Pages

Tuesday, July 8, 2014

എന്നാലും ഇത്തിരേം മാണ്ടായിരുന്നു ..

ഒമാനിലെ "വാദിഅൽകബീറിൽ " ജോലി ചെയ്തു വരുന്ന കാലം . ഏതോ ഒരു സംഘടന തൊട്ടടുത്ത ഷരാട്ടൻ ഹോട്ടലിൽ ഞമ്മളെ സാക്ഷാൽ മുതുകാടിൻറെ മാജിക്ക് പരിപാടി സംഘടിപ്പിച്ചു . കാണികളായി ഇന്ത്യക്കാരാണ് കൂടുതലെങ്കിലും ഒമാനികളും ധാരാളം ഉണ്ടായിരുന്നു . പരിപാടി വീക്ഷിക്കാനെത്തിയ  ഒമാനി മന്ത്രിയുടെ മകളെ രണ്ട് ഭാഗമായി ഓതിവെച്ച് ഒരു ഭാഗംഉപ്പാക്കും  , മറ്റൊരു ഭാഗം ഉമ്മാക്കും കൊടുത്തു . താമസിയാതെ തന്നെ രണ്ട് ഭാഗവും ഒന്നിപ്പിച്ച് ചിരിക്കുന്ന മകളെ ഉപ്പാനെ ഏൽപ്പിക്കുകയും ചെയ്തു ഈ  . ഒരു റിയാൽ നോട്ട്‌ കൊണ്ട് ആയിരക്കണക്കിന് റിയാൽ ..!! അറബികളെല്ലാം അമ്പരന്നു . അറബികൾക്ക്‌ ആകെ മൊത്തം ടോട്ടൽ സംശയം . പിറ്റേ ദിവസം കടയിൽ ഷവർമ്മ വാങ്ങാൻ വന്ന അറബിക്ക് ഞാൻ കൊടുത്ത അമ്പത് റിയാലിൻറെ ബാക്കി അറബി സൂക്ഷിച്ച് എണ്ണി കണക്കാക്കുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു ലേഷ് .?? ഇന്ത കുല്ലു നഫർ ഹറാമി . ഞാൻ വീണ്ടും ചോദിച്ചു . ലേഷ് .?? ഇന്നലെ ഞങ്ങൾ കണ്ടതാ ഒരു ഹിന്ദി ഒരു റിയാൽ കൊണ്ട് ആയിരം റിയാൽ ഉണ്ടാക്കുന്നത് . നിങ്ങളെ സൂക്ഷിച്ച് നോക്കിയില്ലെങ്കിൽ ഇങ്ങൾ ഞാളെ പറ്റിക്കും .. ഹഹ  ഞാൻ ചിരിച്ചു . പിറ്റേ ദിവസം ദുബായിൽ നടന്ന ഫെസ്റ്റിവൽ നേരുക്കെടുപ്പിൻറെ ഫലം വന്നു . എങ്ങിനെയെങ്കിലും രക്ഷപ്പെടുമെന്ന വിശ്വാസത്തിൽ ധാരാളം അറബികളും നേരുക്കെടുപ്പിൻറെ കൂപ്പണ്‍ എടുത്തിരുന്നു . എന്നാൽ പ്രൈസ് അധികവും മലയാളികൾക്ക് . അറബികൾ പറഞ്ഞു . ഇങ്ങൾ കുല്ലും  ഹറാമികൾ തന്നെ . ഇങ്ങൾ കൂപ്പണ്‍ എടുത്തിട്ട് നാട്ടിൽ കൊണ്ട് പോയി ആ മുതുകാടിനെ കൊണ്ട് മന്ത്രിപ്പിക്കും . എന്നിട്ട് കൊണ്ടുപോയി പെട്ടിയിലിടും . പിന്നെ പ്രൈസ് ഇങ്ങൾക്കെല്ലാതെ വേറെ ആർക്കെങ്കിലും കിട്ടുഒ ....!! ദിവസങ്ങൾക്ക് ശേഷം ഇന്ത്യൻ ഫുട്ബാൾ ടീമും ഒമാനിലെ ഏതോ ഒരു ക്ലബ്‌ ടീമും തമ്മിൽ മത്സരം നടന്നു . സാധാരണ കളി നടന്നാൽ അഞ്ചോ  ആറോ ഗോളിന് ഇന്ത്യൻ ടീം തോൽക്കലാണ് പതിവ് . ഈ മത്സരത്തിൽ മൂന്ന് ഗോളിന് ഇന്ത്യ വിജയിച്ചു . ഇത് കണ്ട അറബികൾ വിളിച്ചു പറഞ്ഞു . ഹാദാ കൂറ ഹറാമി മന്ത്രിച്ച് കൊണ്ട് വന്നതാ . അത് കൊണ്ടാണ് കൂറ (ബാൾ ) നേരെ ഞമ്മളെ പോസ്റ്റിലേക്ക് വരുന്നത്  . അറബികൾ ഗ്രൌണ്ടിലേക്ക് ഇറങ്ങി . കൂകി വിളിച്ചു . ഹഹ ഹഹ .
അല്ല ഇതിപ്പം ബ്രസീലിൻറെ കളി കണ്ടപ്പോൾ ഓർമ്മ വന്നതാ .. എഴ് ..ഒന്ന് ..!!
ജർമ്മനി വല്ല മന്ത്ര വാദവും  നടത്തിയിയോ ഈ ബ്രസൂക്കയിൽ .  ആര്ക്കറിയാം .. ബല്ലാത്തൊരു തോൽക്കലായിപ്പോയി ഇത് .