ജനസമ്പർക്ക പോലീസ് , ജനമൈത്രി പോലീസ് , കുട്ടിപോലീസ്, എന്നിങ്ങനെ നിരവധി പദ്ദതികൾ ആവിഷ്കരിച്ച് പോലീസും , ജനങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാൻ ,സർക്കാരും , അഭ്യന്തര വകുപ്പും കിണഞ്ഞ് പരിശ്രമിക്കുന്ന ഈ അവസരത്തിൽ നമ്മുടെ നാട്ടിൽ നിന്നും (നാദാപുരത്ത് ) വരുന്ന വാർത്തകൾ പോലീസ് സേനക്കും , ആഭ്യന്തര വകുപ്പിനും , കേരളത്തിന് തന്നെയും , അപമാനം പരത്തുന്നതാണ്.
കാലങ്ങൾക്ക് മുമ്പുള്ള ഒരു പരാതിയിലെ പ്രതിയെ തേടി അർദ്ധരാത്രി വീട്ടിലെത്തിയ പോലീസ് , പ്രതി അല്ലെന്ന് അറിഞ്ഞിട്ടും കിടന്നുറങ്ങുകയായിരുന്ന അനുജനെ കിടപ്പ് മുറിയിൽ നിന്നും വലിച്ചിറക്കി , കല്ലും കയ്യും തല്ലി ഒടിക്കുക . അതും ഭാര്യയുടെയും , കുട്ടികളുടെയും മുന്നിലിട്ട് .താനല്ല നിങ്ങൾ തിരക്കുന്ന പ്രതി എന്ന് രേഖകൾ കാണിച്ച് കേണ് പറഞ്ഞിട്ടും വെറുതെ വിട്ടില്ല പോലും . ഉട് മുണ്ട് അഴിച്ച് വലിച്ചെറിഞ്ഞ് നഗ്നനനാക്കി എല്ലാവരും നോക്കി നിൽക്കെ വണ്ടിയിലേക്ക് വലിച്ച് കൊണ്ടുപോവുകയായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത് .!!!
ഒരു ഹർത്താൽ ദിവസം വഴിയരികിൽ വാഹനം കാത്ത് നിൽകുകയായിരുന്ന ഒരു ഉമ്മാമ അത് വഴി വന്ന ഒരു പോലീസ് ജീപ്പിന് നേരെ പോലീസ് വഹനമാണെന്നറിയാതെ കൈ കാണിച്ചു . വണ്ടി നിർത്തി പോലീസുകാർ ചോദിച്ചു എന്താണ് വേണ്ടതെന്ന് . പോലിസ് കാരെ കണ്ടതോടെ അൽപം പിന്നോട്ടേക്ക് മാറി നിന്ന് കൊണ്ട് ഉമ്മാമ പറഞ്ഞ് പോലും .."അള്ള പടച്ചോനെ , ഞാൻ ബിജാരിച്ച് ഇങ്ങള് മനുഷ്യന്മാർ ആയിരിക്കൂന്ന് "
ഈ കഥ യിലൂടെ നമുക്ക് വായിച്ചെടുക്കാൻ പറ്റുന്നത് അന്ന് പോലീസും , പൊതു ജന്നങ്ങളും തമ്മിലുള്ള ഭന്ധമാണ്.
എന്നാൽ ഇന്ന് കാലം മാറി . പോലീസും പുരോഗമിച്ചു . പൊതു ജനങ്ങളും പുരോഗമിച്ചു . പണ്ട് നാം കണ്ട പോലീസ് അല്ല ഇന്നുള്ളത് .പെരുമാറ്റത്തിലും , സംസാരത്തിലും ഒരു പാട് മാറ്റങ്ങൾ വന്നിട്ടുണ്ട് . പല കേസുകളും പെട്ടന്ന് തെളിയിച്ചും , പ്രതികളെ പെട്ടന്ന് തന്നെ പിടി കൂടിയും കേരള പോലിസ് കഴിവ് തെളിയിച്ചിട്ടുമുണ്ട് .
