നരിക്കാട്ടെരി അബ്ദുള്ളയും ഫേസ് ബുക്കില്‍ കേറാനുള്ള പുറപ്പാടിലാണുള്ളത് എന്നാണറിയാന്‍ കഴിഞ്ഞത് .ഫേസ് ബുക്ക് പറക്കടവിലും പരിസര പ്രദേശങ്ങളിലും ഇപ്പോള്‍ ഒരു തരങ്കമാണ്. കല്യാണ വീട്ടിലും , മരണ വീട്ടിലും , ചുരുക്കി പറഞ്ഞാല്‍ നാലാള്‍ കൂടുന്ന എല്ലായിടത്തും സംസാര വിഷയം ഫേസ് ബുക്ക് തന്നെ .ഒമാനിലും ലിബിയയിലും മറ്റും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോപം തട്ടി കൂട്ടിയത് ഫേസ് ബൂക്കിലൂടെയാണെന്നാണ് കേട്ടറിവ് . ഇത് പോലെയാണ് ഇന്ന്‍ പാറക്കടവും . പോന്നാണ്ടി ലത്തീഫ് എം എല്‍ എ ആയതും ഉമ്മത്തൂരിലെ ചിലര്‍ എം പി ആവാന്‍ പോകുന്നതും ചര്‍ച്ച ചെയ്തത് ഫേസ് ബൂക്കിലൂടെ . ചര്‍ച്ചകള്‍ ചിലപ്പോള്‍ അടി പിടിയില്‍ കലാശിക്കുമോ എന്ന് പോലും തോന്നിപ്പിക്കുന്ന അവസ്ഥ ഉണ്ടായി.
ഇതൊക്കെ കേട്ടറിഞ്ഞു ഫേസ് ബുക്കില്‍ അക്കൗണ്ട് തുറക്കാന്‍ ഓടി നടക്കുന്നവരുടെ എണ്ണവും കൂടി . ഇത് ഇമ്മിണി വല്യ ബോക്കാണോ എന്ന്‍ ഒരു പിടിയും കിട്ടാത്തവര്‍ ചോദിക്കുമ്പോള്‍ , ഇത് ഏതു കടയിലാ കിട്ടുക എന്നും ചിലര്‍ . കാലത്തിന്റെ ഒരു പോക്ക് എന്ന്‍ പറഞ്ഞു നെടുവീര്‍പ്പിടുന്നവരയും കാണാം . പത്ര ഫോട്ടോ ഗ്രാഫര്‍ ഫോട്ടോ എടുക്കുമ്പോള്‍ പത്രത്തില്‍ പടം വാരാന്‍ വേണ്ടി തിക്കിത്തിരക്കുന്നത് പോലെ ഫേസ് ബുക്കില്‍ മെമ്പറായ ചിലര്‍ ഫോട്ടോ എടുക്കുമ്പോള്‍ ബുക്കില്‍ വരാന്‍ വേണ്ടി തിക്കി ത്തിരക്കുന്ന ചിലരയെങ്കിലും നമുക്ക് കാണാം . ഫേസ് ബുക്കില്‍ അക്കൗണ്ട് തുറക്കാന്‍ തുനിയുന്നവരെ സഹായിക്കാന്‍ പറക്കടവില്‍ ഒരു ഫേസ് ബുക്ക് കോര്‍ണരും പ്രവര്‍ത്തിക്കുന്നു .
പാറക്കടവിലെ ഇന്‍ഡോ അറബ് ട്രാവല്‍സ് ആണ് ഇതിനായി പ്രവര്‍ത്തിക്കുന്ന കോര്‍ണര്‍ . ഫേസ് ബുക്കില്‍ അക്കൗണ്ട് തുറക്കാന്‍ വേണ്ടത് അക്കൗണ്ട് പ്രാവര്‍ത്തികമായാല്‍ ആ സമയത്ത് അവിടെ കൂടിയവര്‍ക്ക് ഒക്കെ ഒരു ചായയും ഒരു കടിയും .
നിരവധി ആളുകളാണ് അക്കൗണ്ട് തുറക്കാനായി ഇവിടെ എത്തുന്നത് . അക്കൗണ്ട് തുറക്കാനുള്ള ഉത്സാഹം തുറന്നതിനു ശേഷം പലരിലും കാണുന്നില്ലെന്ന് കോര്‍ണറില്‍ ജോലി ചെയ്യുന്നവര്‍ക്ക് പരാതി . അക്കൗണ്ട് തുറക്കുന്നതിനു പുറമേ ഹജ്ജ് ഫോറം പൂരിപ്പിക്കള്‍ , അപേക്ഷകള്‍ പൂരിപ്പിക്കല്‍ , തുടങ്ങിയ മറ്റു സേവന പ്രവര്‍ത്തനങ്ങളും, ഇവിടെ ലഭ്യമാണ് . ആളുകള്‍ക്ക് സേവനം എന്നല്ലാതെ സ്ഥാപനത്തിന് യാതൊരു മിച്ചവും ഇല്ലെന്നു സ്ഥാപന ഉടമക്ക് പരാതി ഉണ്ടെങ്കിലും , അക്കൗണ്ട് തുറക്കാന്‍ എത്തുന്നവരുടെ തിരക്കിനു ഒരു കുറവും ഇല്ല . മിച്ചമില്ലാത്ത സ്ഥാപനം അടച്ചു പൂട്ടുമോ എന്ന ഭയം ഫേസ് ബുക്ക് മെമ്പര്‍മാരില്‍ നല്ലോണം ഉണ്ട് താനും . സിന്ധു ജോയിക്ക് കിട്ടയതിനെക്കാലും വലിയ സ്വീകരണം ( അത്ര വേണോ ..???) ചില സ്ഥലങ്ങളില്‍ ഫേസ് ബുക്ക് ജനകീയ നേതാക്കള്‍ക്ക് ലഭിച്ചതായും സാക്ഷ്യ പത്രം . ഡിഗ്രിക്ക് പഠിക്കുന്ന വിദ്യാര്‍ഥികള്‍ പോലും അക്കൗണ്ട് തുറക്കാന്‍ മൂലയുടെ സഹായം തേടുന്നു എന്നത് ഒരു കൌതുകം . നാടോടുമ്പോള്‍ കൂടെ ഓടണം എന്നല്ലേ ചൊല്ല് . ഞങ്ങള്‍ ഒട്ടും പിന്നിലല്ല . ഫേസ് ബോക്കിനു ജയ് ഒരായിരം ജയ് . ഫേസ് ബുക്ക് മൂലയ്ക്ക് ജയ് . ഒരായിരം ജയ്. അവിടെ ജോലി ചെയ്യുന്ന മുഹമ്മദു മാര്‍ക്ക് ജയ് .