തമ്മിലടി എല്ലാ പാര്ട്ടിയിലും വല്ലപ്പോയൊക്കെ സാധാരണം . എന്നാൽ തമ്മിലടി സ്ഥിരമാക്കിയാൽ അത് നന്നല്ല . കോണ്‍ഗ്രസിൽ ഇപ്പം തമ്മിലടി മാത്രമേ നടക്കുന്നുള്ളൂ . തമ്മിലടി തീര്ക്കാൻ പാർട്ടിക്കുള്ളിലെ സ്ഥാനമാനങ്ങൾ വീതം വെക്കുന്നത് ആ പാര്ട്ടിയുടെ അധികാരം . എന്നാൽ കേരള സര്ക്കാരിനെ നിയന്ത്രിച്ചു പോകുന്നത് യു ഡി എഫ് എന്ന സംവിധാനമാണ് . അത് കൊണ്ട് തന്നെ പര്ട്ടിക്കുള്ളിലെ വഴക്ക് തീര്ക്കാൻ സര്ക്കാരിലെ സ്ഥാനമാനങ്ങൾ വീതം വെക്കുന്നത് ശരിയല്ല . അത് യു ഡി എഫിൽ ആലോചിച്ചു വേണം ചെയ്യാൻ . ഉപമുഖ്യമന്ത്രി എന്ന പദവി ഉണ്ടെങ്കിൽ അത് നൂറു ശതമാനം ലീഗിന് അര്ഹതപെട്ടതാണ് .കോണ്‍ഗ്രസ് നേതാക്കൾക്ക് എന്ത് തോന്നിവാസവും ആവാം എന്ന സ്ഥിതി മാറണം . കെ പി ചി ചി അധ്യക്ഷൻ അധ്യക്ഷൻ എന്ന പദവിയുടെ വില നശിപ്പിച്ചത് ഘടക കക്ഷികൽ ആരുമല്ല .അത് കോണ്‍ഗ്രസ് കാര് തന്നെയാണ് . കെ പി ചി ചി അധ്യക്ഷനന്റെ വില സാമുദായിക സംഘടനകളുടെ ഓഫീസിനു മുറ്റത്തേക്ക് വലിച്ചെറിയാനും ആരും പറഞ്ഞതല്ല . മുസ്ലിം ലീഗ് അധ്യക്ഷന്മാരെ കണ്ടു പഠിക്കണം നിങ്ങള് .ഈ കാര്യത്തിൽ വേണമെങ്കിൽ പിണറായി വിജയനെയും മാതൃകയാക്കാം . നമ്മുടെ കെ മുരളിയുടെ ചരിത്രം ഓർത്താൽ രമേഷിനും പാര്ട്ടിക്കും നല്ലത് .അല്ലെങ്കിൽ ജനം നിങ്ങളെ പാഠം പഠിപ്പിക്കും .ഓര്ക്കുക .