Pages

Thursday, February 10, 2011

ഞങ്ങള്‍ക്കതൊക്കെ പുല്ലാണ്

സാമ്പത്തിക മാന്ദ്യവും ,വിലക്കയറ്റവും . അതൊക്കെ ഞങ്ങള്‍ക്ക് പുല്ലാണ് . ലോകം സാമ്പത്തിക മാന്ദ്യത്തിലും , വിലക്കയറ്റത്തിലും  പെട്ട് പുളയുന്ന കഥ കഴിഞ്ഞ കുറെ മാസങ്ങളായി നാം കേട്ട്കൊണ്ടിരിക്കുന്നതാണ് .  പല രാഷ്ട്രങ്ങളും മാന്ദ്യത്തില്‍ തകര്‍ന്നപ്പോള്‍   മാന്ദ്യത്തിനു  വലിയ തോതില്‍ പിടികൊടുക്കാതെ പിടിച്ചു നിന്ന ചില രാഷ്ട്രങ്ങളെ കുറിച്ച് നാം കേട്ടിട്ടുണ്ട് . ഇന്ത്യ , ഒമാന്‍ തുടങ്ങിയവ . ഇത്തരം രാഷ്ട്രങ്ങള്‍ വലിയ തോതില്‍ വിയര്‍ത്തില്ലെങ്കിലും, അവരും  വളരെ ബെജാറിലായിരുന്നു  എന്നത്തായിരുന്നല്ലോ സത്ത്യം  .......എന്നാല്‍ എല്ലാ മാന്ദ്യവും ഞങ്ങള്‍ക്ക് പുല്ലാണ് എന്ന മുദ്രാവാക്ക്യവുമായി  ഞങ്ങള്‍ പറക്കടവുകാര്‍ മുന്നോട്ടേക്ക് കുതിക്കുകയാണ് . 
ഞങ്ങള്‍ക്ക് ഇതൊന്നും ഒരു വിഷയമേ അല്ല .ഞങ്ങള്‍ വിയര്‍ക്കാന്‍ പോയിട്ട്  ഒന്ന്‍ കിതച്ചിട്ടു പോലുമില്ല 
പൊന്നിന്‍ വില കൂടിയപ്പോള്‍  മകളുടെ കല്യാണത്തിനു അമ്പതു പവന്‍  സ്വര്‍ണം കൊടുത്തിരുന്ന ഇടത്തരക്കാര്‍ ഇന്ന്  നാല്‍പത്,നാല്‍പത്തിഅഞ്ചു ,പവന്‍  ആക്കി ചുരുക്കിയിട്ടുണ്ടെങ്കിലും നൂറു പവന്‍ കൊടുത്തിരുന്ന പണക്കാര്‍ സ്വര്‍ണത്തിന്റെ അളവ് നൂറ്റിപത്ത്‌,നൂറ്റി ഇരുപത് എന്നാക്കി ഉയര്‍ത്തുകയാണ്  ചെയ്തിരിക്കുന്നത് .
നിത്യോപയോക സാധനങ്ങള്‍ക്ക് വില കൂടിയാല്‍ സല്‍ക്കാരങ്ങളുടെ തോത് കുറയുമെന്ന് കരുതിയവര്‍ക്ക് തെറ്റി .കല്യാണ നിശ്ചയം , കല്യാണം,  അത്തായൂട്ടു , വിളി ,സല്‍ക്കാരം , പുരയില്‍ കൂട്‌ , എന്നിങ്ങനെ ഓരോ പരിപാടികള്‍ക്കായി മത്സരിക്കുകയാണ് . ഇനി ഈ വക കാരണങ്ങളൊന്നും ഒത്തുവന്നില്ലെങ്കില്‍ വെറുതെ ഒരു ഫുഡ്‌ എന്ന്‍ പറഞ്ഞു ഒരു പരിപാടി ഒപ്പിക്കുകയാണ് ചിലര്‍ . കല്യാണ സല്‍ക്കാരം ബിരിയാണി കൊണ്ട് നടത്തിയിരുന്നിടത്തു , ബിരിയാണിയുടെ കൂടെ വിഭവങ്ങളുടെ ഒരു നിര തന്നെ  ഇന്ന്‍ കാണാം .ബിരിയാണിയുടെ കൂടെ പൊറോട്ട , നൂല്‍പുട്ട് , ചപ്പാത്തി , വെള്ളാപ്പം, കാട പൊരിച്ചത് , ചിക്കെന്‍ പൊരിച്ചത് , ബീഫ് ചില്ലി , ഫിഷ്‌ മസാല , ചെമ്മീന്‍ ഫ്രൈ , മട്ടന്‍ കുറുമാ , എന്നിങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത വിഭവങ്ങളുടെ നീണ്ട നിര . ചുരുക്കി പറഞ്ഞാല്‍ ഒരു സ്റ്റാര്‍ ഹോട്ടലില്‍ കേറിയ പ്രതീതി . ഇരുപത് ആട്ടിന്‍ തല ആവശ്യമുള്ള ഒരു വിളി സല്ക്കാരത്തിനു ആട്ടിന്‍ തല കിട്ടാതിരുന്നതിനാല്‍ ഇരുപത് ആട്ടിനെ അറുത്തു തല ശേഖരിച്ചു വിളി സല്‍ക്കാരം കേമാമാക്കിയ ചരിത്രം പറക്കടവിനുണ്ട് .ഒരു കല്യാണത്തിനു 3500 കാടയെ അറുത്തു സല്കാരം കഴിച്ചു  എന്ന്‍ മേനി പറയുന്നവരെയും പറക്കടവില്‍ കാണാം. വീട്ടില്‍ ആരേലും വിരുന്നു വന്നാല്‍ ടൌണിലെ ഷവര്‍മ കടയില്‍ വിളിച്ചു ഷവര്‍മയും ജൂസും വരുത്തി വന്നവരെ സ്വീകരിക്കുന്നിടത്തോളം എത്തി ഞങ്ങള്‍ .  വില ക്കയറ്റം ഞങ്ങള്‍ക്ക് പുല്ലാണ് പുല്ലാണ് ... 
വീട് നിര്‍മ്മാണത്തില്‍ മത്സരമാണ് നടക്കുന്നത് . എല്ലാം ഒന്നിനൊന്നു മെച്ചം , ഒറ്റ നില വീട് ഉള്ളവന്‍ രണ്ടാമത്തെ നില കൂടി എടുക്കാന്‍ മത്സരിക്കുന്നു .രണ്ട് നില  പണ്ടേ ഉള്ളവന്‍ ഗേറ്റ്  മതില്‍ , മുറ്റം , തുടങ്ങിയവ മോഡി പിടിപ്പിക്കാന്‍ മത്സരിക്കുന്നു . നല്ല വീടുള്ളവന്‍ ആ വീട് തല്ലിപോളിച്ചു എന്തേലും മാറ്റം വരുത്താന്‍ നെട്ടോട്ടമോടുന്നു .


