Pages

Thursday, April 14, 2011

ഒരു കറക്കി ക്കുത്ത് . നിങ്ങള്‍ക്കുമാവാം

വോട്ടെല്ലാം പെട്ടിയില്‍ വീണു . ഇനി ഒരു മാസം പ്രാര്‍ഥനയുടെ കാലമാണ് .  ഉറക്കം വരാത്ത രാത്രികളാണ് ഇനി ഒരു മാസക്കാലം ഇടതു വലതു മുന്നണിയിലെ സ്ഥാനാര്‍ഥികള്‍ക്കും , നേതാക്കള്‍ക്കും  . ഈ വോട്ടര്‍മാര്‍ ആരുടെ പിടലിക്കിട്ടാണ് കുത്തിയത് എന്ന്‍ ആര്‍ക്കറിയാം .?? പുറമേക്ക് എല്ലാര്‍ക്കും ശുഭ പ്രതീക്ഷ ഉണ്ടെങ്കിലും ഓരോരുത്തരുടെയും നെഞ്ചിടിപ്പ് അവര്‍ക്കെ അറിയൂ. ഏതായാലും ഫലമറിയാന്‍ ഒരു മാസം കാത്തിരിക്കണം . ഇത് കമ്മീശന്‍ ജനങ്ങളോട് കാണിച്ച കടന്ന കൈ ആയിപ്പോയി എന്നൊരു അപിപ്രയം ഇല്ലാതയല്ല . ഒരു ആഴ്ച ഓ കെ . ഒരു മാസം . ഭക്ഷണത്തിനു ഓര്‍ഡര്‍ ചെയ്തു കാത്തിരിക്കുന്നവന്‍ ഹോട്ടലിലെ ടാബിളില്‍ താളം പിടിച്ചു നേരം പോക്കുന്നത് പോലെ ഇനി എങ്ങിനെയാണാവോ ഒരു മാസം പോയിക്കിട്ടുക .
രണ്ടു മുന്നണികളും ശുഭ പ്രതീക്ഷയിലാണ് . ഇവര്‍ പറയുന്നത് പോലെ ജയിക്കണമെങ്കില്‍ കുറഞ്ഞത്  ഇരുന്നൂറ്റി നാല്‍പതു സീറ്റ് എങ്കിലും വേണ്ടി വരും . 
ഒരു മാസം ഉള്ളത് കൊണ്ട് ഗണിക്കാതെ പാറക്കടവ് ഡോട്ട് കൊമിനും വയ്യ .
അത് കൊണ്ട് തന്നെ ഡോട്ട് കോം നടത്തിയ സര്‍വേ ഫലം പുറത്തു വിടുകയാണ് 
യു ഡി എഫ് - 78 (ഇത് മതിയോ അതോ കൂട്ടണോ ?)
കോണ്‍ഗ്രസ്‌ - 43 ( കിട്ടുവായിരിക്കും അല്ലേ)
മുസ്ലിംലീഗ് - 19 (കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ)
കേരള കോണ്‍ഗ്രസ്‌ - 11 (തത്ക്കാലം ഇത് മതി)
മറ്റു ഈര്‍ക്കിളികള്‍ എല്ലാം കൂടി - 5 

എല്‍ ഡി എഫ് - 62 ( ചിരിക്കരുത്.. ഡോട്ട് കോമിന്റെ ഒരു കണക്കാ  )
സി പി എം - 41 (വി എസ് അകത്തുണ്ട്)
സി പി ഐ - 15 (പാവങ്ങളാണ്.. ജീവിച്ചു പൊയ്ക്കോട്ടെ )
മറ്റു ഈര്‍ക്കിളികള്‍ എല്ലാം കൂടി - 6 

ഡോട്ട് കോമിന്റെ പ്രേക്ഷകരില്‍ അധികമാളുകളും ലീഗുകാരായതിനാല്‍ നാല് സീറ്റ്‌ എതാണെന്ന ചോദ്യം ഡോട്കോമിന് നേരെ ഉയരുമെന്ന കാര്യത്തില്‍ സംശയമില്ല . മത്സരിച്ച എല്ലാ സീറ്റും ജയിക്കണമെന്നാണ് ആഗ്രഹം . പക്ഷെ മനസ്സ് സമ്മതിക്കുന്നില്ല അങ്ങിനെ പ്രവചിക്കാന്‍ . 

കുറ്റിയാടിയില്‍ സൂപ്പി രക്ഷപ്പെടുമെന്നു പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തില്‍ തോന്നിയിരുന്നില്ലെങ്കിലും , പ്രചരണം ചൂടുപിടിച്ചതോടെ ആ തോന്നല്‍ ചെറിയ തോതില്‍ മാറിയിരുന്നു . പോളിംഗ് ശതമാനം നോക്കുമ്പോള്‍ സൂപ്പിയുടെ വിജയം ഉറപ്പായി എന്നാ തോന്നുന്നത് . 
പിന്നെ മുനീര്‍ .

അത് ജയിച്ചേ മതിയാവൂ . കാരണം മുനീറും വേണ്ടേ ലീഗിന് . ചിത്രം വരക്കാനും , പാട്ട് പാടാനും , പുസ്തകമെഴുതാനും പിന്നെ ആരുണ്ടാവും ...????
മഞ്ഞളാം കുഴി അലി 

അത് അഭിമാനത്തിന്റെ പ്രശ്നമാ . അലി ജയിച്ചേ മതിയാവൂ . ജയിക്കും . തീര്‍ച്ച . ചുരുക്കി പറഞ്ഞാല്‍ എല്ലാരും ജയിക്കണം .
നിങ്ങളുടെ അപിപ്രായം നിങ്ങള്‍ക്കും രേഖപ്പെടുത്താം . ഫലം വരുന്ന ദിവസം ടൂര്‍ പോകരുതെന്ന് മാത്രം . ശരിയായി പ്രവചിക്കുന്നവര്‍ക്ക് ഡോട്ട് കോം പാരിതോഷികം  നല്‍കുന്നതായിരിക്കും. നിങ്ങളുടെ പ്രവചനം കമന്റ്സ് കോളത്തില്‍ രേഖപ്പെടുത്തുക .  
 

1 comment:

  1. total 24 alle leage malsarichathu...enikku doubt ulla mandalangal Iravipuravum Guruvayoorum Azhekkodum mathram aanu

    ReplyDelete