പണ്ടെങ്ങാനൊരിക്കല്‍ ഒരു കോപ്റ്റര്‍ വഴിതെറ്റി ഉമ്മത്തൂരില്‍ ഇറങ്ങിയതിനു ശേഷം ഇന്നിതാ ആര്‍ക്കും വേണ്ടാതെ കിടന്നിരുന്ന അരീക്കരകുന്നില്‍ ഒരു ഇമ്മിണി വല്യ കോപ്റെര്‍ ഇറങ്ങിയിരിക്കുന്നു . അന്ന്‍ ഉമ്മത്തൂരില്‍ കോപ്റെര്‍ ഇറങ്ങിയത് മുന്നറിയിപ്പൊന്നുമില്ലാതെ ആയതിനാല്‍ ഏല്ലാവര്‍ക്കും ഒരു നോക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല .എന്നാലിന്ന്‍ കുന്നില്‍ കോപ്റെര്‍ ഇറങ്ങിയത് എല്ലാ മുന്നറിയിപ്പോടും കൂടി ആയതിനാല്‍ പഞ്ചായത്തിലെ ജനങ്ങള്‍ ശരിക്കും ആസ്വദിച്ചു .
കാട്ട്പൂച്ച ഇറങ്ങിയത് കണ്ടിട്ട് പുലിയൊ പുലി എന്ന്‍ വിളിച്ചോതി ഓടി ഒളിച്ച ബംഗ്ലാദേശ് എന്ന കുറുവന്തെരിയില്‍ കോപ്റ്റര്‍ ഇറങ്ങിയതൊടപ്പം , നിരവധി വി ഐ പി കള്‍ കൂടി വന്നപ്പോള്‍ കുറുവന്തേരിയും പരിസരവും ഉത്സവ ലഹരിയിലായി .ബി എസ് എഫ് കേന്ദ്രത്തിനു തറക്കല്ലിടാന്‍ നിശ്ചയിച്ച ദിവസത്തിന് ദിവസങ്ങള്‍ക് മുമ്പേ ജനങ്ങള്‍ അരീക്കരകുന്നിലേക്ക് ഒഴുകുന്നുണ്ടായിരുന്നു .പ്രായമായ ഉപ്പാപ്പമാര്‍, കുട്ടികളയും ചുമന്നു ഉമ്മമാര്‍ ,സ്കൂള്‍ കട്ട്ചെയ്തു കുട്ടികള്‍ . ഒന്നര കിലോ മീറ്റെറോളം കുത്തനയുള്ള മല കേറി മുകളിലെത്തി എല്ലാം കണ്ടു മടങ്ങി .
ചിലര്‍ പട്ടാളക്കാരുമായി ചേര്‍ന്ന് നിന്നു ഫോട്ടോ എടുത്തു , മറ്റു ചിലര്‍ കോപ്റെരിനടത്തു നിന്നു ഫോട്ടോ എടുത്തു , മറ്റുചിലര്‍ വി ഐ പി കള്‍ കരികില്‍ നിന്നും ഫോട്ടോ എടുത്തു. എല്ലാം ഒരു ഒന്നൊന്നര കാഴ്ചയായിരുന്നു .
കുന്നിനു മുകളിലെത്തിയ ജനങ്ങളെ കണ്ടപ്പോള്‍ വന്ന വി ഐ പി കള്‍ക്കും,പല സംസ്ഥാനങ്ങളില്‍ നിന്നായി എത്തിയ ബി എസ് എഫ് കാര്‍ക്കും അതിശയം .ചിലര്‍ മുകളിലെത്താനുള്ള ശ്രമം പാതി വഴിയില്‍ ഉപേക്ഷിച്ചു മടങ്ങി മറ്റു ചിലര്‍ മുകളിലെത്തിയെ മതിയാകൂ എന്നുറച്ചു മുകളിലെത്തി
മുല്ലപ്പള്ളി തന്നെ താരം
നിരവധി വി ഐ പികള്‍ എത്തിയ കൂട്ടത്തില്‍ എല്ലാവരുടെയും ശ്രദ്ധ മുല്ലപ്പള്ളി എന്ന വടകരയുടെ സ്വന്തം എം പി ക്ക് നേരെ തന്നെ . മറ്റു വി ഐ പി കള്‍ എല്ലാം വാഹനങ്ങളില്‍ എത്തിയപ്പോള്‍ മുല്ലപ്പള്ളി , ബി എസ് എഫ് ഡയറക്ടര്‍ രമണ്‍ ശ്രീ വസ്തവയുടെ കൂടെ കോപ്റെരില്‍ എത്തി താരമായി . കേരളത്തിലെ രണ്ടാമത്തെ ബി എസ് എഫ് കേന്ദ്രത്തിനാണ് മുല്ലപള്ളി തറക്കല്ലിട്ടത്.കേന്ദ്രിയ വിദ്യാലയം അടക്കമുള്ള സംവിധാനങ്ങള്‍ക്ക് വേണ്ടി ഇവിടെ 130 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് മുല്ലപ്പള്ളി പ്രക്യാപിച്ചു .
മൂന്നു മാസത്തിനകം നാലര കോടി രൂപ കുന്നില്‍ മുടക്കും .മെഡിസിറ്റിയും ആയുര്‍വേദ മെഡി കോളേജും ഉള്‍പെടെ കുന്നില്‍ തുടങ്ങുമെന്ന പ്രക്യാപനം ജനങ്ങള്‍ ആവേശത്തോടെ വരവേറ്റു
കുന്നില്‍ ബി എസ് എഫ് ഭടന്മാര്‍ എത്തിതുടങ്ങിയപ്പോള്‍ പാറക്കടവ് ടൌണിലെ കച്ചവടക്കാര്‍ക്ക് ചെറിയ തോതില്‍ കച്ചവടം വര്‍ദ്ധിച്ചതിന്റെ ആഹ്ലാദം . ഹോട്ടല്‍ ,മെഡിക്കല്‍ ശോപുകള്‍ , സിംകാര്‍ഡ് വില്‍പന കേന്ദ്രങ്ങള്‍ എന്നിവര്‍ക്കാണ് ഇതിന്റെ ഫലം ലഭിച്ചത് . തറക്കല്ലിടല്‍ ദിവസം കുന്നിനു മുകളില്‍ എത്തിയവര്‍ക്ക് വത്തക്ക വെള്ളം വിതരണം ചെയ്തു കാശ് കൊയ്തവരും കുറവല്ല
പല എതിര്‍പ്പുകളെയും അവഗണിച്ചു കുന്നില്‍ കേന്ദ്രം സാക്ഷാല്കരിച്ച മുല്ലപ്പള്ളിക്ക് അഭിവാദ്യം ചെയ്ത ഫ്ലക്സ് കള്‍ റോഡരികില്‍ ധാരാളം കാണാം . ഇതിനെ പ്രതിരോധിക്കാനെന്ന വണ്ണം മുഖ്യ മന്ത്രിയുടെ പടം വെച്ച ഫ്ലെക്സുകളും അങ്ങിങ്ങ് തൂക്കിയിട്ടുണ്ട്
.
കുന്നിനു മുകളില്‍ കേന്ദ്രത്തിനു തറക്കല്ലിട്ടതോടെ നാദാപുരത്തെ ജനങ്ങള്‍ വളരെ പ്രതീക്ഷയിലാണ്..
കാത്തിരിക്കാം കുന്നില്‍ പ്രതീക്ഷയര്‍പിച്ചു നമുക്ക് .......