Pages

Wednesday, July 31, 2013

എൻറെ മുത്ത്‌ തങ്ങൾ

കുറിപ്പ് .....
പ്രവാസ ചന്ദ്രികയോട്‌ കടപ്പാട് ഉണ്ട് എന്ന കാര്യം ആദ്യമേ പറയാം .. എൻറെ മുത്ത്‌ തങ്ങളെ കൊണ്ടുള്ള ഈ കവിത വായിച്ചപ്പോൾ ബാല്ലണ്ട് ഇഷ്ട്ടായി ..
...................................................................................................................................................................
ഞങ്ങളോർക്കുന്നു.
വാളുകൾക്കു പകരം                                                     

പൂക്കൾ കൈയിലേന്തി 
അങ്ങ്  നയിച്ച 
യുദ്ധങ്ങൾ .

മുള്ളുവെച്ച വാക്കിനു
പകരം
അങ്ങ്  നൽകിയ
തെന്മൊഴികൾ,
ഞങ്ങളോർക്കുന്നു.
ഇരുട്ടിൽ
അങ്ങ്തെളിച്ച
വെളിച്ചം
ഒരു തലോടൽ
ഒരു സ്പര്ശം
എത്ര മൗനമായിട്ടാണ്
അങ്ങ്  ഇത്ര ഉച്ചത്തിൽ സംസാരിച്ചത്
ആധരണീയനായ
സൂര്യതേജസ്സേ
തിരിച്ചു തരാൻ കൈയിൽ
പ്രാർത്ഥനകളും
നഷ്ടഭാരത്തിൻറെ
വേദനകളും മാത്രം ...


കടപ്പാട് ..പ്രവാസ ചന്ദ്രിക 








Monday, July 29, 2013

ഗതികേടിൻറെ പെരുന്നാൾ

മ്മാ ..
ഫാരിസിനെ പറഞ്ഞേച്ചാൽ പോരെ ...
ശരീഫാണ്ടാട്ത്തേക്ക് ..
പെരുന്നാൾ നിസ്ക്കാരത്തിന് പോകാനൊരുങ്ങുന്നതിനിടെ സമദ് ചോദിച്ചു.

"അള്ള പടച്ചോനെ ഇഞ്ഞെന്താ ഈ പറേന്നെ .!!
ഓളെ ബായിച്ചിട്ട്‌  ഇത് ആദ്യത്തെ പെരുന്നാളാ ..
മൂത്തോൽ ഉള്ളേരം ഓൽ തന്നെ പോണം .
അയിനൊക്കെ ഒരു കണക്കൊക്കെ ഉണ്ട് ..
മൂത്ത അളിയൻ പോയി പെരുന്നാളിന് ബിലിക്കണോന്നാ കണക്ക് ". ഉമ്മ പറഞ്ഞു .

ഉമ്മാ .......
"ആടെ പോയി ബെരും മ്പോയത്തേക്ക് പെരുന്നാൾ കയ്യും ...
അനക്ക് ആഊല ആടെ പോകാൻ" . സമദ് പറഞ്ഞു .

കേട്ടപാടെ അരിശത്തിൽ  മമ്മദ് ക്ക ഇടപെട്ടു ..
"ഇഞ്ഞെല്ലാണ്ട് പിന്നാരാ പോവ്വാ .??
ഇഞ്ഞ് തന്നെ പോണം" ..

മോനെ സമദെ...
"ഇഞ്ഞ് നേരത്തെ പോയിട്ട്‌ ഇങ്ങു പോരി ".ഉമ്മ പറഞ്ഞു .

ഒലക്ക ഇനി ഇതിപ്പം പോയെ പറ്റൂ...
കൂട്ടുകാർ നേരത്തെ തന്നെ അങ്ങാടിയിൽ എത്തുമെന്ന് പറഞ്ഞതാണ്.അവരുടെ  കൂടെ പോകണം , ചടക്കം പൊട്ടിക്കണം , വാടക സൈക്കിൾ എടുക്കണം ,കറങ്ങണം . ഷരീഫാണ്ടാടെ പോയി ബെരുംമ്പോയത്തെക്കും ഇതിൻറെ ഒക്കെ സമയം കഴിയും .
വൈകുന്നേരം തലശ്ശേരി ഗാനമേള ഉണ്ട് . എല്ലാരും അതിനു പോകുമെന്ന് പറഞ്ഞതാ .ഓളാടെ പോയി ബെരുമ്പൊയത്തെക്കും ഇനി അതിൻറെ സമയവും കഴിയുമോ ..??