ബൈക്കില്‍ കറങ്ങിയിരുന്ന ഞങ്ങള്‍ക്കിന്നു  ബൈക്കില്‍ കറങ്ങുന്നവരോട് ഒരു മാതിരി പുച്ഛമാ .കാരണം ഞങ്ങളിന്നു കാറുകളുടെ പിന്നാലെ ഓടുകയാ. വീടിന്റെ കാര്യത്തിലെന്നപോലെ ഞങ്ങള്‍ കാറുകളുടെ കാര്യത്തിലും മത്സരിക്കുകയാ. ഏത് ഇല്ലാത്തവനും ഒരു കാറുണ്ട്.ചിലര്‍ക്കൊക്കെ രണ്ടും , പാറക്കടവ് ടൌണില്‍ കാര്‍ പാര്‍ക്കിങ്ങിനു  സ്ഥലമില്ലാത്ത അവസ്ഥയാണിപ്പോള്‍. 


നാടോടുമ്പോള്‍ കൂടെ ഓടണമെന്നല്ലേ ചൊല്ല് . അത് കൊണ്ട് തന്നെ ഏത് ഇല്ലാത്തവനും എങ്ങിനെയെങ്കിലും കൂടെ ഓടാനുള്ള ശ്രമത്തിലാണിപ്പോള്‍. ഈ ഓട്ടം എവിടം വരെ എത്തുമെന്ന് നമുക്ക് കാത്തിരുന്നു കാണാം .



No comments:

Post a Comment