അനുഭവം ...
ചന്ദ്രികയും , കണരാണ്ടിയും , പിന്നെ ഞാനും ..
പൊതു പ്രവർത്തന കാലയളവിൽ ഒരു പാട് സന്തോഷം പകരുന്ന നിമിഷങ്ങളുണ്ടായിട്ടുണ്ട് . എന്നാൽ അതിലേറെ കൈപ്പേറിയ അനുഭവങ്ങളുമുണ്ടായിട്ടുണ്ട് . രാഷ്ട്രീയ പൊതു പ്രവർത്തന മേഖലയിൽ ഒരാൾ ഉന്നതിയിലെത്തുന്നത് ഒരുപാട് കല്ലുകളും , മുള്ളുകളും താണ്ടിയാണ് .
എല്ലാറ്റിനെയും തരണം ചെയ്ത് കരുത്തോടെ മുമ്പോട്ട് പോയാലേ ഈ മേഖലയിൽ വിജയം കൈവരിക്കാനാവൂ . വിമർശനങ്ങളെ , അവഹേള നകളെ എല്ലാം പൂചെണ്ടുകളായി സ്വീകരിച്ച് നിസ്വാർത്ഥ പ്രാവർത്തനങ്ങൽ കാഴ്ചവെച്ചാൽ വിജയം ഉറപ്പ് . എൻറെ പൊതു പ്രവർത്തന കാലയളവിൽ എനിക്കുണ്ടായ ഒരു അനുഭവം ഞാൻ നിങ്ങളുമായി പങ്ക് വെക്കട്ടെ .
പത്ര വായന ഹരമായി കൊണ്ട് നടന്ന കാലം . രാവിലെ ഉറക്ക് തെളിഞ്ഞാൽ നേരെ പോകും തൊട്ടടുത്ത സാംസ്കാരിക നിലയത്തിലേക്ക് . ഒട്ടുമിക്ക വർത്തമാന പത്രങ്ങളും വായിച്ചേ മടങ്ങൂ . ചന്ദ്രികയോടായിരുന്നു താൽപര്യം കൂടുതൽ . ചന്ദ്രിക യുടെ പിന്നിൽ പ്രവർത്തിച്ച ഒരുപാട് മഹാരഥൻമാരുടെ ചരിത്രങ്ങളും , കേരള മുസ്ലിം സാംസ്കാരിക മണ്ഡലത്തിൽ ചന്ദ്രിക വഹിച്ച പങ്കും വായിച്ചറിഞ്ഞത് കൊണ്ടാവാം ആ താൽപര്യക്കൂടുതൽ . മറ്റ് പല സ്ഥലങ്ങളിലേയും പ്രാദേശിക വാർത്തകൾ കൂടുതലായി വരാറുണ്ടായിരുന്ന അ ക്കാലത്ത് പറക്കടവിലെ വാർത്തകൾ ചന്ദ്രികയിൽ തീരെ വരാറില്ലായിരുന്നു . ഞാൻ ഈ വിഷയം അന്നത്തെ നാദാപുരം ലേഖകനായിരുന്ന കുഞ്ഞമ്മത് മുൻഷിയെ പോയി കണ്ട് അവതരിപ്പിച്ചു . പുന്നക്കൽ അഹമ്മദ് ൻറെ ശുപാർശ യുമുണ്ടായിരുന്നു .എല്ലാ ദിവസവും വൈകുന്നേരം നാല് മണിക്ക് മുമ്പായി വാർത്തകൾ എഴുതി നാദാപുരത്ത് എത്തിച്ചാൽ പരിശോധിച്ച് പത്രത്തിലേക്ക് അയക്കാമെന്ന് മുൻഷി പറഞ്ഞു . അതിൽ പിന്നെ പറക്കടവിലെ കൊച്ച് കൊച്ച് വാർത്തകൾ ചന്ദ്രികയിൽ വരാൻ തുടങ്ങി . മരണം , ഉത്ഘാടനങ്ങൾ , പുഴയിൽ കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിയ കുട്ടിയെ പള്ളിയിലെ ഉസ്താദ് രക്ഷിച്ച വാർത്ത തുടങ്ങി പലതും . എല്ലാം നാദാപുരം ലേഖകൻറെ പേരിലാണ് വന്നിരുന്നത് . സ്വന്തം കീശയിൽ നിന്ന് കാശ് ചിലവാക്കിയാണ് നാദാപുരത്ത് എല്ലാ ദിവസവും വാർത്തകളെത്തിച്ചിരുന്ത് . ആയിടക്ക് ഒരു ദിവസം പാറക്കടവ് മഹല്ല് ഖാസിയും , കേരളത്തിലെ പ്രമുഖ പണ്ഡിതരിൽ ഒരാളുമായ ഉസ്താദ് കണാരാരാണ്ടി അമ്മദ് മുസ്ലിയാർ ഇഹലോക വാസം വെടിഞ്ഞു . രാവിലെ തന്നെ ഞാൻ അമ്മദ് മുസലിയാരുടെ വീട്ടിലെത്തി .