
അതെ പൈസ കൊടുത്തിട്ട് തന്നെ .. നീയൊക്കെ എന്ന് മുതലാ പൈസക്കാരനായത് എന്നെനിക്കറിയാം . പ്രഭാത ഭക്ഷണം എല്ലാം ശരിയായി വീട്ടിൽ നിന്നെയും കാത്തിരിക്കുന്നു . പൂതിക്ക് ഒരെണ്ണം നീ രുചിച്ചു . രണ്ടാമതൊരെണ്ണം കൂടി തിന്നിട്ട് വീട്ടിലുള്ള ഭക്ഷണം കുപ്പ തൊട്ടിയിയിലേക്കേറിയാനല്ലേ നിൻറെ പുറപ്പാട് . അഹങ്കാരം പാടില്ല .
ഹൊ .. ഇതൊക്കെ പറയാൻ നീ ആരാ .. നിന്നെയൊക്കെ ഉപദേശിക്കാനുള അർഹത എനിക്കുണ്ട് . നിനക്കൊന്നും ഓർമ്മയുണ്ടോന്നറിയില്ല . കോഴിക്കോട് വിമാനത്താവളം വരുന്നതിന് മുമ്പ് നിങ്ങളുടെയൊക്കെ പൂർവ്വികർ എത്ര കഷ്ട്ടപ്പാടുകൾ സഹിച്ചാണ് അറബ് നാടുകളിലേക്ക് അന്നം തേടി പോയതെന്ന് . അവർ അന്ന് യാതനകൾ സഹിച്ച് ഒരു ഇടം പാകപ്പെടുത്തിയത് കൊണ്ടാണ് നീയൊക്കെ ഇന്ന് സുഖിക്കുന്നത് . അന്നൊക്കെ രാവിലെ സുബഹി ബാങ്ക് കൊടുത്താൽ പിന്നെ അങ്ങാടി സജീവമാകുമായിരുന്നു . ബോംബെ ബസ്സിലുള്ള യാത്ര . പള്ളിയിൽ സുബഹി നമസ്ക്കാരം കഴിഞ്ഞ് ഉറ്റവരുടെ ഖബറും , പള്ളിമഖ്ബറയും സിയാറത്ത് ചെയ്ത് എല്ലാം നാഥനിൽ അർപ്പിച്ചുള്ള ആയാത്ര . പള്ളിയിൽ നിസ്ക്കാരവും , സിയാറത്തും കഴിഞ്ഞ് കൂട്ടം കൂട്ടമായി ആളുകൾ വരുമ്പൊയത്തെക്കും ഞാനും, കട്ടൻ ചായയും തയ്യാറായി നിൽക്കും . കേരള ഹോട്ടലിൽ പിന്നെ തിരക്കായി . ദിവസവും മൂന്ന് ബസ്സിനെ എങ്കിലും യാത്ര അയക്കാറുണ്ട് . ബോംബെ വഴിയുള്ള യാത്ര അവർക്ക് ദുസ്സഹമായിരുന്നു . ചെറിയ ഒരു ബാഗും തോളിലൊരു തോർത്തുമിട്ട് , ഉറ്റവരോട് യാത്ര പറയുമ്പോൾ അവർ അനുഭവിച്ച വിരഹ വേതന ഒരു പാട് അടുത്തറിഞ്ഞിട്ടുണ്ട് ഞാൻ . മാസങ്ങൾ കഴിഞ്ഞാൽ ഒരു കത്ത് . മാസത്തിലൊരിക്കൽ ഒരു ഫോണ്‍ കാൾ . ഇന്ന് നിങ്ങൾ മണിക്കൂറുകൾ, കൊണ്ട് പറന്നെത്തുന്നു . ദിവസവും മണിക്കൂറുകൾ ഫോണിലൂടെയും മറ്റും ഉറ്റവരുമായി സല്ലപിക്കുന്നു . എല്ലാം ദൈവം നൽകിയ അനുഗ്രഹം .മറക്കരുതൊരിക്കലും നീ നിൻറെ പൂർവ്വ കാലത്തെ . അഹങ്കരിക്കരുതൊരിക്കലും നീ . ധൂർത്ത് പാടില്ല . ആവശ്യത്തിന് മാത്രം ചിലവയിക്കുക . ഭക്ഷണം പായാക്കരുത് . ഹൊ ..
ഞാനെല്ലാം മറന്നു പോയി . ..
പറഞ്ഞതൊക്കെ ശരിയാണ് ... എല്ലാം അംഗീകരിക്കുന്നു കലത്തപ്പമേ ഞാൻ . ഞാൻ വിവരമില്ലാത്തവനാണ്
അള്ളാഹുവേ (ദൈവമേ ) പൊറുത്ത് തരണമേ നീ എനിക്ക് .. ചില്ലലമാരയുടെ അരികിൽ വഴി മുടക്കിയായി നിന്ന എന്നെ സുഹ്ർത്ത് തട്ടി വിളിച്ചപ്പോയാണ് എനിക്ക് സ്ഥല കാല ബോധം വീണത് .
No comments:
Post a Comment