പണ്ട് നമ്മുടെ നാട്ടില മുഴങ്ങി കേട്ടിരിന്ന ഒരു മുദ്രാവാക്യം ഓര്മ്മവരുന്നു .
പോലിസെല്ലാം ഡാശുകളല്ല ...
എന്നാലും ചില ഡാ ശുകളുണ്ട്...
അവരോടായി പറയുന്നു...
എന്ന മുദ്രാവാവാക്യത്തിൽ പറഞ്ഞത് പോലുള്ള ചില ഡാശന്മാരായ പോലിസ് കാരാണ് ഈ തെമ്മാടിത്തര ങ്ങളൊക്കെ കാട്ടി കൂട്ടി നമ്മുടെ നാടിനും , സേനക്കും അപമാനം സമ്മാനിക്കുന്നത്.
കട്ടവനെ കിട്ടിയില്ലെങ്കിൽ , കിട്ടിയവനെ തല്ലുക എന്ന പയഞ്ചൻ നയം നടപ്പിലാക്കാനാണ് ഇത്തരം പോലീസ് ക്രിമിനലുകൾ ശ്രമിക്കുന്നത് . കുറ്റവാളി ആയാൽ പോലും അയാളെ തല്ലുന്നത് നിയമം നിരോധിച്ച നാട്ടിലാണ് ഇതൊക്കെ നടക്കുന്നത് എന്നോർക്കണം .
ഇതിന് മുമ്പും ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ നാദാപുരത്ത് ഉണ്ടായിട്ടുണ്ട് .പ്രതിയെ പിടിക്കാനെന്നു പറഞ്ഞ് വീട്ടിലെത്തിയ പോലീസ് , സ്ത്രീകളെയും , കുട്ടികളെയും തല്ലി ചതച്ച സംഭവം ഒരു പാട് തവണ നാദാപുരം കണ്ടതാണ് . പ്രതിയെ തേടി വന്ന പോലീസുകാർ , തിരിച്ച് പോകുമ്പോൾ വീട്ടിന് മുറ്റത്ത് നിർത്തിയിട്ട വാഹങ്ങങ്ങൾ തല്ലി തകർത്ത് കടന്ന് കളഞ്ഞതിനും നാദാപുരത്ത് കാര് സാക്ഷ്യം വഹിച്ചതാണ് .
ഇടത് ,വലത് ഭരണ വ്യത്യാസമില്ലാതെ , എല്ലാ കാലത്തും നാദാപുരത്ത് കാര് ഇത്തരം മനുഷ്യാവകാശ ലങ്ഖനങ്ങൾക്ക് വിധയരായിട്ടുണ്ട് എന്നതാണ് സത്യം .
ഇത് ഇങ്ങിനെ തുടരാൻ അനുവധിച്ചു കൂടാ. അധികാരികളും , രാഷ്ട്രിയക്കാരും , മനുഷ്യാവകാശ പ്രവർത്തകരും , കമ്മിഷനുകളും , അടിയന്തരമായി ഇടപെടണം . ഇത്തരം മനുഷ്യാവകാശ ലങ്ഖനങ്ങൾ നടത്തി നാടിനും , പോലീസ് സേനക്കും അപമാനം വരുത്തുന്ന ക്രിമിനൽ പോലീസ് കാരെ നിലക്ക് നിർത്തണം . ഇത്തരക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് തക്കതായ ശിക്ഷ വാങ്ങിച്ചു കൊടുക്കണം .
ജനങ്ങളെ കൊണ്ട് ആ പഴയ മുദ്രാ വാക്യം വീണ്ടും വിളിപ്പിക്കാതിരിക്കാൻ പരിശ്രമിക്കണം ..
പോലിസെല്ലാം ഡാശുകളല്ല ...
എന്നാലും ചില ഡാ ശുകളുണ്ട്...
അവരോടായി പറയുന്നു... .......................
..........................................................................
അഷ്‌റഫ് പാറക്കടവ്