ജനം വിതുമ്പി. പ്രിയ വലീദിന് കണ്ണീരോടെ വിട. തൊട്ടടുത്ത വീട്ടില്‍ പുതിയ വീടിന്റെ (ചാമാളിയില്‍ ഇസ്മായിലിന്റെ ) പ്രവേശന ചടങ്ങ് നടക്കുന്നിടത്ത് ചായ കൊടുത്ത് കൊണ്ടിരിക്കെ തന്റെ സുഹൃത്തിന്റെ കൂടെ മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് പോയ വലീദ് മരണപെട്ടു എന്ന വാര്‍ത്ത വിശ്വസിക്കാന്‍ ജനം അല്‍പ്പം ബുദ്ധിമുട്ടി . എനിക്ക് ഇപ്പം ചായ തന്നിട്ടേ ഉള്ളൂ എന്ന് ചിലര്‍ , എന്നോട് ചില തമാശകള്‍ ഇപ്പോള്‍ പറഞ്ഞിട്ടേ ഉള്ളൂ എന്ന് ചിലര്‍ . എല്ലാം നിമിശ നേരം കൊണ്ട് അവസാനിച്ചു . സൗമ്യനും, സല്‍സ്വഭാവിയുമായിരുന്ന മീത്തല്‍ ഖാലിദിന്റെ മൂത്ത മകന്‍ വലീദ് പേരോട് ഹൈസ്കൂള്‍ പത്താം തരത്തിലാണ് പഠിച്ചിരുന്നത് . ബൈക്ക് ഓടിച്ചിരുന്ന വലീദിന്റെ സുഹൃത്ത് മിര്‍സ കോഴിക്കോട് ബേബി ഹോസ്പിറ്റലില്‍ അപകടനില തരണം ചെയ്തുവരികയാണ് .മരണ വാര്‍ത്തയറിഞ്ഞു ആയിരങ്ങളാണ് പാറക്കടവിലെത്തിയത് .മയ്യിത്ത് നമസ്കാരം മൂന്നു തവണയായി നടന്നു . പാറക്കടവ് അങ്ങാടി ഹര്‍ത്താല്‍ ആചരിച്ചു .
ഖത്തറിലായിരുന്ന വലീദിന്റെ പിതാവ് തിങ്കളാഴ്ച രാവിലെ 11 നു നാട്ടിലെത്തി . മൂത്ത മകന്റെ വേര്‍പാടറിഞ്ഞു തളര്‍ന്ന നിലയിലായിരുന്നു അദ്ദേഹം .മാതാപിതാക്കളും ,ഒപ്പം പഠിക്കുന്ന കൂട്ടുകാരും മയ്യിതിനരികെ വാവിട്ടു കരഞ്ഞപ്പോള്‍ കണ്ടു നിന്ന നാട്ടുകാര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല .
കഴിഞ്ഞ ഡിസംബര്‍ അവസാന വാരത്തില്‍ പാമ്പ് കടിയേറ്റു മരിച്ച നാദാപുരം പേരോട് സ്കൂളിലെ വലീദിന്റെ സുഹൃത്ത് മുഹമ്മദിന്റെ കബറിടത്തില്‍ നിത്ത്യ സന്ദര്‍ശകനായിരുന്നു വലീദ് രാവിലെ അഞ്ചു മണിക്ക് ഖബര്‍ സിയാരത്തിനു വരുന്നത് ശ്രദ്ധയില്‍പെട്ട പള്ളിയിലെ ഉസ്താദ് ഈ സമയത്ത് വരുന്നത് വിലക്കിയിരുന്നു. വലീദുമായി പിണങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു മുഹമ്മദിന്റെ മരണം . മുഹമ്മദിന്റെ മരണ ശേഷം വലീദ് മരണത്തിനു വേണ്ടി ഒരുങ്ങിയ രീതിയില്‍ പെരുമാറിയിരുന്നെന്നു വലീദിന്റെ ഉസ്താദ്
.
.
വലീദ് മരണം മുന്‍കൂട്ടി കണ്ടിരുന്നു എന്ന്‍ ചിലര്‍ . പൊതു പരീക്ഷക്ക് ഫീസ് അടക്കാത്തതിനെക്കുറിച്ചു ഉസ്താദ് ചോദിച്ചപ്പോള്‍ അതൊക്കെ പരീക്ഷ എഴുതുന്നവര്‍ക്കല്ലേ എന്ന് വലീദ് പറഞ്ഞിരുന്നു എന്ന്‍ വലീദിന്റെ ഉസ്താദ് . താന്‍ മരിച്ചാല്‍ മുഹമ്മദിനെ പോലെ തന്നെയും പോസ്റ്റ്‌മോര്‍ട്ടം ചെയ്യരുതേ എന്ന് എന്നോട് പറഞ്ഞിരുന്നു എന്ന്‍ വലീദിന്റെ ഉമ്മ .
ഒമ്പതാം ക്ലാസ്സിലും പത്താം ക്ലാസ്സിലും പഠിക്കുന്ന കുട്ടികള്‍ക്ക് ബൈക്ക് വാങ്ങിച്ചു കൊടുക്കുന്ന രക്ഷിതാക്കള്‍ ഒരു പുനരാലോചന നടത്തണമെന്ന് ജനപക്ഷം . ഉമ്മത്തൂര്‍ ഹൈ സ്കൂളില്‍ മാത്രം കുട്ടിക്കള്‍ക്ക് നൂറുക്കണക്കിനു ബൈക്കുകള്‍ ഉണ്ടെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു .ബൈക്ക് അപകടത്തില്‍ മരണപ്പെട്ടത് പത്താം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയാണെന്നറിഞ്ഞപ്പോള്‍ ഡോക്ടോര്‍മാര്‍ക്കൊക്കെ അത്ഭുതം .