സകല ദേഷ്യവും ഉള്ളിലൊതുക്കി സമദ് പള്ളിയിലേക്ക് പുറപ്പെട്ടു ..

അങ്ങാടിയിൽ എത്തിയപ്പോയത്തെക്കും നിസ്കാരം കഴിഞ്ഞ് ആളുകൾ എത്തി തുടങ്ങിയിരുന്നു . കൂട്ട് കാർക്കൊന്നും മുഖം കൊടുക്കാതെ സമദ് നേരെ ബസ്സിൽ കേറി നാദാപുരത്തേക്ക് . നാദാപുരത്ത് നിന്ന് ബസ്സ് മാറി കയറണം .
പെരുന്നാൾ ആയതിനാൽ ബസ്സുകൾ വളരെ കുറവാണ് . പോയിട്ട് ബേഗം ഇങ്ങ്  പോരണം .

"ഇഞ്ഞ് പോട് , ഞാൻ അങ്ങ് ബെരും "
എന്ന് ബലാല് പറയു ആയിരിക്കും . സമദിൻറെ മനസ്സ് കൊതിച്ചു .

മനസ്സിൽ ഒരു പാട് അരിശം തീർക്കലുമായി ബസ്സിനു കാത്തു നിന്നു . മണിക്കൂറുകൾക്കു ശേഷം വന്ന ബസ്സിൽ സമദ് , ഷരീഫാ ന്റെ വീട്ടിലെത്തി .

വരാ ന്തയിൽ ചാര് കസേരയിൽ ഉപ്പ ഇരിപ്പുണ്ട് .

"ഇഞ്ഞ് ജമാലിൻറെ അളിയനെല്ലെടോ" ..??
"ഇഞ്ഞ് ബെരായിട്ട്ഇന്നെക്കൊണ്ട് ഞാൻ ഇപ്പം പറഞ്ഞതെ ഉള്ളൂ" .
"ബസ്സ് കിട്ടാത്തത് കൊണ്ട് താമസിച്ച് പോയതാ" .
എന്നും പറഞ്ഞ് സമദ് നേരെ ഉള്ളിലേക്ക് പോയി .

ജമാൽ എവിടെ ..??
ഓനെ കണ്ട് ഒന്ന് ക്ഷണിച്ചാൽ എനിക്ക് പോകാമായിരുന്നു ..സമദ് ജമാലിനെ തിരക്കി .
ഷരീഫാ നോട് ചോദിച്ചു .
"പള്ളിയിൽ പോയതാ" ..
" ഇതുവരെ വന്നിട്ടില്ല "
"ഇഞ്ഞ് കൊറച്ചാടെ ഇരിക്കാനേ" .
ശരീഫ പറഞ്ഞു ....

സമയം ഒരു മണി ആയിക്കാണും .ജമാൽ ഇതുവരെ വന്നിട്ടില്ല .കൂട്ടിലകപ്പെട്ട എലിയെപ്പോലെയാണ്‌ സമദ് ഓരോ നിമിഷവും തള്ളി നീക്കിയത് .

ശരിഫാ.....
"ഇഞ്ഞ് ഉപ്പാനോട് ചോദിക്ക്" ..
"ഞാൻ പോട്ടെ" എന്ന് ..
സമദിന്റെ ആവശ്യത്തിനു വയങ്ങി ശരീഫ ഉപ്പയുടെ അടുത്തേക്ക്‌ പോയി ഭഹുമാനത്തോടെ ചോദിച്ചു ...
ഉപ്പാ ..
"സമദ് പോട്ടേന്നു ചോയിക്ക്ന്ന്"...
"ഓൻ എന്താ ചെയ്യേണ്ടത്"
"ജമാൽ ക്ക ബെരുന്നില്ലാലോ" ..??

"ആന്താ ജമാൽ ബെരാണ്ട് ഓൻ പോയാൽ ഏടുന്നാ ശരിയാവുക"  ?? .
"ഓനോട്‌ ഇരിക്കുആൻ പറ ".

