Pages

Sunday, February 6, 2011

ചെക്കിയാട് പച്ചയണിഞ്ഞു

മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് ഇറങ്ങി പ്രവര്‍ത്തിക്കാന്‍ അല്‍പം മടി തോന്നിയിരുന്ന ഈസ്റ്റ്‌ ചെക്കിയാട് . ബാങ്ക് ഏരിയ എന്ന്‍ പറയുമ്പോള്‍ സിപിഎം ഏരിയ എന്ന തോന്നല്‍ മാറി ഇന്ന്‍ ലീഗ് ഏരിയ എന്നായി മാറിയിരിക്കുന്നു . പാരമ്പര്യമായി സിപിഎം ല്‍  പ്രവര്‍ത്തിച്ചവരുടെ കൂടെ ലീഗ് പ്രവര്‍ത്തകര്‍ നടക്കുന്ന കാഴ്ച . ചെറുപ്പക്കാരുടെ ആവേശം എങ്ങും കാണാം . എങ്ങും പച്ച തോരണങ്ങള്‍ പച്ച കൊടി. സഖാക്കളില്‍ പലരും ലീഗ് കാര്‍ . അതും പാരമ്പര്യമായി സിപിഎം ല്‍ പ്രവര്‍ത്തിച്ചവര്‍ .മുസ്ലിം ലീഗിന്റെ മനോഹരമായ ഓഫിസ് കെട്ടിടം തല പൊക്കി നില്കുന്നു .
പുന്നക്കലാണ് താരം 
ഒരു ചെറിയ ഇടവേളയ്ക്കു ശേഷം പറക്കടവിന്റെ അഭിമാന താരം പുന്നക്കല്‍ അഹമ്മദ്‌ സാഹിബ്  മണ്ഡലം മുസ്ലിം ലീഗിന്റെ  സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തിയിരിക്കുന്നു .ലീഗ് പ്രവര്‍ത്തകര്‍ ശെരിക്കും ആസ്വദിക്കുകയാണ് . പുന്നക്കലിനു വലിയ സ്വീകരണമാണ് ചെക്ക്യാട് ഒരുക്കുന്നത് . നാദാപുരം മണ്ഡലം തന്നെ പുന്നക്കലിലൂടെ അറിയപ്പെട്ടിരുന്ന കാലം ,പറക്കടവും ചെക്ക്യാടും പുന്നക്കളിലൂടെ അറിയപ്പെട്ടിരുന്ന കാലം 
സ്വപ്നം കണ്ട്‌ ലീഗ് പ്രവര്‍ത്തകര്‍ സ്വീകരണ സ്ഥലത്തേക്ക് ഒഴുകുന്നു 







പഞ്ചായത്ത്‌ ഭരണ സമിതിയിലേക്ക് തിരഞ്ഞെടുത്ത അംഗങ്ങള്‍ക്ക് സ്വീകരണം ചെക്കിയാട്ട് ഒരുക്കിയിട്ടുണ്ട് . പ്രസിഡണ്ട്‌ ആമിന ടീച്ചര്‍ , ചെയര്‍മാന്‍ പുന്നക്കല്‍ , തുടങ്ങി എല്ലാം ഒന്നിനൊന്നു മെച്ച പെട്ട മെമ്പര്‍ മാര്‍. കേരളത്തിലെ പല ചുവപ്പ് കോട്ടകളും പച്ചയണിയുമ്പോള്‍ കൂടെ ഈസ്റ്റ്‌ ചെക്കിയാടും പച്ചയണിയുന്നു. പ്രവര്‍ത്തകരുടെ ആവേശം വാനോളം 

1 comment: