Pages

Monday, February 21, 2011

ജനം വിതുമ്പി. പ്രിയ വലീദിന് കണ്ണീരോടെ വിട


ജനം വിതുമ്പി. പ്രിയ വലീദിന് കണ്ണീരോടെ വിട.  തൊട്ടടുത്ത വീട്ടില്‍ പുതിയ വീടിന്റെ (ചാമാളിയില്‍ ഇസ്മായിലിന്റെ ) പ്രവേശന ചടങ്ങ് നടക്കുന്നിടത്ത് ചായ കൊടുത്ത് കൊണ്ടിരിക്കെ തന്റെ സുഹൃത്തിന്റെ    കൂടെ മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് പോയ വലീദ് മരണപെട്ടു എന്ന വാര്‍ത്ത വിശ്വസിക്കാന്‍ ജനം അല്‍പ്പം ബുദ്ധിമുട്ടി  . എനിക്ക് ഇപ്പം ചായ തന്നിട്ടേ ഉള്ളൂ എന്ന്  ചിലര്‍ , എന്നോട് ചില തമാശകള്‍ ഇപ്പോള്‍ പറഞ്ഞിട്ടേ ഉള്ളൂ എന്ന് ചിലര്‍ . എല്ലാം നിമിശ നേരം കൊണ്ട് അവസാനിച്ചു . സൗമ്യനും, സല്‍സ്വഭാവിയുമായിരുന്ന മീത്തല്‍ ഖാലിദിന്റെ മൂത്ത മകന്‍ വലീദ് പേരോട് ഹൈസ്കൂള്‍ പത്താം തരത്തിലാണ് പഠിച്ചിരുന്നത് . ബൈക്ക് ഓടിച്ചിരുന്ന വലീദിന്റെ സുഹൃത്ത്  മിര്‍സ കോഴിക്കോട് ബേബി ഹോസ്പിറ്റലില്‍  അപകടനില തരണം ചെയ്തുവരികയാണ് .മരണ വാര്‍ത്തയറിഞ്ഞു ആയിരങ്ങളാണ് പാറക്കടവിലെത്തിയത്  .മയ്യിത്ത് നമസ്കാരം മൂന്നു തവണയായി നടന്നു . പാറക്കടവ് അങ്ങാടി ഹര്‍ത്താല്‍ ആചരിച്ചു .

ഖത്തറിലായിരുന്ന വലീദിന്റെ പിതാവ് തിങ്കളാഴ്ച രാവിലെ 11 നു നാട്ടിലെത്തി . മൂത്ത മകന്റെ വേര്‍പാടറിഞ്ഞു തളര്‍ന്ന നിലയിലായിരുന്നു അദ്ദേഹം .മാതാപിതാക്കളും ,ഒപ്പം പഠിക്കുന്ന കൂട്ടുകാരും മയ്യിതിനരികെ വാവിട്ടു കരഞ്ഞപ്പോള്‍ കണ്ടു നിന്ന നാട്ടുകാര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല .


കഴിഞ്ഞ ഡിസംബര്‍ അവസാന വാരത്തില്‍ പാമ്പ് കടിയേറ്റു മരിച്ച നാദാപുരം പേരോട് സ്കൂളിലെ വലീദിന്റെ സുഹൃത്ത് മുഹമ്മദിന്റെ കബറിടത്തില്‍ നിത്ത്യ സന്ദര്‍ശകനായിരുന്നു വലീദ്  രാവിലെ അഞ്ചു മണിക്ക് ഖബര്‍ സിയാരത്തിനു വരുന്നത് ശ്രദ്ധയില്‍പെട്ട പള്ളിയിലെ ഉസ്താദ്  ഈ സമയത്ത് വരുന്നത്  വിലക്കിയിരുന്നു. വലീദുമായി പിണങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു മുഹമ്മദിന്റെ മരണം . മുഹമ്മദിന്റെ മരണ ശേഷം വലീദ് മരണത്തിനു വേണ്ടി ഒരുങ്ങിയ രീതിയില്‍ പെരുമാറിയിരുന്നെന്നു  വലീദിന്റെ ഉസ്താദ് 
.

വലീദ് മരണം മുന്‍കൂട്ടി കണ്ടിരുന്നു എന്ന്‍ ചിലര്‍ . പൊതു പരീക്ഷക്ക്‌ ഫീസ്‌ അടക്കാത്തതിനെക്കുറിച്ചു ഉസ്താദ് ചോദിച്ചപ്പോള്‍ അതൊക്കെ പരീക്ഷ എഴുതുന്നവര്‍ക്കല്ലേ എന്ന് വലീദ് പറഞ്ഞിരുന്നു എന്ന്‍ വലീദിന്റെ ഉസ്താദ് . താന്‍ മരിച്ചാല്‍ മുഹമ്മദിനെ പോലെ തന്നെയും പോസ്റ്റ്‌മോര്‍ട്ടം ചെയ്യരുതേ എന്ന് എന്നോട്  പറഞ്ഞിരുന്നു എന്ന്‍ വലീദിന്റെ ഉമ്മ . 




ഒമ്പതാം ക്ലാസ്സിലും പത്താം ക്ലാസ്സിലും പഠിക്കുന്ന കുട്ടികള്‍ക്ക് ബൈക്ക് വാങ്ങിച്ചു കൊടുക്കുന്ന രക്ഷിതാക്കള്‍  ഒരു പുനരാലോചന നടത്തണമെന്ന് ജനപക്ഷം . ഉമ്മത്തൂര്‍ ഹൈ സ്കൂളില്‍ മാത്രം കുട്ടിക്കള്‍ക്ക് നൂറുക്കണക്കിനു ബൈക്കുകള്‍  ഉണ്ടെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു .ബൈക്ക് അപകടത്തില്‍ മരണപ്പെട്ടത് പത്താം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയാണെന്നറിഞ്ഞപ്പോള്‍ ഡോക്ടോര്‍മാര്‍ക്കൊക്കെ  അത്ഭുതം  .

11 comments:

  1. അനുഭവങ്ങള്‍ പുനര്‍വിചിന്തനത്തിനും മാറ്റങ്ങള്‍ക്കും വെളിച്ചം പകര്ന്നെങ്കില്‍ ...!!!

    Hearty Condolences
    P.M.A.RAHEEM
    Ajman, U.A.E

    ReplyDelete
  2. nedhavee please add he is photo also

    ReplyDelete
  3. We can't erase what is destined for us.Valeed has become the martir of carelessness of his friend.Let us pray none of us should be the next.Protecting our health from danger is a part of eeman.Let us be careful ever

    ReplyDelete
  4. ആദരാഞ്ജലികള്‍ ........
    :(

    ReplyDelete
  5. anubhavangalil ninnum manusyar padam ulkondenkil....................

    ReplyDelete
  6. Thanx Ashraf for posting the photo also.

    ReplyDelete
  7. Valeedinte veed Panakkad Sayyid Haidar Al shihab thangal innale sandarshichu ...

    ReplyDelete
  8. ആദരാഞ്ജലികള്‍..... അനുഭവങ്ങള്‍ പുനര്‍വിചിന്തനത്തിനും മാറ്റങ്ങള്‍ക്കും വെളിച്ചം പകര്ന്നെങ്കില്‍ ...!

    ReplyDelete