നാദാപുരം ലേഖകൻ അമ്മദ് മുൻഷി വിവരങ്ങളും , ഫോട്ടോസും ഒക്കെ ശേഖരിച്ച് കൊണ്ട് പോയി . ചന്ദ്രികയിൽ നിന്ന് നേരിട്ട് ഫീച്ചർ തയ്യാറാക്കാൻ വേണ്ടി മറ്റു ചിലരും വന്നു . എനിക്ക് അവിടെ ഒരു റോളുമില്ല .എന്ത് പറയാൻ അങ്ങനെ പിറ്റേ ദിവസം പത്രം വന്ന് നോക്കുമ്പോൾ പത്രത്തിൽ അമ്മദ് മുസ്ലിയാരുടെ മരണ വാർത്തയില്ല . എന്തോ ഒരു ഓഫീസ് പിയവ് കാരണം എഴുതി വെച്ച വാർത്ത കൊടുക്കാൻ വിട്ടുപോയി . എന്ത് പറയാനാ പാറക്കടവ് അക്ഷരാർഥത്തിൽ തേങ്ങിയ ആ മരണവാർത്ത ചന്ദ്രികയിൽ വരാത്തതിൽ പാർട്ടി അനുഭാവികളും , ചന്ദ്രിക വായനക്കാരും രോഷാകുലരായി . ചന്ദ്രികയേയും , അമ്മദ് മുസ്ലിയാരെയും , അതിയായി സ്നേഹിക്കുന്ന ഞാനും ദുഖിതനായി . ഞാൻ നാദാപുരത്ത് പോയി മുൻഷിയോട് കാര്യം തിരക്കി . എന്തോ പിശക് പറ്റിയതാണെന്നും , നാളത്തെ പത്രത്തിൽ വിശദമായി മരണ വാർത്ത വരുമെന്നും , മറ്റന്നാൾ മുതൽ രണ്ട് ദവിസം വലിയ രീതിയിൽ അനുസ്മരണവും , ഓർമ്മ കുറിപ്പുകളും അടങ്ങിയ ഒരു പേജ് തന്നെയുണ്ടാവുമെന്നും മുൻഷി പറഞ്ഞു . നാദാപുരത്ത് നിന്നും പാറക്കടവ് അങ്ങാടിയിലെത്തിയ എന്നെ വരവേറ്റത് പരിഹാസങ്ങളും , അസഭ്യ വാക്കുകളുമായിരുന്നു . എനിക്ക് യാതൊരു പങ്കുമില്ലാത്ത ഒരു പിഴവിന് എന്നെ ആക്ഷേപിക്കാൻ മത്സരിക്കുകയായിരുന്നു പലരും . ഒരു പാട് കുത്തുവാക്കുകൾ . പലരും തട്ടി കയറി . ചെറിയ തോതിൽ ദേഹത്ത് കൈവെക്കാൻ വരെ ചിലർ മടി കാണിച്ചില്ല . എൻറെ നിരപരാദിത്ത്വം കേൾക്കാൻ ആരും കൂട്ടാക്കിയില്ല . ഇതിനെ കുറിച്ച് അറിയാവുന്ന വളരെ കുറഞ്ഞ ആളുകൾ എന്നെ മനസ്സിലാക്കി യെന്നുള്ളതും ആശ്വാസമായി . ആ സമയം ശരിക്കും മാനസികമായി തളർന്ന് പോയി ഞാൻ . അന്ന് അതെനിക്ക് ചെറുതല്ലാത്ത ആത്മ ഭലം നഷ്ട്പ്പെടുത്തിയെനിലും പിന്നീടാണ് ഞാൻ തിരിച്ചരിഞ്ഞത് . ആയിരം നല്ലത് ചെയ്താൽ ഒരു നല്ല വാക്ക് പരയാത്തവരൊക്കെയും , ഒരു തെറ്റ് എവിടെ നിന്നെങ്കിലും തപ്പിയെടുത്ത് വിമർശിക്കാൻ മത്സരിക്കുമെന്ന് . വിമർശനങ്ങളെ പൂമാലയായി കണ്ട് കരുത്തോടെ മുന്നോട്ട് പോയാലേ പൊതു ജീവിതത്തിൽ വിജയം കൈവരിക്കാനാകുമെന്നും . ( തൊട്ടടുത്ത ദിവസം വിശദമായ മരണ വാർത്തയും , മൂന്ന് ദിവസങ്ങളിലായി അനുസ്മരണ ഫീച്ചറും ചന്ദ്രിക പ്രസിദ്ധീകരിച്ചു ).
.