലിയൊന്നുമില്ലെങ്കിലും  വീട്ടുകാര്യങ്ങളൊക്കെ  നോക്കി നല്ല രീതിയിൽ മുന്നോട്ടു പോകുന്നു .പെട്ടെന്നാണ് മാറ്റങ്ങൾ കണ്ടുതുടങ്ങിയത് . ഈ അടുത്ത് അജ്മീർ ദർഗയിലേക്ക്‌ ഒരു യാത്രപോയിരുന്നു . രണ്ടുമൂന്ന് മാസം അവിടെ തങ്ങി .നാട്ടുകാരുടെയും ,വീട്ടുകാരുടെയും നിരന്തര അഭ്യർത്ഥന മാനിച്ചു നാട്ടിലേക്ക് തരിച്ച് വന്നതാ .  അന്നുമുതൽ  തുടങ്ങിയതാ നടത്തത്തിലും ,സംസാരത്തിലും ,വസ്ത്രധാരണത്തിലും , ഒക്കെ കൂടെ അടിമുടി ഒരു മാറ്റം . നീട്ടി വളർത്തിയുള്ള താടി , പച്ച ഷാൾ പുതച്ചുള്ള നടത്തം , ഇടക്കിടക്ക് അല്ലാഹ് ,അല്ലാഹ്  എന്ന് നീട്ടിയുള്ള വിളി . പലരുടെയും മുഖത്തു നോക്കി വരാൻ പോകുന്ന അസുഖങ്ങളെ കുറിച്ചും , ബുദ്ധിമുട്ടുകളെ കുറിച്ച് ഒക്കെയുള്ള പ്രവചനങ്ങൾ .എല്ലാറ്റിനും തന്നാൽ കഴിയുന്ന പരിഹാരങ്ങളൊക്കെ പറഞ്ഞുകൊടുക്കുന്നുമുണ്ട് .ആകെക്കൂടെ പുള്ളി നല്ല ജോറിലാണ് . പലരും തമാശിച്ച് തള്ളുന്നുണ്ടെങ്കിലും ചിലരൊക്കെ വിശ്വസിക്കാതെയുമില്ല . പള്ളിയിൽ  ജമഅത്ത് നടന്ന് കൊണ്ടിരിക്കുമ്പോൾ അതിൽ പങ്കെടുക്കാതെ മറ്റ് ജോലികൾ  ചെയ്തു കൊണ്ടിരിക്കുന്ന പുള്ളിയോട് ചിലോരോക്കെ ചോദിക്കും , അല്ല ഇക്കാ ...?? ഇങ്ങള് നിക്കരിക്കുന്നില്ലേ .?? അൽപ്പം ദേഷ്യം കലർന്ന സ്വരത്തിൽ അയാൾ  ഇങ്ങിനെ മറുപടി പറയും . " ഞാൻ നിക്കരിക്കുന്നത് നോക്കാനൊന്നും ഇങ്ങള് ആയിക്കില്ല ,ഞാൻ നിക്കരിക്കുന്നതോന്നും ഇങ്ങൾ കാണൂല ".

അങ്ങിനെയിരിക്കെ പുലർച്ചെ മൂന്ന് മണി ആയിക്കാണും വീട്ടിൽ നിന്നും  ദാ  കേള്ക്കുന്നു ഒരു നിലവിളി . കെട്ടിയോളും , കുട്ടിയേളും , ഒക്കെ കൂടി നിലവിളിക്കുകയാണ് . പരിസരവാസികളൊക്കെ ഓടിയെത്തി .കാര്യം അന്വേഷിച്ചു .ഉപ്പാനെ കാണുന്നില്ല . കുറച്ചു മുമ്പ് വരെ അല്ലാ അല്ലാ എന്ന വിളി ഞങ്ങൾ കെട്ടതാ. പടച്ചോനെ ഏടിയ ളി പോയത്‌ ..?? ഈ ഇരുട്ടത്ത്‌ ഏടിയും  പോവൂല . ഇങ്ങളൊന്നു ബേഗം നോക്കീൻ മക്കളെ . ഉമ്മൂമ്മ വന്നവരോടോക്കെയായി പറയുന്നുണ്ട് .

