കടല വിറ്റ് നടന്നിരുന്ന ഞാൻ .....
മനസ്സിൽ ഭക്തിയും , ഭയവും ഒരുപാട് വാരി കോരി നൽകുന്നതായിരുന്നു അന്നൊക്കെ പാറക്കടവ് വലിയ പള്ളിയിലെ വെള്ളി ആഴ്ച്ചത്തെ കുതുബ . പള്ളിക്കൽ കുഞ്ഞമ്മദ് മുസ്ലിയാരുടെ ബാങ്ക് വിളി , തുടർന്ന് കണാരാണ്ടി അമ്മദ് മുസ്ലിയാരുടെ ഈണത്തിൽ നീട്ടി വലിച്ചുള്ള കുതുബ . "യാ മഹാശിറൽ
മുസ്ലിമീന റഹിമകുമു ള്ളാ ......... ഊസീക്കും ഇബാദള്ളാഹി വ ഇയ്യാഹ ബി തക് വ ള്ളാ .....കേൾക്കുമ്പോൾ ഉള്ളം കോരി തരിക്കുമായിരുന്നു . ജുമഅക്ക് ശേഷമുള്ള പ്രാർത്ഥനകേട്ടിരുന്നപ്പോൾ പലപ്പോയും കണ്ണിൽ നിന്ന് വെള്ളം വന്നിട്ടുണ്ട് . അന്നൊക്കെ നാൽപ്പത് ദിവസം വരെ നീണ്ട് നിൽക്കുന്ന മതപ്രഭാഷണ പരമ്പര നടക്കുമായിരുന്നു . രാത്രി കാലങ്ങളിൽ അർദ്ധ രാത്രി പിന്നിടുന്നത് വരെ നടക്കുമായിരുന്ന വഅള് പരമ്പര മനസ്സിൽ ഭക്തിയും , ഭയവും , വേണ്ടുവോളം പകർന്ന് നൽകുമാരുന്നു . വഅള് തുടങ്ങുന്നതിന് മുമ്പ് മൂന്നും നാലും പേർ ചേർന്ന് നടത്തുന്ന ദിഖ്ർ, മൗലീദ് പാരായണം , ആശ്ചര്യത്തോടെയും , ഭക്തിയോടെയും കേട്ട് നിന്നിട്ടുണ്ട് . പ്രത്യേക ഈണത്തിൽ നീട്ടി വലിച്ചുള്ള മൗലീദ് പരയാണം കേട്ട് തുടങ്ങിയാൽ പിന്നെ വീടുകളിൽ നിന്നും ആളുകൾ കുടുംബ സമേതം , ചൂട്ടും കത്തിച്ച് വഅള് നടക്കുന്ന സ്ഥലത്തേക്ക് നീങ്ങി തുടങ്ങും ."മൗലായ സല്ലിവാ സാ ....... നബി (സ അ ) യുടെ ജനനവും , മരണവും (വഫാത്ത് ) , നരകവും , സ്വർഗ്ഗവും .... തുടങ്ങി ഇസ്ലാമിൻറെ സകല ചരിത്രവും വിവരിച്ച് നാൽപ്പത് ദിവസം പൂർത്തിയാക്കുന്നതോടെ വഅള് അവസാനിക്കും . നാൽപ്പതാമത്തെ ദിവസം വഅള് നടത്തിയ ആളെ ( അമ്മദ് മുസ്ലിയാരെ ) പുതിയാപ്പിളയായി ആനയിച്ച് കൊണ്ട് വരുന്നതും കൌതുകത്തോടെ നോക്കി നിന്നിട്ടുണ്ട് . പൂത്തിരി കത്തിച്ചും , ദഫ്ഫും , കോൽക്കളിയും ഒക്കെ ആയി സ്വീകരിച്ച് ആനയിക്കുന്നത് കാണാൻ ആവേശത്തോടെ പലപ്പോയും കാത്തിരുന്നിട്ടുണ്ട് . ചെക്ക്യാട് വയലിൽ പീടികക്ക് സമീപമായിരുന്നു പലപ്പോയും വഅള് നടന്നിരുന്നത് . അധികാരി കുഞ്ഞമ്മദ് ക്കയുടെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചതിന് ശേഷമാണെന്ന് തോന്നുന്നു ഓർമ്മയിൽ പലപ്പോയും വഅള് നടത്തിയ അമ്മദ് മുസ്ലിയാരെ സ്വീകരിച്ച് ആനയിക്കൾ ആരംഭിക്കുക . നിലക്കടല വറുത്ത് വിൽക്കുന്ന കുട്ടികളെ ഒരു പാട് കാണുമായിരുന്നു അവിടങ്ങളിൽ . കടല വിൽക്കുന്ന കുട്ടികളിൽ ഒരിക്കലെങ്കിലും ഞാനും ഒരുവനായത് ഓർമ്മ വരുന്നു .തട്ട് കച്ചവടക്കാർ . തരി കാച്ചി വിൽക്കുന്ന നാട്ടുകാർ , നല്ല തണുപ്പ് കാലത്താണ് പലപ്പോയും വഅള് പരമ്പര നടന്നിരുന്നത് . ഓംപ്ലേറ്റ് വിൽപ്പനക്കാരുടെ കൊയ്ത്ത് കാലം . നല്ല രുചിയാണ് പലപ്പോയും ആ ഓംപ്ലേറ്റ് നൽകിയിരുന്നത് ..മനസ്സിന് കുളിര് പകരുന്ന വഅള് പരമ്പര നമുക്ക് അന്യമായിരിക്കുന്നു ..

No comments:
Post a Comment