ഇത് കേട്ട സമദ് ദേഷ്യം കടിച്ചമർത്തിനിന്നു.. പിന്നെയും നീണ്ട കാത്തിരിപ്പിന് ശേഷം ജമാൽ വന്നു .

ജമാൽ വന്നപാടെ സമദ് തിരക്കിട്ട് വിഷയം അവതരിപ്പിച്ചു ..
" ഇങ്ങളെ ക്ഷണിക്കാൻ വന്നതാ ഞാൻ" .
"ഉപ്പ പറഞ്ഞിക്ക് ഇങ്ങളോട് പോരേൽ ചെല്ലാൻ" .

"ആടോ ഞമ്മക്ക് പോകാം" .
"ചോറ് ഒക്കെ ബൈക്ക്" . ജമാൽ പറഞ്ഞു .

 മണിക്കൂറുകൾ പിന്നെയും മുന്നോട്ടേക്ക്നീങ്ങിക്കൊണ്ടിരുന്നു  .
സമദിന്റെ മനസ്സ്  ആളിക്കത്തുകയാണ് .ബൈകുന്നെരത്തെ ഗാനമേള !!!

ഭക്ഷണം വിളമ്പി .തിരക്കിട്ട് സമദ് തന്നെയാണ് എല്ലാം ടാബിളിൽ കൊണ്ട് വെച്ചത്  . ഈ പഹയന്മാർ ഇതൊക്കെ ഒന്ന് വേഗം കഴിച്ചിരുന്നെങ്കിൽ എനിക്ക് പോകാമായിരുന്നു ..
പള്ളിയിലെ കുട്ടനെ അറുത്ത കഥയൊക്കെ പറഞ്ഞ് കൊണ്ട് പതുക്കെ എല്ലാരും ഭക്ഷണം കഴിച്ചു .

എല്ലാം കഴിഞ്ഞ് ജമാൽ ഉപ്പയുടെ അടുത്തേക്ക്‌ നീങ്ങി .

ഉപ്പാ ..
"ഞാൾ എന്നാൽ പിന്നെ ഷരീഫാന്റാടെ പോയിട്ട് ബെരട്ടെ അല്ലെ" ..??
ജമാൽ ചോദിച്ചു

"ആന്തിനാ ഇങ്ങള് പോന്നത്"  ??
"ഓളെ ഉപ്പാനെ ഇങ്ങോട്ടോനും കണ്ട് ക്കില്ലെല്ലോ" ..??
"ചെറിയ കുഞ്ഞനെ അല്ലെ ഒൽ പറഞ്ഞേച്ചത്" ..??
"ഇങ്ങള് പോവോന്നും മാണ്ട" .
ഉപ്പ പറഞ്ഞു ..!!

ഇത് കേട്ട ജമാലും ശരീഫയും അകത്തു പോയി ചെറിയ ചില ചർച്ചക്ക് ശേഷം പുറത്ത് വന്ന്  സമദിനോടായി പറഞ്ഞു ..

സമദെ ..
"എന്നാ പിന്നെ ഇഞ്ഞ് പോട്" .
"ഞാൾ പിന്നെ ബെരൂന്ന് പറഞ്ഞേക്ക് "..

ഇത് കേട്ട സമദ് ..സങ്കടവും ദേഷ്യവും ഉള്ളിലൊതുക്കി പുറത്തേക്കിറങ്ങി . ബസ്സുകൾ മാറി കയറി അങ്ങാടിയിൽ എത്തിയപ്പോയത്തെക്കും  സമയം അഞ്ചു മണി .അപ്പോയെക്കും  വൈകുന്നേരത്തെ ഗാനമേളക്ക് പൊകാമെന്ന് പറഞ്ഞ കൂട്ട്കാരും പോയിക്കയിഞ്ഞിരുന്നു .
ഇനി ആരും എന്നെ കാണേണ്ട ..
അങ്ങാടിയിൽ മുഖം കൊടുക്കാതെ ഒരു മൂലയിലൂടെ സമദ് വീട്ടിലേക്കു പോയി നേരെ വീട്ടിനകത്തേക്ക്‌ പോയ സമദ് മൂടി പുതച്ചൊരു ഉറക്ക് പാസ്സാക്കി .. ഉണർന്നത് പിന്നെ പിറ്റേ ദിവസം വൈകുന്നേരം .