വോട്ടു തേടി യു ഡി എഫ് നാദാപുരം മണ്ഡലം സ്ഥാനാര്‍ഥി വി. എം . ചന്ദ്രന്‍ പാറക്കടവ് ടൌണിലെത്തി . രണ്ടു മണിക്കൂറോളം പാറക്കടവ് ടൌണില്‍ വോട്ടു അഭ്യര്‍ഥിച്ചു നടന്നു . എല്ലാ കടകളിലും കേറി വോട്ടു ചോദിച്ചു മടങ്ങി .
മറ്റു മുന്നണികളിലെ സ്ഥാനാര്‍ഥികള്‍ എത്തുന്നതിനു മുമ്പ് ആദ്യമായി ടൌണില്‍ എത്തിയ സ്ഥാനാര്‍ഥിക്ക് നല്ല സ്വീകരണമാണ് കിട്ടിയത് . ആഴ്ചകള്‍ക്ക് മുമ്പ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായ എല്‍ ഡി എഫിന്റെ സ്ഥാനാര്‍ഥി എത്തുന്നതിനു മുമ്പ് , ഇതുവരെ സ്ഥാനാര്‍ഥി പ്രക്യപനം ഔദ്യോകികമായി നടക്കാത്ത യു ഡി എഫിന്റെ സ്ഥാനാര്‍ഥി ടൌണില്‍ പര്യടനം നടത്തിയത് പ്രവര്‍ത്തകരിലും , നാട്ടുകാരിലും , ആവേശമുണര്‍ത്തി.
കാക്കട്ട് സ്വദേശിയായ ചന്ദ്രന്‍ ഡി സി സി സെക്രട്ടറിയാണ് . ടൌണില്‍ കാണുന്നതല്ലാം പരിചയക്കാരാണെന്ന് ചന്ദ്രന്‍ . എന്നാല്‍ ചന്ദ്രനെ പരിചയം കുറവാണെന്ന് നാട്ടുകാര്‍ . സൗമ്യ സ്വഭാവിയാണെന്ന് ചിലര്‍ . യു ഡി എഫ് നേതാക്കള്‍കൊപ്പം കണ്ണില്‍ കണ്ടവരോടൊക്കെ വോട്ടു ചോദിച്ചു വി എം ചന്ദ്രന്‍ മടങ്ങി.
ലീഗ് ഹൗസിന് പിന്നില്‍ വോളി ബോള്‍ കളിക്കുന്നവരോടും സ്ഥാനാര്‍ഥി വോട്ടു ചോദിച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ നിരത്തി യു ഡി എഫ് സ്ഥാനാര്‍ഥി ജയിക്കുമെന്ന് സ്ഥാനാര്‍ഥിയുടെ കൂടെ കൂടിയവര്‍ വാദിക്കുമ്പോള്‍ ചന്ദ്രന്‍ എന്ന കക്കട്ടുകാരന്‍ സൗമ്യനായി വോട്ടു ചോദിക്കുന്നു . നാദാപുരത്തുകാര്‍ ഈ തവണ തന്നെ തുണക്കുമെന്ന പൂര്‍ണ വിശ്വാസം തനിക്കുണ്ടെന്ന് സ്ഥാനാര്‍ഥി പറഞ്ഞു .