എല്ലാരും കൂടി പരിസരങ്ങള ക്കെ അരിച്ചുപെറുക്കുകയാണ്. അതാ കേൾക്കുന്നു ആളുടെ സ്ഥിരം ശബ്ദം . അല്ലാഹ് ,അല്ലാഹ് . അടുത്ത്  കിടക്കുന്ന പൊട്ടക്കിണറിൽ നിന്നാണ് . എല്ലാരും അങ്ങോട്ടേക്ക് ഓടി . ദാ  കിടക്കുന്നു കിണറിൽ . അല്ല ഇങ്ങക്ക് ഇതെന്തു പറ്റി ..??  ഇങ്ങൾ  എങ്ങിനെ ഇവിടെ എത്തി ..?? എല്ലാരും ഒരേ സ്വരത്തിൽ ചോദിച്ചു . ദാ  വന്നു മറുപടി ."ദുനിയാവ് കുല്ലും ഫിതിന". (ഭൂമിയിൽ മൊത്തം തെമ്മാടിത്തങ്ങളാ ന്നേ ). അതിൽ നിന്നൊക്കെ ഒന്ന് രക്ഷപ്പെടാൻ ഞാൻ ഇതിലേക്ക് ഇറങ്ങി ഇരുന്നതാണേ .അല്ലാഹ് അല്ലാഹ് .കേട്ട് നിന്നവരൊക്കെ ഒന്ന് ഞെട്ടി .

ഫിതിന നിറഞ്ഞ ദുനിയാവിലേക്ക് ആളെ തിരികെ കേറ്റാൻ ഓടിയെത്തിയവർ പെട്ട പാട് കണ്ടു നിന്നവർക്ക് മാത്രമേ അറിയാൻ കഴിയൂ . ഈ കിണർ ദുനിയാവിൽ പെട്ടതല്ലേ എന്ന സംശയം മനസ്സിലൊതുക്കി ചെറു ചിരിയോടെ ഓടി എത്തിയവരൊക്കെ പിരിഞ്ഞുപോയി. 

Wednesday, May 29, 2013

 തമ്മിലടി  എല്ലാ  പാര്ട്ടിയിലും വല്ലപ്പോയൊക്കെ  സാധാരണം . എന്നാൽ തമ്മിലടി സ്ഥിരമാക്കിയാൽ അത് നന്നല്ല . കോണ്‍ഗ്രസിൽ ഇപ്പം തമ്മിലടി മാത്രമേ  നടക്കുന്നുള്ളൂ . തമ്മിലടി തീര്ക്കാൻ പാർട്ടിക്കുള്ളിലെ സ്ഥാനമാനങ്ങൾ വീതം വെക്കുന്നത് ആ പാര്ട്ടിയുടെ അധികാരം . എന്നാൽ കേരള  സര്ക്കാരിനെ നിയന്ത്രിച്ചു പോകുന്നത് യു ഡി എഫ് എന്ന സംവിധാനമാണ് . അത് കൊണ്ട് തന്നെ പര്ട്ടിക്കുള്ളിലെ വഴക്ക് തീര്ക്കാൻ സര്ക്കാരിലെ സ്ഥാനമാനങ്ങൾ വീതം  വെക്കുന്നത് ശരിയല്ല . അത് യു ഡി എഫിൽ ആലോചിച്ചു വേണം ചെയ്യാൻ . ഉപമുഖ്യമന്ത്രി  എന്ന  പദവി ഉണ്ടെങ്കിൽ അത്  നൂറു    ശതമാനം   ലീഗിന്   അര്ഹതപെട്ടതാണ് .കോണ്‍ഗ്രസ്‌   നേതാക്കൾക്ക് എന്ത്   തോന്നിവാസവും  ആവാം എന്ന  സ്ഥിതി  മാറണം . കെ  പി ചി ചി അധ്യക്ഷൻ അധ്യക്ഷൻ എന്ന പദവിയുടെ വില  നശിപ്പിച്ചത്  ഘടക  കക്ഷികൽ ആരുമല്ല  .അത് കോണ്‍ഗ്രസ്‌ കാര് തന്നെയാണ് . കെ പി ചി ചി  അധ്യക്ഷനന്റെ വില സാമുദായിക സംഘടനകളുടെ ഓഫീസിനു മുറ്റത്തേക്ക്‌ വലിച്ചെറിയാനും ആരും പറഞ്ഞതല്ല . മുസ്ലിം  ലീഗ്   അധ്യക്ഷന്മാരെ  കണ്ടു പഠിക്കണം  നിങ്ങള് .ഈ കാര്യത്തിൽ വേണമെങ്കിൽ  പിണറായി വിജയനെയും മാതൃകയാക്കാം . നമ്മുടെ കെ മുരളിയുടെ ചരിത്രം ഓർത്താൽ രമേഷിനും പാര്ട്ടിക്കും നല്ലത് .അല്ലെങ്കിൽ ജനം നിങ്ങളെ പാഠം പഠിപ്പിക്കും .ഓര്ക്കുക .